ചുട്ടുപൊള്ളി കേരളം; കൊടും ചൂട് തുടരും

തി​രു​വ​ന​ന്ത​പു​രം : സം​സ്ഥാ​ന​ത്ത് 31വരെ കൊ​ടും ചൂ​ട് തുട രുമെന്ന് മുന്നറിയിപ്പ്. സാ​ധാ​ര​ണ​യേ​ക്കാ​ള്‍ ര​ണ്ടു മു​ത​ല്‍ മൂ​ന്നു ഡി​ഗ്രി സെ​ല്‍​ഷ്യ​സ് വ​രെ കൂ​ടാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്നും കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു.​

ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഒ​മ്പ​തു ജി​ല്ല​ക​ളി​ല്‍ യെലോ അ​ല​ര്‍​ട്ടും പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്. കൊ​ല്ലം, പാ​ല​ക്കാ​ട് ജി​ല്ല​ക​ളി​ല്‍ ഉ​യ​ര്‍​ന്ന താ​പ​നി​ല 39 ഡി​ഗ്രി സെ​ല്‍​ഷ്യ​സ് വ​രെ​യും, തൃ​ശൂ​ര്‍ ജി​ല്ല​യി​ല്‍ ഉ​യ​ര്‍​ന്ന താ​പ​നി​ല 38 ഡി​ഗ്രി സെ​ല്‍​ഷ്യ​സ് വ​രെ​യും ഉ​യ​ര്‍​ന്നേ​ക്കും.

പ​ത്ത​നം​തി​ട്ട, ക​ണ്ണൂ​ര്‍ ജി​ല്ല​ക​ളി​ല്‍ ഉ​യ​ര്‍​ന്ന താ​പ​നി​ല 37 ഡി​ഗ്രി സെ​ല്‍​ഷ്യ​സ് വ​രെ​യും, കോ​ട്ട​യം,കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം, കാ​സ​ര്‍​കോ​ട് ജി​ല്ല​ക​ളി​ല്‍ ഉ​യ​ര്‍​ന്ന താ​പ​നി​ല 36 ഡി​ഗ്രി സെ​ല്‍​ഷ്യ​സ് വ​രെ​യും ഉ​യ​രാ​ന്‍ സാ​ധ്യ​ത​യെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു.

Related posts

Leave a Comment