ജീ​ര്‍​ണി​ച്ച കെ​ട്ടി​ടം അ​പ​ക​ട​ഭീ​ഷ​ണി​യാകുന്നു; ഭീതിയോടെ സമീപത്തെ സ്കൂൾ കുട്ടികളും


ആ​ല​ത്തൂ​ര്‍: ചി​റ്റി​ല​ഞ്ചേ​രി എം​എ​ന്‍​കെ​എം ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ന് മു​ന്‍​വ​ശ​ത്ത് റോ​ഡ​രി​കി​ല്‍ സ്ഥി​തി​ചെ​യ്യു​ന്ന കെ​ട്ടി​ടം ജീ​ര്‍​ണാ​വ​സ്ഥ​യി​ല്‍. ഈ ​കെ​ട്ടി​ടം ഏ​തു​നി​മി​ഷ​വും നി​ലം​പൊ​ത്തു​മെ​ന്ന സ്ഥി​തി​യി​ലാ​ണ്.

ഇ​വി​ടെ നേ​ര​ത്തെ പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന സ്വ​കാ​ര്യ​ബാ​ങ്ക് കെ​ട്ടി​ട​ത്തി​ന്‍റെ മോ​ശം സ്ഥി​തി​യെ തു​ട​ര്‍​ന്ന് അ​വി​ടെ​നി​ന്നു മാ​റി​യി​രു​ന്നു. ഇ​തോ​ടെ ഇ​വി​ടെ കാ​ടു​ക​യ​റി.

കെ​ട്ടി​ട​ത്തി​ന്‍റെ ക​മ്പി​ക​ള്‍ തു​രു​മ്പു​ക​യ​റി ദ്ര​വി​ച്ച നി​ല​യി​ലാ​ണ്. സ​മീ​പ​ത്തെ സ്‌​കൂ​ളി​ലെ കു​ട്ടി​ക​ള്‍​ക്കും യാ​ത്ര​ക്കാ​ര്‍​ക്കും ഭീ​ഷ​ണി​യാ​യി നി​ല്ക്കു​ന്ന ഈ ​കെ​ട്ടി​ട​ത്തി​ന്‍റെ കാ​ര്യ​ത്തി​ല്‍ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടേ​യും യാ​ത്ര​ക്കാ​രു​ടേ​യും ആ​വ​ശ്യം.

Related posts

Leave a Comment