മോദിയ്ക്കുവേണ്ടി എംഎല്‍എ സ്ഥാനം ത്യജിച്ചു! കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രമായിരുന്ന പല മണ്ഡലങ്ങളും പിടിച്ചെടുത്തു; കര്‍ണാടകയുടെ വിധി ഇനി തീരുമാനിക്കുന്നത് ഗവര്‍ണര്‍ വാജുഭായ് വാല

കര്‍ണാടക തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നിട്ടും ഒരു പാര്‍ട്ടിയ്ക്കും കേവല ഭൂരിപക്ഷം നേടാനാവാത്ത സാഹചര്യത്തില്‍ ഇനി നിര്‍ണായകമാവുക, ഗവര്‍ണര്‍, വാജുഭായ് രുദാ ഭായ് വാലയുടെ തീരുമാനമാവും. നിലവില്‍ ഒരാഴ്ച്ച സമയം സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ഗവര്‍ണര്‍ ബിജെപിക്കു നല്‍കി. ഭൂരിപക്ഷം തെളിയിക്കാന്‍ ഒരാഴ്ച സമയം അനുവദിക്കണം എന്ന് ബിജെപി ഗവര്‍ണറോട് ആവശ്യപ്പെടുകയായിരുന്നു.

നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ അദേഹത്തിന്റെ മന്ത്രിസഭയില്‍ ധനമന്ത്രിയായിരുന്നു, ഇപ്പോഴത്തെ കര്‍ണാടക ഗവര്‍ണര്‍, ഗുജറാത്തിലെ മുന്‍ മന്ത്രിയും മുന്‍ സ്പീക്കറുമായ വാജുഭായ് രുദാ ഭായ് വാല. കോണ്‍ഗ്രസ് ശക്തികേന്ദ്രമായിരുന്ന ഗുജറാത്തിലെ രാജ്കോട്ട് മണ്ഡലം ബിജെപിക്കു വേണ്ടി പിടിച്ചെടുത്തത് വാലയായിരുന്നു

മോദിക്കു വേണ്ടി സ്വന്തം എംഎല്‍എ സ്ഥാനം ത്യജിച്ച ചരിത്രവും വാലയ്ക്കുണ്ട്. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി നരേന്ദ്രമോദി വന്നപ്പോള്‍ 1984 മുതല്‍ 2002 വരെ രാജ്കോട്ടിലെ ഗുജറാത്ത് നിയമസഭയെ പ്രതിനിധീകരിച്ച വാല മണ്ഡലം മോദിക്കായി വിട്ടു നല്‍കുകയായിരുന്നു.

Related posts