അ​ടി​മാ​ലി-​കു​മ​ളി ദേ​ശീ​യ​പാ​ത​യി​ൽ സ്വ​കാ​ര്യ ബ​സും ഓ​ട്ടോ​റി​ക്ഷ​യും കൂ​ട്ടി​യിടിച്ച് ര​ണ്ട് മരണം

ക​ട്ട​പ്പ​ന: അ​ടി​മാ​ലി-​കു​മ​ളി ദേ​ശീ​യ​പാ​ത​യി​ൽ സ്വ​കാ​ര്യ ബ​സും ഓ​ട്ടോ​റി​ക്ഷ​യും കൂ​ട്ടി​യി​ടി​ച്ച് ര​ണ്ടു​പേ​ർ മ​രി​ച്ചു. ര​ണ്ട് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. നി​ർ​മ​ലാ​സി​റ്റി മു​ള​ക​ര​മേ​ട് സ്വ​ദേ​ശി​ക​ളാ​യ തോ​ട്ടു​ങ്ക​ൽ രാ​ജ​ൻ, മ​ണി​യം​കു​ള​ത്ത് ഏ​ല​മ്മ (ശാ​ന്ത​മ്മ) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ക​ണ്ണം​കു​ള​ത്ത് സ​വി​താ​മ്മ, തോ​ട്ടു​ങ്ക​ൽ രാ​ജീ​വ് എ​ന്നി​വ​ർ​ക്ക് പ​രി​ക്കേ​റ്റു. നാ​ലു​പേ​രും ഓ​ട്ടോ​റി​ക്ഷ യാ​ത്രി​ക​രാ​ണ്. ഇ​ന്ന് രാ​വി​ലെ എ​ട്ടി​ന് വെ​ള്ള​യാം​കു​ടി​ക്കു സ​മീ​പം മ​ണി​മ​ല ജം​ഗ്ഷ​നി​ലാ​ണ് അ​പ​ക​ടം. ക​ട്ട​പ്പ​ന​യി​ൽ നി​ന്ന് തൊ​ടു​പു​ഴ​യ്ക്ക് പോ​വു​ക​യാ​യി​രു​ന്നു സ്വ​കാ​ര്യ​ബ​സ്.

ക​ട്ട​പ്പ​ന​യി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന ട്രി​പ്പ് സ​ർ​വീ​സ് ഓ​ട്ടോ​റി​ക്ഷ, മു​ന്നി​ൽ പോ​യ മ​റ്റൊ​രു ഓ​ട്ടോ പെ​ട്ടെ​ന്ന് നി​ർ​ത്തി​യ​പ്പോ​ൾ മ​റി​ക​ട​ക്കു​ന്ന​തി​നി​ടെ ബ​സു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​രാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​വ​രെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്.

Related posts