ജില്ലയിൽ ചൂട് കനക്കുന്നു;  ഏറ്റുമാനൂരിൽ രണ്ടുപേർക്ക് സൂര്യാഘാതമേറ്റു;  വീട് നിർമാണത്തിലേർപ്പെട്ടവർക്കാണ് പൊള്ളലേറ്റത്

ഏ​റ്റൂ​മാ​നൂ​ർ: ഏ​റ്റു​മാ​നൂ​രി​ൽ പു​റം ജോ​ലി​ക​ളി​ലേ​ർ​പ്പെ​ട്ടി​രു​ന്ന ര​ണ്ടുപേ​ർ​ക്ക് സൂ​ര്യാ​ഘാ​ത​മേ​റ്റു. ഏ​റ്റു​മാ​നൂ​ർ പ​ട്ടി​ത്താ​നം പ​ഴ​മ​യി​ൽ ത​ങ്ക​ച്ച​ൻ (50), കു​റു​മു​ള്ളൂ​ർ സ്വ​ദേ​ശി സ​ജി എ​ന്നി​വ​ർക്ക് മേ​ൽ​ക്കൂ​ര നി​ർ​മി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് സൂ​ര്യ​ഘാ​ത​മേ​റ്റ​ത്. മരപ്പണിക്കാരാണ്. ത​ങ്ക​ച്ച​ന്‍റെ പു​റ​ത്തും സ​ജി​യു​ടെ ക​യ്യി​ലു​മാ​ണ് പൊ​ള്ള​ലേ​റ്റ​ത്.

മേ​ൽ​ക്കൂ​ര​യി​ലി​രു​ന്ന ത​ങ്ക​ച്ച​ന് പു​റ​ത്തു പൊ​ള്ള​ലേ​റ്റ​തു​പോ​ലെ തോ​ന്നി​യെ​ങ്കി​ലും കാ​ര്യ​മാ​ക്കി​യി​ല്ല. കു​റ​ച്ചു സ​മ​യം ക​ഴി​ഞ്ഞ​പ്പോ​ൾ ചൊ​റി​ച്ചി​ലും ചെ​റി​യ അ​സ്വ​സ്ഥ​ത​ക​ളും ഉ​ണ്ടാ​യ​താ​യി ത​ങ്ക​ച്ച​ൻ പ​റ​യു​ന്നു. ത​ങ്ക​ച്ച​ൻ പ​ണി​ക്കു ശേ​ഷം വീ​ട്ടി​ലെ​ത്തി പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് പു​റ​ത്ത് തോ​ളെ​ല്ലി​നോ​ട് ചേ​ർ​ന്ന് വ​ട്ട​ത്തി​ൽ ക​രി​വാ​ളി​ച്ച പാ​ട് ശ്ര​ദ്ധ​യി​ൽപ്പെ​ട്ട​ത്. തു​ട​ർ​ന്ന് വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​നാ​യി.

തങ്കച്ചന്‍റെ സ​ഹാ​യി ര​ഞ്ജി​ത്തി​ന്‍റെ കയ്യി​ലും സൂ​ര്യാ​ഘാ​ത​മേ​റ്റ​തെ​ന്ന് സം​ശ​യി​ക്കു​ന്ന ക​രി​വാ​ളി​പ്പു​ണ്ട്. പക്ഷേ ഇത് സ്ഥിരീകരിച്ചിട്ടില്ല.

Related posts