ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ത്തി​ൽ ത​ക​ർ​ന്ന വ​ള്ള​ങ്ങ​ൾ​ക്ക് 2.50 കോ​ടി; വെ​ള​ള​പ്പൊ​ക്ക​ത്തി​ൽ അ​ക​പ്പെ​ട്ട 65,000 ല​ധി​കം ആ​ളു​കളെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ര​ക്ഷി​ച്ചു

തി​രു​വ​ന​ന്ത​പു​രം: പ്ര​ള​യ​ത്തി​ൽ അ​ക​പ്പെ​ട്ട​വ​രെ സ​ഹാ​യി​ക്കു​ന്ന​തി​നി​ട​യി​ൽ ത​ക​ർ​ന്ന 466 വ​ള്ള​ങ്ങ​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തു​ന്ന​തി​നാ​യി 2.50 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി ന​ട​പ്പാ​ക്കു​മെ​ന്നു മ​ന്ത്രി ജെ. ​മേ​ഴ്സി​ക്കു​ട്ടി അ​മ്മ അ​റി​യി​ച്ചു. ല​ഭ്യ​മാ​യ ക​ണ​ക്കു പ്ര​കാ​രം ഏ​ഴു വ​ള്ളം പൂ​ർ​ണ്ണ​മാ​യി ത​ക​ർ​ന്നു.

തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, തൃ​ശ്ശൂ​ർ മ​ല​പ്പു​റം ജി​ല്ല​ക​ളി​ൽ നി​ന്ന് പോ​യ വ​ള​ള​ങ്ങ​ളാ​ണ് പൂ​ർ​ണ​മാ​യി ത​ക​ർ​ന്ന​ത്. ഇവയ്ക്കു പ​ക​രം വള്ളം വാ​ങ്ങി ന​ൽ​കും. 459 വ​ള​ള​ങ്ങ​ൾ​ക്ക് കേ​ടു​പാ​ടു​ക​ൾ ഉ​ണ്ടാ​യി. ഇ​ത്ത​രം വ​ള​ള​ങ്ങ​ൾ ഒ​ന്നും ത​ന്നെ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് ഉ​പ​യു​ക്ത​മ​ല്ല.

ഇ​വ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തും. തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ 98 വ​ള​ള​ങ്ങ​ളും കൊ​ല്ലം ജി​ല്ല​യി​ലെ 148 വ​ള​ള​ങ്ങ​ളും ആ​ല​പ്പു​ഴ​യി​ലെ 100 വ​ള​ള​ങ്ങ​ളും എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ 70 വ​ള​ള​ങ്ങ​ളും തൃ​ശ്ശൂ​രി​ലെ 12 വ​ള​ള​ങ്ങ​ളും, മ​ല​പ്പു​റം ജി​ല്ല​യി​ലെ 19 വ​ള​ള​ങ്ങ​ളും കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ നാ​ലും ക​ണ്ണൂ​രി​ലെ എ​ട്ടു വ​ള​ള​ങ്ങ​ളു​മാ​ണ് ഭാ​ഗി​ക​മാ​യി ത​ക​ർ​ന്ന​ത്.

3525 മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് പ​ങ്കെ​ടു​ത്ത​ത്. വെ​ള​ള​പ്പൊ​ക്ക​ത്തി​ൽ അ​ക​പ്പെ​ട്ട 65,000 ല​ധി​കം ആ​ളു​ക​ളെ​യാ​ണ് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ര​ക്ഷി​ച്ച​ത്.

Related posts