പ്ര​ദേ​ശ​വാ​സി​ക​ളു​ടെ എ​തി​ര്‍​പ്പ് ഫ​ലം ക​ണ്ടു! കാ​പ്പാ​ട് ബീ​ച്ചി​ല്‍ പ്ര​വേ​ശ​ന​ഫീ​സ് നി​ര​ക്ക് കു​റ​ച്ചു

കൊയിലാണ്ടി: കാ​പ്പാ​ട് ബീ​ച്ചി​ല്‍ സ​ന്ദ​ര്‍​ശ​ക​ര്‍​ക്കു​ള്ള പ്ര​വേ​ശ​ന ഫീ​സ് നി​ര​ക്ക് കു​റ​ച്ചു. മു​തി​ര്‍​ന്ന​വ​ര്‍​ക്ക് 50 രൂ​പ​യു​ണ്ടാ​യി​രു​ന്ന​ത് 25 രൂ​പ​യാ​യും 25 രൂ​പ​യു​ണ്ടാ​യി​രു​ന്ന കു​ട്ടി​ക​ളു​ടെ ഫീ​സ് 10 രൂ​പ​യാ​ക്കി​യു​മാ​ണ് കു​റ​ച്ച​ത്.

ജി​ല്ലാ ക​ള​ക്ട​ര്‍ സാം​ബ​ശി​വ​റാ​വു​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ജ​ന​പ്ര​തി​നി​ധി​ക​ളും ജി​ല്ലാ ടൂ​റി​സം പ്ര​മോ​ഷ​ന്‍ കൗ​ണ്‍​സി​ല്‍ (ഡി​ടി​പി​സി) ഉ​ദ്യോ​ഗ​സ്ഥ​രും പ​ങ്കെ​ടു​ത്ത യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. തീ​രു​മാ​ന​ങ്ങ​ൾ ഇ​ന്നു​മു​ത​ല്‍ ന​ട​പ്പാ​ക്കും.

ബീ​ച്ചി​ലെ പ്ര​വേ​ശ​ന ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്ന​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യു​ന്ന​തി​ന് ജി​ല്ലാ ക​ള​ക്ട​ർ സാം​ബ​ശി​വ​റാ​വു​വി​ന്‍റെ ചേ​ന്പ​റി​ൽ വെ​ച്ച് ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും രാ​ഷ്ട്രീ​യ പാ​ർ​ടി പ്ര​തി​നി​ധി​ക​ളു​ടെ​യും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും യോ​ഗം ചേ​ര്‍​ന്നി​രു​ന്നു.​

കേ​ര​ള​ത്തി​ലെ ഒ​ന്നാ​മ​ത്തെ ക​ട​ലോ​ര വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​മാ​ക്കി കാ​പ്പാ​ട് ബീ​ച്ചി​നെ മാ​റ്റു​ന്ന​തി​ന് ര​ണ്ട​ര കോ​ടി ചെ​ല​വാ​ക്കി സം​സ്ഥാ​ന വി​നോ​ദ​സ​ഞ്ചാ​ര​വ​കു​പ്പിന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​വി​ഷ്ക​രി​ച്ച വി​വി​ധ പ​ദ്ധ​തി​ക​ൾ ക​ള​ക്ട​ർ യോ​ഗ​ത്തി​ൽ വി​ശ​ദീ​ക​രി​ച്ചു.

ഫീ​സ് വ​ര്‍​ധ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നേ​ര​ത്തെ പ്ര​ദേ​ശവാ​സി​ക​ള്‍ എ​തി​ര്‍​പ്പു​മാ​യി രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​പി.​ശി​വാ​ന​ന്ദ​ൻ, ചേ​മ​ഞ്ചേ​രി ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​തി കി​ഴ​ക്ക​യി​ൽ, വി​ക​സ​ന സ്റ്റാ​ൻഡിംഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ ഷീ​ല ടീ​ച്ച​ർ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ എം.​പി.​മൊ​യ്തീ​ൻ​കോ​യ വാ​ർ​ഡ് മെ​ന്പ​ർ​മാ​രാ​യ, അ​ബ്ദു​ള്ള​ക്കോ​യ .വി ,​ഷ​രീ​ഫ് മാ​സ്റ്റ​ർ, റ​സീ​ന ഷാ​ഫി ,പി ’​വ​ത്സ​ല , രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ളാ​യ എം. ​നൗ​ഫ​ൽ, എം.​സു​രേ​ഷ്, സ​ത്യ​നാ​ഥ​ൻ മാ​ട​ഞ്ചേ​രി, റ​ഷീ​ദ് വെ​ങ്ങ​ളം , സാ​ദി​ഖ് അ​വീ​ർ, പി.​കെ.​വി​നോ​ദ്, ബി​നേ​ഷ് ബാ​ബു, വി.​ജ​യ​ൻ. ജി​ല്ലാ ടൂ​റി​സം പ്ര​മോ​ഷ​ൻ കൗ​ണ്‍​സി​ൽ സെ​ക്ര​ട്ട​റി ബീ​ന എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Related posts

Leave a Comment