വടക്കഞ്ചേരി: എ ടി എമ്മിൽ നിന്നും ലഭിക്കുന്ന നോട്ടുകൾ മുഷിഞ്ഞതും കീറിയതുമാണെന്ന് പരാതി.
അധ്യാപകനായ വള്ളിയോട് ആരിശ്ശേരിൽ രാജു, എ ടി എമ്മിൽ നിന്നും പതിനായിരം രൂപ എടുത്തപ്പോൾ ലഭിച്ച രണ്ടായിരത്തിന്റെ അഞ്ച് നോട്ടുകളിൽ ഒരെണ്ണം മൂലകീറി പോയതും മറ്റ് നാലെണ്ണം മുഷിഞ്ഞുവൃത്തിഹീനവുമായിരുന്നു. പലർക്കും ഇത്തരം അനുഭവങ്ങളുള്ളതായി പരാതിയുണ്ട്.
അത്യാവശ്യങ്ങൾക്ക് പണം എടുക്കുന്പോൾ അത് കീറിയതായാൽ ആവശ്യങ്ങൾ നടത്താൻ കഴിയാത്ത സ്ഥിതി ഉണ്ടാകുന്നുണ്ട്. ബാങ്കുക്കാരും മറ്റു ബന്ധപ്പെട്ട അധികൃതരും ഇക്കാര്യം ശ്രദ്ധിച്ച് ഇടപാടുകൾ നടത്താൻ കഴിയുന്ന പണം എടിഎമ്മിൽ നിക്ഷേപിക്കണമെന്നാണ് ആവശ്യം.