‘കാരുണ്യ പദ്ധതിയോട് കരുണ കാട്ടണം’;  കാ​രു​ണ്യ ചി​കി​ത്സാ പ​ദ്ധ​തി അ​ട്ടി​മ​റി​ക്കു​ന്ന​ത് സാ​ധാ​ര​ണ രോ​ഗി​ക​ൾ​ക്ക് ചി​കി​ത്സ നി​ഷേ​ധി​ക്കു​ന്ന​തി​ന് തു​ല്യ​മെന്ന് ഐഎൻടിയുസി 

കോ​ട്ട​യം: കാ​രു​ണ്യ ചി​കി​ത്സാ സ​ഹാ​യ പ​ദ്ധ​തി നി​ർ​ത്ത​ലാ​ക്കു​ന്ന​തി​ലൂ​ടെ ലോ​ട്ട​റി​യു​ടെ സാ​മൂ​ഹ്യ പ്ര​തി​ബ​ദ്ധ​ത ത​ക​ർ​ക്കു​മെ​ന്ന് ഓ​ൾ കേ​ര​ള ലോ​ട്ട​റി ഏ​ജ​ന്‍റ​സ് ആ​ൻ​ഡ് സെ​ല്ലേ​ഴ്സ് കോ​ണ്‍​ഗ്ര​സ് (​ഐ​എ​ൻ​ടി​യു​സി)​ സം​സ്ഥാ​ന ക​മ്മി​റ്റി. ജ​ന​ങ്ങ​ളി​ൽനി​ന്ന് ല​ഭി​ക്കു​ന്ന തു​ച്ഛ​മാ​യ തു​ക​യി​ൽ നി​ന്നാ​ണ് ചി​കി​ത്സാ സ​ഹാ​യം ന​ൽ​കി വ​രു​ന്ന​ത്. ചി​കി​ത്സാ സ​ഹാ​യം പ്ര​തീ​ക്ഷി​ക്കു​ന്ന രോ​ഗി​യും രോ​ഗി​യു​ടെ കു​ടും​ബ​ങ്ങ​ളും ലോ​ട്ട​റി ബ​ഹി​ഷ്ക​രി​ക്കു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​കും.

കാ​രു​ണ്യ ചി​കി​ത്സാ പ​ദ്ധ​തി അ​ട്ടി​മ​റി​ക്കു​ന്ന​ത് സാ​ധാ​ര​ണ രോ​ഗി​ക​ൾ​ക്ക് ചി​കി​ത്സ നി​ഷേ​ധി​ക്കു​ന്ന​തി​ന് തു​ല്യ​മാ​ണ്. ആ​രോ​ഗ്യ​രം​ഗം ചൂ​ഷ​ക​രു​ടെ താ​വ​ള​മാ​യി മാ​റു​ന്ന​തി​ന് ഇ​ട​വ​രു​ത്തും. സ​ന്പ​ത്തു​ള്ള​വ​ർ​ക്ക് മാ​ത്രം ചി​കി​ത്സ ല​ഭി​ക്കു​ന്ന അ​വ​സ്ഥ​ഉ​ണ്ടാ​കും.

പാ​വ​പ്പെ​ട്ട രോ​ഗി​ക​ൾ​ക്ക് ആ​ശ്വാ​സ​മാ​യ കാ​രു​ണ്യ ചി​കി​ത്സാ സ​ഹാ​യ പ​ദ്ധ​തി നി​ല​നി​ർ​ത്ത​ണ​മെ​ന്ന് സം​സ്ഥാ​ന ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഫി​ലി​പ്പ് ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യ പി.​വി പ്ര​സാ​ദ്, പി. ​പി. ഡാ​ന്‍റ​സ് , കെ, ​എം. ശ്രീ​ധ​ര​ൻ, മു​ഹ​മ്മ​ദ് റാ​ഫി, ന​ന്ദി​യോ​ട് ബ​ഷീ​ർ, ടി.​എ​സ്.​അ​ൻ​സാ​രി, എ​ൻ. ജെ. ​പ്ര​സാ​ദ്, കെ. ​ആ​ർ. സ​ജീ​വ​ൻ, ച​ന്ദ്രി​ക ഉ​ണ്ണി​കൃ​ഷ്ണ​ൻ​ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts