നിറമുള്ള ഓർമ്മകൾ പങ്കുവച്ചപ്പോൾ സുബൈദയ്ക്ക് നാണം; അ​മ്പതുവ​ർ​ഷം പി​ന്നി​ട്ട പ്ര​ണ​യ​ങ്ങ​ൾ ആ​ഘോ​ഷി​ച്ചു ജെ​സി​ഐ ഒ​ല​വ​ക്കോ​ടി​ന്‍റെ വാ​ലന്‍റൈന്‌സ് ദി​നം

 


പാ​ല​ക്കാ​ട് : അ​പ്ര​തീ​ക്ഷി​ത​മാ​യി ജെ​സി​ഐ ഒ​ല​വ​ക്കോ​ടി​ന്‍റെ അം​ഗ​ങ്ങ​ൾ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ൾ എ​ണ്‍​പ​തു പി​ന്നി​ട്ട സ​യ്യ​ദ് മു​ഹ​മ്മ​ദി​ന് ആ​ദ്യം തെ​ല്ലു പ​രി​ഭ്ര​മം, കാ​ര്യ​മ​റി​ഞ്ഞ​പ്പോ​ൾ ഭാ​ര്യ സു​ബൈ​ദ​ക്ക് തെ​ല്ലു നാ​ണ​വും. പി​ന്നെ പി​ന്നി​ട്ട അ​റു​പ​തു വ​ർ​ഷ​ത്തെ പ്ര​ണ​യ വ​ഴി​ക​ളെ​ക്കു​റി​ച്ചു​ള്ള നി​റ​മു​ള്ള ഓ​ർ​മ്മ​ക​ൾ അ​വ​ർ യു​വ ത​ല​മു​റ​യു​മാ​യി പ​ങ്കു​വെ​ച്ചു.

പി​രി​യു​ന്പോ​ൾ പ്ര​ണ​യ​ദി​ന സ​മ്മാ​ന​വും ന​ൽ​കി​യാ​ണ് സ​ന്ദ​ർ​ശ​ക​ർ മ​ട​ങ്ങി​യ​ത്.ജെ​സി​ഐ ഒ​ല​വ​ക്കോ​ട് വാ​ല​ൻ​റ്റൈ​ൻ​സ് ദി​ന​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച 50 ​വ​ർ​ഷം പി​ന്നി​ട്ട പ്ര​ണ​യ​ങ്ങ​ൾ എ​ന്ന ആ​ശ​യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണ് കൂ​ടി​ക്കാ​ഴ്ച സം​ഘ​ടി​പ്പി​ച്ച​ത്.
വി​വാ​ഹ ജീ​വി​ത​ത്തി​ൽ അ​ൻ​പ​തു വ​ർ​ഷ​ങ്ങ​ൾ പി​ന്നി​ട്ട കാ​ർ​ത്യാ​യ​നി- ഗോ​പി, ചെ​ല്ല​മ്മ -ത​ങ്ക​പ്പ​ൻ എ​ന്നീ മ​റ്റു ര​ണ്ടു ദ​ന്പ​തി​മാ​രെ​യും ജെ​സി​ഐ ഒ​ല​വ​ക്കോ​ട് അം​ഗ​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ചു.

പ്ര​സി​ഡ​ന്‍റ് വ​ർ​ഷ എ​സ്. കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ജെ​സി​ഐ ഇ​ന്ത്യ ജ​ന​റ​ൽ ലീ​ഗ​ൽ കൗ​ണ്‍​സ​ൽ അ​ഡ്വ.​സി​ദ്ധീ​ഖ്, മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് ഡോ.​സു​ശാ​ന്ത്, മേ​ഖ​ലാ ഭാ​ര​വാ​ഹി​ക​ളാ​യ ചി​ത്ര കെ.​എ​സ്, ബ​ഷീ​ർ സി.​കെ, ബി​മ​ൽ കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. വ​നി​താ വി​ഭാ​ഗം അ​ധ്യ​ക്ഷ ന​സീ​മ സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി ദി​വ്യ ന​ന്ദി​യും പ​റ​ഞ്ഞു.

Related posts

Leave a Comment