നേ​മ​ത്ത് മ​ത്സ​രി​ക്കാ​ന്‍ സ​തീ​ശ​ന് ധൈ​ര്യ​മു​ണ്ടോ? യോ​ദ്ധാ​വാ​കാ​ൻ സ​തീ​ശ​ൻ ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ൾ കൗ​തു​ക​ക​ര​മെ​ന്ന് മ​ന്ത്രി വി.​ശി​വ​ന്‍​കു​ട്ടി

തി​രു​വ​ന​ന്ത​പു​രം: പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ന് ധൈ​ര്യ​മു​ണ്ടെ​ങ്കി​ൽ നേ​മ​ത്ത് മ​ത്സ​രി​ക്ക​ണ​മെ​ന്ന് മ​ന്ത്രി വി.​ശി​വ​ന്‍​കു​ട്ടി. സം​ഘ​പ​രി​വാ​റി​നെ​തി​രെ പോ​രാ​ടു​ന്ന വ​ലി​യ യോ​ദ്ധാ​വാ​യി സ്വ​യം ച​മ​യാ​ന്‍ വി.​ഡി.​സ​തീ​ശ​ന്‍ ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ള്‍ കൗ​തു​ക​ക​ര​മാ​ണ്.

ബി​ജെ​പി​യോ​ടു​ള്ള മൃ​ദു​സ​മീ​പ​ന​വും കോ​ണ്‍​ഗ്ര​സി​ന്‍റെ നി​ല​പാ​ടി​ല്ലാ​യ്മ​യും കേ​ര​ളീ​യ പൊ​തു​സ​മൂ​ഹ​ത്തി​ന് കൃ​ത്യ​മാ​യി ബോ​ധ്യ​മു​ള്ള​താ​ണ്. വെ​റു​തെ പ്ര​സം​ഗ​പീ​ഠ​ങ്ങ​ളി​ല്‍ ഇ​രു​ന്നു വാ​ച​ക​ക്ക​സ​ര്‍​ത്ത് ന​ട​ത്തി​യാ​ല്‍ സം​ഘ​പ​രി​വാ​ര്‍ വി​രു​ദ്ധ​ത തെ​ളി​യി​ക്കാ​നാ​വി​ല്ലെ​ന്നും ശി​വ​ന്‍​കു​ട്ടി പ​റ​ഞ്ഞു.

വി.​ഡി.​സ​തീ​ശ​ൻ ക്ഷ​ണം സ്വീ​ക​രി​ക്കു​മെ​ന്നാ​ണ് ത​ന്‍റെ പ്ര​തീ​ക്ഷ. പോ​റ്റി​യും ഗോ​വ​ർ​ധ​നും സോ​ണി​യ ഗാ​ന്ധി​യു​ടെ വീ​ട്ടി​ൽ പോ​യ​ത് എ​ന്തി​നാ​ണെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു.

Related posts

Leave a Comment