പോ​ലീ​സ് ക്ഷ​മ​യോ​ടെ കാ​ത്തി​രു​ന്നു; മോഷ്ടാവ് പിടിയിൽ; സംഭവം ക​റു​ക​ച്ചാ​ലില്‍

ക​റു​ക​ച്ചാ​ൽ: പോ​ലീ​സ് ക്ഷ​മ​യോ​ടെ കാ​ത്തി​രു​ന്നു മോ​ഷ​ണം ന​ട​ത്തി​യ പ്ര​തി തി​രി​കെ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ൾ കൈ​യ്യോ​ടെ പി​ടി​കൂ​ടി. മ​ല്ല​പ്പ​ള്ളി കൊ​ല്ലാ​ർ​കു​ഴി അ​ന​ന്തു (ശം​ഭു-19) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

നെ​ടും​കു​ന്നം ചേ​ല​ക്കൊ​ന്പ് രാ​ഹു​ലി​ന്‍റെ വീ​ട്ടു​മു​റ്റ​ത്ത് നി​ർ​ത്തി​യി​ട്ടി​രു​ന്ന ബൈ​ക്കാ​ണ് അ​ന​ന്തു മോ​ഷ്ടി​ച്ച​ത്. പോ​ലീ​സ് ന​ട​ത്തി​യ തെര​ച്ചി​ലി​ൽ ചേ​ല​ക്കൊ​ന്പി​ൽ റോ​ഡി​രി​കി​ൽ ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ഒ​രു സ്കൂ​ട്ട​ർ ക​ണ്ടെ​ത്തി.

സ്കൂ​ട്ട​ർ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ മ​ല്ല​പ്പ​ള്ളി സ്വ​ദേ​ശി​യു​ടേ​താ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞു. ഇ​യാ​ളെ ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് അ​ന​ന്തു​വി​നു സ്കൂ​ട്ട​ർ ന​ൽ​കി​യ വി​വ​രം തി​രി​ച്ച​റി​ഞ്ഞ​ത്.

ഇ​തോ​ടെ അ​ന​ന്തു സ്കൂ​ട്ട​ർ ഉ​പേ​ക്ഷി​ച്ച​ശേ​ഷം ബൈ​ക്ക് മോഷ്ടി​ക്കു​ക​യാ​ണെ​ന്ന് പോ​ലീ​സി​നു മ​ന​സി​ലാ​യി. പോ​ലീ​സ് അ​ന്വേ​ഷി​ച്ചെ​ത്തി​യ​തോ​ടെ അ​ന​ന്തു കോ​ഴി​ക്കോ​ട്ടേ​ത്ത് ഒ​ളി​വി​ൽ പോ​വു​ക​യാ​യി​രു​ന്നു.

ദി​വ​സ​ങ്ങ​ൾ​ക്കു​ശേ​ഷം കേ​സ​ന്വേ​ഷ​ണം അ​വ​സാ​നി​ച്ചെ​ന്ന് ക​രു​തി ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ അ​ഞ്ച​ര​യോ​ടെ മ​ല്ല​പ്പ​ള്ളി​യി​ലെ വീ​ട്ടി​ലെ​ത്തി​യ അ​ന​ന്തു​വി​നെ ക​റു​ക​ച്ചാ​ൽ പോ​ലീ​സ് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

എ​സ്ഐ ജി​ബി​ൻ തോ​മ​സ്, എ​എ​സ്ഐ സ​ഞ്ചോ, ആ​ന്‍റ​ണി, വി​നീ​ത് ആ​ർ. നാ​യ​ർ, നി​യാ​സ് തു​ട​ങ്ങി​യ​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് അ​ന​ന്തു​വി​നെ പി​ടി​കൂ​ടി​യ​ത്. കോ​ട​ത​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Related posts

Leave a Comment