വേനൽമഴ സജീവമായി; പാ​ട​ങ്ങ​ൾ ഉഴുതുമറിക്കുന്ന തിരക്കിൽ കർഷകർ

നെ​ന്മാറ: ഇ​ട​വി​ട്ട വേ​ന​ൽ മ​ഴ സ​ജീ​വ​മാ​യ​തോ​ടെ ഒ​ന്നാം വി​ള നെ​ൽ​കൃ​ഷി​യ്ക്കാ​യി ക​ർ​ഷ​ക​ർ നി​ല​മൊ​രു​ക്കി തു​ട​ങ്ങി. കൊ​യ്ത്ത് ക​ഴി​ഞ്ഞ​തോ​ടെ ഇ​ട​വി​ട്ട് മ​ഴ പെ​യ്ത​തോ​ടെ നെ​ൽ​പ്പാ​ട​ങ്ങ​ളി​ൽ ഈ​ർ​പ്പം ഉ​ണ്ടാ​യി​രു​ന്നു. പി​ന്നീ​ട് വേ​ന​ൽ മ​ഴ സ​ജീ​വ​മാ​യ​തോ​ടെ​യാ​ണ് ക​ർ​ഷ​ക​ർ ഒ​ന്നാം വി​ള നെ​ൽ​കൃ​ഷി​യ്ക്ക് നി​ല​മൊ​രു​ക്ക​ൽ ത​കൃ​തി​യാ​യ​ത്.

ര​ണ്ടാം വി​ള നെ​ൽ​കൃ​ഷി​യി​ൽ കൊ​യ്ത്തി​നി​ട​യി​ൽ വീ​ണ നെ​ൽ​മ​ണി​ക​ളും, ക​ള​ക​ളും മു​ള​ച്ചു​പൊ​ന്താ​നും മ​ണ്ണി​ന​ടി​യി​ൽ ഈ​ർ​പ്പം നി​ല​നി​ൽ​ക്കാ​നും ഇ​പ്പോ​ൾ ഉ​ഴു​തു മ​റി​ക്കു​ന്ന​തി​ലൂ​ടെ ക​ഴി​യും. ചി​ല ക​ർ​ഷ​ക​ർ ഉ​ഴു​തു മ​റി​ക്കു​ന്ന​തി​നോ​ടൊ​പ്പം മ​ണ്ണി​ന്‍റെ രാ​സ​ഘ​ട​ന​യി​ൽ മാ​റ്റം വ​രു​ത്തു​ന്ന​തി​നാ​യി ചു​ണ്ണാ​ന്പും, കാ​ലി​വ​ള​വും ഇ​ട്ടു​കൊ​ടു​ത്താ​ണ് ഉ​ഴു​തു മ​റി​ക്കു​ന്ന​ത്.

അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ ത​ന്നെ​യാ​യി വേ​ന​ൽ മ​ഴ ല​ഭി​ച്ചാ​ൽ ഉ​ട​ൻ ഒ​ന്നാം വി​ള നെ​ൽ​കൃ​ഷി​യി​റ​ക്കാ​ൻ ക​ഴി​യു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ക​ർ​ഷ​ക​ർ. അ​നു​യോ​ജ്യ​മാ​യ കാ​ലാ​വ​സ്ഥ​യാ​ണെ​ങ്കി​ൽ പൊ​ടി​യി​ൽ വി​ത​യ്ക്കു​വാ​നാ​ണ് ഏ​റി​യ പ​ങ്കും ക​ർ​ഷ​ക​ർ ത​യ്യാ​റാ​യി​രി​യ്ക്കു​ന്ന​ത്.

Related posts