മലയാളത്തിന്‍റെ പ്രിയ എഴുത്തുകാരി കെ.ബി. ശ്രീദേവി വിട വാങ്ങി

കൊ​ച്ചി: പ്ര​ശ​സ്ത എ​ഴു​ത്തു​കാ​രി കെ. ​ബി. ശ്രീ​ദേ​വി(84) അ​ന്ത​രി​ച്ചു. വാ​ര്‍​ധ​ക്യ സ​ഹ​ജ​മാ​യ രോ​ഗ​ങ്ങ​ളെ തു​ട​ര്‍​ന്ന് തൃ​പ്പൂ​ണി​ത്തു​റ​യി​ലെ വ​സ​തി​യി​ലാ​യി​രു​ന്നു അ​ന്ത്യം. സം​സ്‌​കാ​രം ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം നാ​ലി​ന് ന​ട​ക്കും. ക​ഥ, നോ​വ​ല്‍, പ​ഠ​നം, ബാ​ല​സാ​ഹി​ത്യം, നാ​ട​കം എ​ന്നീ മേ​ഖ​ല​ക​ളി​ല്‍ പ്ര​തി​ഭ തെ​ളി​യി​ച്ച എ​ഴു​ത്തു​കാ​രി​യാ​ണ്.

ന​മ്പൂ​തി​രി സ​മു​ദാ​യ​ത്തി​ലെ സ്ത്രീ ​ജീവി​ത​ങ്ങ​ളെ​പ്പ​റ്റി​യും ഇ​ന്ത്യ​ൻ മി​തോ​ള​ജി കേ​ന്ദ്രീ​ക​രി​ച്ച് കു​ട്ടി​ക​ൾ​ക്കാ​യി പു​സ്ത​ക​ങ്ങ​ൾ എ​ഴു​തി​യി​ട്ടു​ണ്ട്. യ​ജ്ഞം, അ​ഗ്നി​ഹോ​ത്രം, പ​റ​യിപെ​റ്റ പ​ന്തി​രു​കു​ലം, മൂ​ന്നാം ത​ല​മു​റ, മു​ഖ​ത്തോ​ടു​മു​ഖം, തി​രി​യു​ഴി​ച്ചി​ല്‍, കു​ട്ടി​ത്തി​രു​മേ​നി എ​ന്നി​വ​യാ​ണ് പ്ര​ധാ​ന കൃ​തി​ക​ൾ.

സാ​ഹി​ത്യ അ​ക്കാ​ദ​മി അ​വാ​ര്‍​ഡ്, കു​ങ്കു​മം അ​വാ​ര്‍​ഡ്, നാ​ല​പ്പാ​ട​ന്‍ നാ​രാ​യ​ണ മേ​നോ​ന്‍ അ​വാ​ര്‍​ഡ്, വി.​ടി അ​വാ​ര്‍​ഡ്, ജ്ഞാ​ന​പ്പാ​ന അ​വാ​ര്‍​ഡ്, അ​മൃ​ത​കീ​ര്‍​ത്തി പു​ര​സ്‌​കാ​രം എ​ന്നി​വ ല​ഭി​ച്ചി​ട്ടു​ണ്ട്.

Related posts

Leave a Comment