ബഹിരാകാശത്ത് ചരിത്രനേട്ടം; ആദ്യ സ്പേസ്‌വോക്ക് വിജയകരമായി പൂർത്തിയാക്കി മലയാളി അനിൽ മേനോൻ

വാ​ഷിം​ഗ്ട​ൺ ഡി.​സി: രാ​ജ്യാ​ന്ത​ര ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ലെ​ത്തി​യ മ​ല​യാ​ളി ബ​ഹി​രാ​കാ​ശ സ​ഞ്ചാ​രി ഡോ. ​അ​നി​ൽ മേ​നോ​ൻ ത​ന്‍റെ ആ​ദ്യ സ്പേ​സ്‌​വോ​ക്ക് വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി. പ​രി​ച​യ​സ​മ്പ​ന്ന​യാ​യ ബ​ഹി​രാ​കാ​ശ സ​ഞ്ചാ​രി ജെ​സീ​ക്ക മേ​യ​റി​നൊ​പ്പ​മാ​ണ് അ​ദ്ദേ​ഹം ദൗ​ത്യം നി​ർ​വ​ഹി​ച്ച​ത്.

ജെ​സീ​ക്ക മേ​യ​റി​ന്‍റെ ആ​റാ​മ​ത്തെ സ്പേ​സ്‌​വോ​ക്കാ​യി​രു​ന്നു ഇ​ത്. ഇ​ന്ത്യ​ൻ സ​മ​യം വ്യാ​ഴാ​ഴ്ച വൈ​കി​ട്ട് 6.03-ന് ​ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ന് പു​റ​ത്തേ​ക്കി​റ​ങ്ങി​യ ഇ​രു​വ​രും പു​തി​യ സൗ​രോ​ർ​ജ പാ​ന​ലു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള മു​ന്നൊ​രു​ക്ക​മാ​യി പു​റ​ത്തെ വൈ​ദ്യു​ത സം​വി​ധാ​ന​ങ്ങ​ളി​ൽ ആ​വ​ശ്യ​മാ​യ മാ​റ്റ​ങ്ങ​ൾ വ​രു​ത്തി. ആ​റ് മ​ണി​ക്കൂ​റും 27 മി​നി​റ്റും നീ​ണ്ടു​നി​ന്ന ദൗ​ത്യം വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി.

ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ലെ ഊ​ർ​ജോ​ൽ​പ്പാ​ദ​ന​ശേ​ഷി ഗ​ണ്യ​മാ​യി വ​ർ​ധി​പ്പി​ക്കു​ന്ന​താ​ണ് പു​തി​യ സൗ​രോ​ർ​ജ പാ​ന​ലു​ക​ൾ. ഭാ​വി​യി​ലെ ശാ​സ്ത്രീ​യ ഗ​വേ​ഷ​ണ​ങ്ങ​ൾ​ക്കും ദീ​ർ​ഘ​കാ​ല പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും ആ​വ​ശ്യ​മാ​യ അ​ധി​ക വൈ​ദ്യു​തി ല​ഭ്യ​മാ​ക്കാ​ൻ ഇ​വ സ​ഹാ​യി​ക്കും.

ദൗ​ത്യ​കാ​ലാ​വ​ധി അ​വ​സാ​നി​ക്കു​മ്പോ​ൾ രാ​ജ്യാ​ന്ത​ര ബ​ഹി​രാ​കാ​ശ നി​ല​യ​ത്തെ സു​ര​ക്ഷി​ത​മാ​യും നി​യ​ന്ത്രി​ത​മാ​യും ഭ്ര​മ​ണ​പ​ഥ​ത്തി​ൽ നി​ന്ന് ഇ​റ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളി​ലും പു​തി​യ ഊ​ർ​ജ സം​വി​ധാ​ന​ങ്ങ​ൾ നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Related posts

Leave a Comment