വ​ള്ളി​ക്ക​ട​വി​ല്‍ കെ​സി​യെ കാ​ത്ത് ‘ജ​യ​നും മോ​ഹ​ന്‍​ലാ​ലും’; ഇ​ന്നു മു​ത​ൽ ​സി​നി​മ-സീ​രി​യ​ൽ താ​ര​ങ്ങ​ളു​ടെ മെ​ഗാ​ഷോ

 ക​രു​നാ​ഗ​പ്പ​ള്ളി: വ​ള്ളി​ക്ക​ട​വ് ക​വ​ല​യി​ല്‍ കെ​.സി. വേ​ണു​ഗോ​പാ​ലി​നെ കാ​ത്തുനി​ന്ന​ത് മ​ല​യാ​ള​ത്തി​ന്‍റെ വി​ഖ്യാ​ത നാ​യ​ക​ന്‍ ജ​യ​നും സൂ​പ്പ​ര്‍ താ​രം മോ​ഹ​ന്‍​ലാ​ലു​മാ​യി​രു​ന്നു…

കെ​.സി. വേ​ണു​ഗോ​പാ​ലി​നെ സ്വീ​ക​രി​ക്കാ​ന്‍ മാ​ത്ര​മ​ല്ല അ​ദ്ദേ​ഹ​ത്തി​നാ​യി വോ​ട്ട് ചോ​ദി​ക്കാ​നും ജ​യ​നും മോ​ഹ​ന്‍​ലാ​ലും മ​റ​ന്നി​ല്ല. ക​രു​നാ​ഗ​പ്പ​ള്ളി​യി​ലെ പ​ര്യ​ട​നവേ​ള​യി​ല്‍ വ​ള്ളി​ക്ക​ട​വി​ലെ പ്ര​വ​ര്‍​ത്ത​ക​രാ​ണ് മി​മി​ക്രി ക​ലാ​കാ​ര​ന്മാ​രെ ഉ​പ​യോ​ഗി​ച്ച് വ്യ​ത്യ​സ്ത​മാ​യ സ്വീ​ക​ര​ണം ഒ​രു​ക്കി​യ​ത്. കെ​സിക്കും ജ​യ​നും മോ​ഹ​ന്‍​ലാ​ലി​നു​മൊ​പ്പം ഫോ​ട്ടോ എ​ടു​ക്കാ​നും പ്ര​വ​ര്‍​ത്ത​ക​ര്‍ ആ​വേ​ശ​ത്തോ​ടെ എ​ത്തി.

കെ​സി​ക്കുവേ​ണ്ടി സി​നി​മ-​ സീ​രി​യ​ൽ താ​ര​ങ്ങ​ളു​ടെ മെ​ഗാ​ഷോ
ആ​ല​പ്പു​ഴ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി കെ.​സി. വേ​ണു​ഗോ​പാ​ലി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാര​ണാ​ർ​ഥം ച​ല​ച്ചി​ത്ര ന​ട​ൻ ര​വീ​ന്ദ്ര​നും സം​വി​ധാ​യ​ക​ൻ ആ​ല​പ്പി അ​ഷ്റ​ഫും ചേ​ർ​ന്നൊ​രു​ക്കു​ന്ന മെ​ഗാ ഷോ 17 ​മു​ത​ൽ 22 വ​രെ ആ​ല​പ്പു​ഴ ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ന്‍റെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ പ​ര്യ​ട​നം ന​ട​ത്തും.

നി​ര​വ​ധി ന​ർ​ത്ത​ക​ർ പ​ങ്കെ​ടു​ക്കു​ന്ന നൃ​ത്ത പ​രി​പാ​ടി​യും പ്ര​സി​ദ്ധ ഹാ​സ്യ താ​രം രാ​ജാ സാ​ഹി​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ​മ​കാ​ലി​ക രാ​ഷ്ട്രീ​യ സം​ഭ​വ​വി​കാ​സ​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളി​ച്ചു​ള്ള സ്കി​റ്റു​ക​ളും ഉ​ണ്ടാ​വും.

17ന് ​രാ​വി​ലെ 9ന് ​അ​രൂ​ർ പ​ള്ളി​ക്ക് സ​മീ​പം ആ​ദ്യ മെ​ഗാ​ഷോ മു​ൻ സാം​സ്കാ​രി​ക മ​ന്ത്രി കെ.​സി. ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്യും. നെ​ടു​മു​ടി ഹ​രി​കു​മാ​ർ, എ ​ക​ബീ​ർ, കി​ഷോ​ർ കു​മാ​ർ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കും.

Related posts

Leave a Comment