സ​ഗൗ​ര​വം ക​ട​ന്ന​പ്പ​ള്ളി, ദൈ​വ​നാ​മ​ത്തി​ൽ ഗ​ണേ​ഷ് കു​മാ​ർ; ഗൗരവത്തിൽ ഗവർണറും മുഖ്യമന്ത്രിയും

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന മ​ന്ത്രി​സ​ഭ​യി​ലെ പു​തി​യ അം​ഗ​ങ്ങ​ളാ​യി രാ​മ​ച​ന്ദ്ര​ൻ ക​ട​ന്ന​പ്പ​ള്ളി​യും കെ.​ബി. ഗ​ണേ​ഷ്കു​മാ​റും സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​റ്റു. വൈ​കു​ന്നേ​രം നാ​ലി​ന് രാ​ജ്ഭ​വ​നി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ്ഖാ​ൻ സ​ത്യ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്തു.

ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ സ​ഗൗ​ര​വം പ്ര​തി​ജ്ഞ ചെ​യ്ത​പ്പോ​ൾ ഗ​ണേ​ഷ് കു​മാ​ർ ദൈ​വ​നാ​മ​ത്തി​ലാ​ണ് അ​ധി​കാ​ര​മേ​റ്റ​ത്. സത്യപ്രതിജ്ഞ ചടങ്ങ് പ്രതിപക്ഷം ബഹിഷ്‌കരിച്ചു.

ച​ട​ങ്ങി​ൽ ചീ​ഫ് സെ​ക്ര​ട്ട​റി ഡോ. ​വി. വേ​ണു പ​ങ്കെ​ടു​ത്തി​ല്ല. പു​തി​യ മ​ന്ത്രി​മാ​ർ സ്ഥാ​നം ഏ​ൽ​ക്കു​ന്ന സ​ത്യ​പ്ര​തി​ജ്ഞ ച​ട​ങ്ങി​ന്‍റെ വേ​ദി​യി​ൽ ചീ​ഫ് സെ​ക്ര​ട്ട​റി പ​ങ്കെ​ടു​ക്കേ​ണ്ട​താ​ണ്. എ​ന്നാ​ൽ അ​ദ്ദേ​ഹ​ത്തി​നു പ​ക​രം അ​ഡീ​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി ശാ​ര​ദ മു​ര​ളീ​ധ​ര​നാ​ണ് ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത​ത്.

ഗ​വ​ർ​ണ​റും മു​ഖ്യ​മ​ന്ത്രി​യും ത​മ്മി​ലു​ള്ള പ​ര​സ്യ ഏ​റ്റു​മു​ട്ട​ലി​നി​ടെ ഇ​രു​വ​രും വേ​ദി പ​ങ്കി​ട്ട കാ​ഴ്ച​യ്ക്കും സ​ത്യ​പ്ര​തി​ജ്ഞാ​ച​ട​ങ്ങ് സാ​ക്ഷി​യാ​യി. ഇ​രു​വ​രും തൊ​ട്ട​ടു​ത്ത ഇ​രി​പ്പി​ട​ങ്ങ​ളി​ലാ​യി​രു​ന്നെ​ങ്കി​ലും ത​മ്മി​ൽ ഒ​രു​ത​ര​ത്തി​ലു​ള്ള ആ​ശ​യ​വി​നി​മ​യ​വും ന​ട​ത്തി​യി​ല്ല. ച​ട​ങ്ങ് പൂ​ർ​ത്തി​യാ​യ ഉ​ട​ൻ ഗ​വ​ർ​ണ​ർ വേ​ദി വി​ട്ടു.

Related posts

Leave a Comment