ഇ​ങ്ങ​നെ​യൊ​ന്നു​മ​ല്ല കേ​ര​ളം..! കേ​ര​ള സ്റ്റോ​റി-2’​ൽ നി​ന്ന് കേ​ര​ള​ത്തി​ന്‍റെ പേ​ര് ഒ​ഴി​വാ​ക്ക​ണം, സാ​ങ്ക​ൽ​പി​ക ക​ഥ​യ​യെ​ന്ന് എ​ഴു​തി​ക്കാ​ണി​ക്ക​ണം; ഹൈ​ക്കോ​ട​തി​യി​ൽ ഹ​ർ​ജി

കൊ​ച്ചി: വി​വാ​ദ​മാ​യ ‘കേ​ര​ള സ്റ്റോ​റി-2 ഗോ​സ് ബി​യോ​ണ്ട്’ എ​ന്ന സി​നി​മ​യു​ടെ പേ​രി​ൽ നി​ന്ന് സം​സ്ഥാ​ന​ത്തി​ന്‍റെ പേ​ര് നീ​ക്കം ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഹൈ​ക്കോ​ട​തി​യി​ൽ ഹ​ർ​ജി.

വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള യു​വ​തി​ക​ളെ നി​ർ​ബ​ന്ധി​ത മ​ത​പ​രി​വ​ർ​ത്ത​ന​ത്തി​നും തീ​വ്ര​വാ​ദ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന്‍റെ ക​ഥ പ​റ​യു​ന്ന സി​നി​മ​യു​ടെ പേ​രി​ൽ നി​ന്ന് ‘കേ​ര​ളം’ എ​ന്ന വാ​ക്ക് ഒ​ഴി​വാ​ക്ക​ണ​മെ​ന്നാ​ണ് ഹ​ർ​ജി​യി​ലെ പ്ര​ധാ​ന ആ​വ​ശ്യം.

കൂ​ടാ​തെ, സി​നി​മ​യി​ൽ പ​റ​യു​ന്ന​ത് വെ​റും സാ​ങ്ക​ൽ​പി​ക ക​ഥ​യാ​ണെ​ന്ന് കൃ​ത്യ​മാ​യി എ​ഴു​തി​ക്കാ​ണി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും ഹ​ർ​ജി​ക്കാ​ർ ഉ​ന്ന​യി​ച്ചി​ട്ടു​ണ്ട്. നേ​ര​ത്തെ ഈ ​സി​നി​മ​യു​ടെ പ്ര​ദ​ർ​ശ​നം ത​ട​ഞ്ഞു​കൊ​ണ്ട് ഹൈ​ക്കോ​ട​തി​യു​ടെ സിം​ഗി​ൾ ബെ​ഞ്ച് ഉ​ത്ത​ര​വി​ട്ടി​രു​ന്നെ​ങ്കി​ലും പി​ന്നീ​ട് ഡി​വി​ഷ​ൻ ബെ​ഞ്ച് അ​ത് സ്റ്റേ ​ചെ​യ്തി​രു​ന്നു.

ഇ​തോ​ടെ സി​നി​മ​യു​ടെ പ്ര​ദ​ർ​ശ​ന​ത്തി​നു​ള്ള ത​ട​സ​ങ്ങ​ൾ നീ​ങ്ങി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പേ​രു​മാ​റ്റ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​ള്ള പു​തി​യ നീ​ക്കം. ഹ​ർ​ജി അ​ടു​ത്ത ദി​വ​സം കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യ്ക്ക് വ​രും.

Related posts

Leave a Comment