കർണാടക മ​ന്ത്രി​യു​ടെ അശ്ലീല വീഡിയോ! ക​ർ​ണാ​ട​ക​യി​ൽ ബിജെപി വെട്ടിലായി; പ്ര​തി​പ​ക്ഷ​ത്തി​നു വ​ടി; ബെ​ള​ഗാ​വി​യി​ൽ ജാ​ർ​ക്കി​ഹോ​ളി അ​നു​യാ​യി​ക​ളു​ടെ അ​ക്ര​മം

ബം​ഗ​ളു​രൂ: അ​ശ്ലീ​ല വീ​ഡി​യോ വി​വാ​ദ​ത്തി​ൽ​പ്പെ​ട്ട മ​ന്ത്രി ര​മേ​ഷ് ജാ​ർ​ക്കി​ഹോ​ളി​യു​ടെ രാ​ജി ക​ർ​ണാ​ട​ക​യി​ൽ പ്ര​തി​പ​ക്ഷ​ത്തി​ന് ശ​ക്ത​മാ​യ ആ​യു​ധ​മാ​യി.

ഇ​ന്ന് ബ​ജ​റ്റ് സ​മ്മേ​ള​നം ആ​രം​ഭി​ക്കാ​നി​രി​ക്കെ​യാ​ണ് ജ​ല​വി​ഭ​വ മ​ന്ത്രി ജാ​ർ​ക്കി​ഹോ​ളി ലൈം​ഗി​ക പീ​ഡ​ന ആ​രോ​പ​ണ​ത്തി​ൽ കു​ടു​ങ്ങി​യ​ത്.

മു​ഖ്യ​മ​ന്ത്രി അ​ഴി​മ​തി​ക്കാ​ര​നാ​ണെ​ന്ന് പ​രാ​മ​ർ​ശി​ക്കു​ന്ന സം​ഭാ​ഷ​ണ​വും ഇ​ദ്ദേ​ഹ​ത്തിന്‍റേ​താ​യി പു​റ​ത്തു​വ​ന്ന​തോ​ടെ സ​ർ​ക്കാ​ർ കൂ​ടു​ത​ൽ പ്ര​തി​രോ​ധ​ത്തി​ലാ​യി.

ര​മേ​ഷ് നി​ര​പ​രാ​ധി​യാ​ണെ​ന്നും സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് സ​ഹോ​ദ​ര​നും ബി​ജെ​പി എം​എ​ൽ​എ​യു​മാ​യ ബാ​ല​ച​ന്ദ്ര ജാ​ർ​ക്കി​ഹോ​ളി മു​ഖ്യ​മ​ന്ത്രി​യെ സ​ന്ദ​ർ​ശി​ച്ചി​രു​ന്നു.

ജാ​ർ​ക്കി​ഹോ​ളി​ക്കെ​തി​രാ​യ ആ​രോ​പ​ണ​ങ്ങ​ൾ വ്യാ​ജ​മാ​ണെ​ന്ന് ആ​രോ​പി​ച്ച് അ​നു​യാ​യി​ക​ൾ പ​ല​യി​ട​ങ്ങ​ളി​ലും അ​ക്ര​മം അ​ഴി​ച്ചു​വി​ട്ടു.

അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ണ്ഡ​ല​മാ​യ ബെ​ള​ഗാ​വി​യി​ലെ ഗോ​ഖ​കി​ൽ ബ​സു​ക​ൾ​ക്കു ക​ല്ലെ​റി​യു​ക​യും ക​ട​ക​ൾ അ​ട​പ്പി​ക്കു​ക​യും ചെ​യ്തു. റോ​ഡി​ൽ ട​യ​റു​ക​ൾ കൂ​ട്ടി​യി​ട്ടു ക​ത്തി​ച്ച് ഗ​താ​ഗ​ത​വും ത​ട​സ​പ്പെ​ടു​ത്തി.

പ​ത്തി​ലേ​റെ ബ​സു​ക​ളാ​ണ് അ​തി​ക്ര​മ​ത്തി​ൽ ത​ക​ർ​ന്ന​ത്. അ​നു​യാ​യി​ക​ളി​ൽ ഒ​രാ​ൾ ദേ​ഹ​ത്ത് പെ​ട്രോ​ളൊ​ഴി​ച്ചു തീ​കൊ​ളു​ത്തി ജീ​വ​നൊ​ടു​ക്കാ​നും ശ്ര​മി​ച്ചു. പോ​ലീ​സ് ഇ​ട​പെ​ട്ട് ഇ​യാ​ളെ പി​ന്തി​രി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

ഒ​രു യു​വ​തി​യോ​ടൊ​പ്പ​മു​ള്ള വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​തോ​ടെ കോ​ണ്‍​ഗ്ര​സ് നി​യ​മ​സ​ഭാ​ക​ക്ഷി നേ​താ​വ് സി​ദ്ധ​രാ​മ​യ്യ​യാ​ണ് ര​മേ​ഷ് ജാ​ർ​ക്കി​ഹോ​ളി​ക്കെ​തി​രേ ആ​ദ്യം രം​ഗ​ത്തു​വ​ന്ന​ത്. കോ​ണ്‍​ഗ്ര​സി​ലു​ള്ള​പ്പോ​ൾ സി​ദ്ധ​രാ​മ​യ്യ​യു​ടെ വി​ശ്വ​സ്ത​നാ​യി​രു​ന്നു ര​മേ​ഷ് ജാ​ർ​ക്കി​ഹോ​ളി.

മ​ന്ത്രി ഉ​ട​ൻ രാ​ജി​വ​യ്ക്ക​ണ​മെ​ന്നും കേ​സെ​ടു​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി ബി.​എ​സ്. യദീയൂ​ര​പ്പ​യോ​ട് സി​ദ്ധ​രാ​മ​യ്യ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. വീ​ഡി​യോ​യും സം​ഭാ​ഷ​ണ​വും വൈ​റ​ലാ​യ​തോ​ടെ ബി​ജെ​പി പ്ര​തി​രോ​ധ​ത്തി​ലാ​യി.

സം​ഭ​വം ബി​ജെ​പി​യെ അ​ന്പ​ര​പ്പി​ച്ചു​വെ​ന്നും വി​ഷ​യം നേ​തൃ​ത്വ​വു​മാ​യി ച​ർ​ച്ച​ചെ​യ്യു​മെ​ന്നും കേ​ന്ദ്ര​മ​ന്ത്രി പ്ര​ഹ്ലാ​ദ് ജോ​ഷി പ​റ​ഞ്ഞു.

കു​റ്റ​വി​മു​ക്ത​നാ​യാ​ൽ ജാ​ർ​ക്കി​ഹോ​ളി മ​ന്ത്രി​സ​ഭ​യി​ൽ തി​രി​ച്ചെ​ത്തു​മെ​ന്ന് ഉ​പ​മു​ഖ്യ​മ​ന്ത്രി അ​ശ്വ​ഥ് നാ​രാ​യ​ണ പ​റ​ഞ്ഞു.

Related posts

Leave a Comment