ലോക്ഡൗണിൽ ജിം അടച്ചുപൂട്ടി; ജിമ്മിൽ ചാരായം വാറ്റിയ മുൻ മിസ്റ്റർ കോട്ടയം പിടിയിൽ

ഈ​രാ​റ്റു​പേ​ട്ട: ലോ​ക്ക്ഡൗ​ണി​ൽ ജിം​നേ​ഷ്യം അ​ട​ച്ചു പൂ​ട്ടി​യ​തോ​ടെ ചാ​രാ​യം വാ​റ്റ് തു​ട​ങ്ങി​യ മു​ൻ മി​സ്റ്റ​ർ കോ​ട്ട​യം എ​ക്സൈ​സി​ന്‍റെ പി​ടി​യി​ലാ​യി.

പൂ​ഞ്ഞാ​ർ പ​ന​ച്ചി​പ്പാ​റ സ്വ​ദേ​ശി സി.​ആ​ർ. സു​നി​ൽ (ജി​മ്മ​ൻ സു​നി-48) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. സു​നി​ലി​നെ ദി​വ​സ​ങ്ങ​ളാ​യി എ​ക്സൈ​സ് അ​ധി​കൃ​ത​ർ നി​രീ​ക്ഷി​ച്ചു വ​രി​ക​യാ​യി​രു​ന്നു.

ലോ​ക്ക് ഡൗ​ണ്‍ സ​മ​യ​ത്ത് ഈ​രാ​റ്റു​പേ​ട്ട​യി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും ചാ​രാ​യം വാ​റ്റ് പെ​രു​കു​ന്ന സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് പ്ര​ദേ​ശ​ത്ത് എ​ക്സൈ​സ് നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി​യി​രു​ന്നു.

പ്ര​ദേ​ശ​ത്തെ മ​ല​യോ​ര മേ​ഖ​ല​ക​ളി​ൽ നി​ന്നാ​യി ലോ​ക്ഡൗ​ണ്‍ കാ​ല​ത്ത് നി​ര​വ​ധി വാ​റ്റ് ചാ​രാ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സു​ക​ൾ ക​ണ്ടെ​ത്തി​യി​രു​ന്നു.

ഈ​രാ​റ്റു​പേ​ട്ട എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ വൈ​ശാ​ഖ് വി ​പി​ള്ള, എ​ക്സൈ​സ് ഷാ​ഡോ ടീം ​അം​ഗ​ങ്ങ​ളാ​യ കെ.​വി. വി​ശാ​ഖ്, നൗ​ഫ​ൽ ക​രിം, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ ഇ.​സി. അ​രു​ണ്‍ കു​മാ​ർ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ എം.​ടി. അ​ജി​മോ​ൻ, പ്ര​ദീ​ഷ് ജോ​സ​ഫ്, കെ.​സി. സു​രേ​ന്ദ്ര​ൻ, സി.​ജെ. നി​യാ​സ്, ജ​സ്റ്റി​ൻ തോ​മ​സ്, സു​വി ജോ​സ് വ​നി​താ സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ പ്രി​യ കെ ​ദി​വാ​ക​ര​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Related posts

Leave a Comment