കേന്ദ്രസഹായം! ദുരിതാശ്വാസ സഹായത്തിനായി മന്ത്രിമാരുടെ വിദേശയാത്രയ്ക്ക് കേന്ദ്രം സമ്മതിച്ചില്ല; മു​ഖ്യ​മ​ന്ത്രി​യ്ക്ക് മാ​ത്രം അ​നു​മ​തി; ഒപ്പം കര്‍ശന വ്യവസ്ഥകളും

തി​രു​വ​ന​ന്ത​പു​രം: പ്ര​ള​യ​ക്കെ​ടു​തി നേ​രി​ടാ​ൻ വി​ദേ​ശ​ത്ത് പോ​യി ധ​ന​സ​മാ​ഹ​ര​ണം ന​ട​ത്താ​നു​ള്ള മ​ന്ത്രി​മാ​രു​ടെ യാ​ത്ര​യ്ക്ക് ഇ​തു​വ​രെ കേ​ന്ദ്ര അ​നു​മ​തി ല​ഭി​ച്ചി​ല്ല. ഈ ​മാ​സം 18 മു​ത​ലാ​ണ് വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ പോ​യി മു​ഖ്യ​മ​ന്ത്രി​യും മ​ന്ത്രി​മാ​രും ധ​ന​സ​മാ​ഹ​ര​ണം ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന​ത്.

മു​ഖ്യ​മ​ന്ത്രി​യും 17 മ​ന്ത്രി​മാ​രു​മാ​ണ് കേ​ന്ദ്രാ​നു​മ​തി തേ​ടി​യ​ത്. ഇ​തി​ൽ മു​ഖ്യ​മ​ന്ത്രി​യ്ക്ക് മാ​ത്രം അ​നു​മ​തി ല‍​ഭി​ച്ചു. അ​തു ക​ർ​ശ​ന വ്യ​വ​സ്ഥ​ക​ളോ​ടെ ദു​ബാ​യി​ൽ മാ​ത്രം പോ​കാ​നാ​ണ് അ​നു​മ​തി ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. വി​ദേ​ശ പ്ര​തി​നി​ധി​ക​ളു​മാ​യി ച​ർ​ച്ച പാ​ടി​ല്ല. ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട യോ​ഗ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കാം.

വി​ദേ​ശ ഫ​ണ്ട് സ്വീ​ക​രി​ക്ക​രു​തെ​ന്ന​ട​ക്ക​മു​ള്ള ക​ർ​ശ​ന വ്യ​വ​സ്ഥ​ക​ളാ​ണ് മു​ഖ്യ​മ​ന്ത്രി​യ്ക്ക് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. കേ​ന്ദ്ര​ത്തി​ന്‍റെ ക​ടും​പി​ടു​ത്ത​ത്തെ​ക്കു​റി​ച്ച് സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്ത് നി​ന്നും ഔ​ദ്യോ​ഗി​ക പ്ര​തി​ക​ര​ണം ഉ​ണ്ടാ​യി​ട്ടി​ല്ല. ഇ​നി നാ​ലു ദി​വ​സ​ങ്ങ​ൾ കൂ​ടി ഉ​ണ്ട​ല്ലോ അ​തി​ന​കം അ​നു​മ​തി ല​ഭി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്ന് കൃ​ഷി മ​ന്ത്രി വി.​എ​സ് സു​നി​ൽ​കു​മാ​ർ ഇ​തേ​ക്കു​റി​ച്ച് പ്ര​തി​ക​രി​ച്ചു.

Related posts