മ​ല​യോ​ര​ത്ത് ഒ​രേ ദി​വ​സം ര​ണ്ടു വീ​ടു​ക​ളി​ൽ ക​വ​ർ​ച്ച: സ്വ​ർ​ണ​വും പ​ണ​വും ന​ഷ്ട​പ്പെ​ട്ടു

kavarcha

കു​ന്നും​കൈ: കാ​ക്ക​ട​വ് അ​രി​യ​ങ്ക​ല്ലി​ൽ ര​ണ്ട് വീ​ടു​ക​ളി​ൽ ക​വ​ർ​ച്ച. അ​രി​യ​ങ്ക​ല്ല് ഇ​ളന്പാ​ടി എ.​ജി. സൈ​ദി​ന്‍റെ​യും കോ​ള​യ​ത്ത് ഇ​സ്മ​യി​ലി​ന്‍റെ​യും വീ​ടു​ക​ളി​ലാ​ണ് ക​വ​ർ​ച്ച ന​ട​ന്ന​ത്.​

സൈ​ദി​ന്‍റെ വീ​ട്ടി​ൽ നി​ന്ന് അ​ഞ്ചു പ​വ​ൻ സ്വ​ർ​ണവും അ​ൻ​പ​തി​നാ​യി​രം രൂ​പ​യു​മാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്.​ ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി വീ​ടു പൂ​ട്ടി പ​ള്ളി​യി​ൽ പോ​യ വീ​ട്ടു​കാ​ർ മ​ട​ങ്ങി​യെ​ത്തി​യ​പ്പോ​ഴാ​ണ് മോ​ഷ​ണവി​വ​രം അ​റി​യു​ന്ന​ത് .വീ​ടി​ന്‍റെ പി​ൻവാ​തി​ൽ ത​ക​ർ​ത്ത് അ​ക​ത്തു​ക​യ​റി​യ മോ​ഷ്ടാ​വ് അ​ല​മാ​ര കു​ത്തി​ത്തു​റ​ന്നാ​ണ് സ്വ​ർ​ണാ​ഭ​ര​ണ​വും പ​ണ​വും ക​വ​ർ​ന്ന​ത്.

തൊ​ട്ട​ടു​ത്ത ഇ​സ്മ​യി​ലി​ന്‍റെ വീ​ട്ടി​ലും ക​വ​ർ​ച്ചാ​ശ്ര​മം ന​ട​ന്നു​വെ​ങ്കി​ലും വി​ല​പി​ടി​പ്പു​ള്ള​വ​യൊ​ന്നും ന​ഷ‌്ട​പ്പെ​ട്ടി​ട്ടി​ല്ല.
പി​ൻവാ​തി​ൽ പൊ​ളി​ച്ച് അ​ക​ത്തുക​ട​ന്ന് അ​ല​മാ​ര​യി​ലെ സാ​ധ​ന​ങ്ങ​ൾ വ​ലി​ച്ചി​ട്ട നി​ല​യി​ൽ കാ​ണ​പ്പെ​ട്ടു.

കാ​സ​ർ​ഗോ​ഡ് നി​ന്ന് വി​ര​ല​ട​യാ​ള വി​ദ​ഗ്്ധ​ർ പ​രി​ശോ​ധ​ന ന​ട​ത്തി. ചി​റ്റാ​രി​ക്ക​ൽ എ​സ്ഐ എം.​സു​കു​മാ​ര​ൻ സ്ഥ​ല​ത്തെ​ത്തി.
ത​ദ്ദേ​ശീ​യ​രാ​വാം ക​വ​ർ​ച്ച​യ്ക്ക് പി​ന്നി​ലെ​ന്നാ​ണ് പൊ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. ക​വ​ർ​ച്ചാ സം​ഘ​ത്തി​ൽ ഒ​ന്നി​ലേ​റെ പേ​രു​ള്ള​താ​യി സം​ശ​യി​ക്കു​ന്ന​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു.

Related posts