പെരിയാറിലെ വെള്ളപ്പൊക്കം; 78 ക്യാ​മ്പു​ക​ളി​ലാ​യി 10,510 പേ​ർ;സജ്ജമായി ആയുർവേദ മെഡിക്കൽ സംഘം

കൊ​ച്ചി: പെ​രി​യാ​റി​ന്‍റെ തീ​ര​ത്തു വെ​ള്ള​പ്പൊ​ക്ക​മു​ണ്ടാ​യ പ്ര​ദേ​ശ​ങ്ങ​ളി​ലെ ജ​ന​ങ്ങ​ളെ മാ​റ്റി​പ്പാ​ർ​പ്പി​ക്കു​ന്ന​തി​നാ​യി ജി​ല്ല​യി​ൽ ഇ​തി​നോ​ട​കം ആ​രം​ഭി​ച്ച​ത് 78 ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ൾ. ഇ​വി​ട​ങ്ങ​ളി​ലാ​യി 10,510 പേ​രാ​ണു ക​ഴി​ഞ്ഞു​വ​രു​ന്ന​ത്. പ​റ​വൂ​ർ, ആ​ലു​വ, ക​ണ​യ​ന്നൂ​ർ, കു​ന്ന​ത്തു​നാ​ട് താ​ലൂ​ക്കു​ക​ളി​ലാ​യാ​ണു ഇ​ത്ര​യു​മ​ധി​കം ക്യാ​ന്പു​ക​ൾ തു​റ​ന്നി​രി​ക്കു​ന്ന​ത്. പ​റ​വൂ​രി​ലാ​ണ് കൂ​ടു​ത​ൽ ക്യാ​ന്പു​ക​ൾ തു​റ​ന്നി​ട്ടു​ള്ള​ത്.

ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ൾ സ​ന്ദ​ർ​ശി​ക്കു​ന്ന​തി​നും ആ​വ​ശ്യാ​നു​സ​ര​ണം ഒൗ​ഷ​ധ​ങ്ങ​ൾ വി​ത​ര​ണം ന​ട​ത്തു​ന്ന​തി​നും ആ​യു​ർ​വേ​ദ ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​റു​ടെ നേ​തൃ​ത്വ​ത്തി​ൽ മെ​ഡി​ക്ക​ൽ ടീ​മി​നെ സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്.

അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​മു​ണ്ടാ​യാ​ൽ ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ 9446343066, സീ​നി​യ​ർ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ 9447378257, മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ 9446813737, 9495882826, 9446820304 എ​ന്നി​വ​രു​ടെ ഫോ​ണ്‍ ന​ന്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ട​ണം.

Related posts