കു​റ്റൂ​രി​ൽ  ബി​ജെ​പിയെ കേ​ര​ള കോ​ൺ​ഗ്ര​സ് എം ​തു​ണ​ച്ചു; എൽഡിഎഫ് കൊണ്ടുവന്ന അ​വി​ശ്വാ​സം പ​രാ​ജ​യ​പ്പെ​ട്ടു

തി​രു​വ​ല്ല: ബി​ജെ​പി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള കു​റ്റൂ​ർ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​ക്കെ​തി​രെ എ​ൽ​ഡി​എ​ഫ് കൊ​ണ്ടു​വ​ന്ന അ​വി​ശ്വാ​സ പ്ര​മേ​യം പ​രാ​ജ​യ​പ്പെ​ട്ടു. ആ​കെ​യു​ള്ള 14 അം​ഗ​ങ്ങ​ളി​ൽ നി​ന്നും ഭ​ര​ണ​സ​മി​തി​യി​ലെ ഏ​ഴു​പേ​ർ വി​ട്ടു​നി​ന്ന​തോ​ടെ ഭൂ​രി​പ​ക്ഷ​മി​ല്ലാ​തെ അ​വി​ശ്വാ​സം പ​രാ​ജ​യ​പ്പെ​ടു​ക​യാ​യി​രു​ന്നു.

ആ​റ് അം​ഗ​ങ്ങ​ളു​ള്ള ബി​ജെ​പി, കേ​ര​ള കോ​ൺ​ഗ്ര​സ് – എം ​അം​ഗ​ത്തെ ഒ​പ്പം നി​ർ​ത്തി​യാ​ണ് ഭ​ര​ണം തു​ട​രു​ന്ന​ത്.എ​ൽ​ഡി​എ​ഫ് – 5, കേ​ര​ള കോ​ൺ​ഗ്ര​സ് – 1, സ്വ​ത​ന്ത്ര – 1 എ​ന്നി​വ​ർ മാ​ത്ര​മാ​ണ് യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്. ബി​ജെ​പി​യു​ടെ ശ്രീ​ലേ​ഖാ ര​ഘു​നാ​ഥാ​ണ് പ്ര​സി​ഡ​ന്‍റ്. ‘കേ​ര​ളാ കോ​ൺ​ഗ്ര​സ് അം​ഗം ചെ​റി​യാ​ൻ സി. ​തോ​മ​സാ​ണ് വൈ​സ്പ്ര​സി​ഡ​ന്‍റ്.

കേ​ര​ളാ കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി​യു​ടെ തീ​രു​മാ​ന​പ്ര​കാ​രം ചെ​റി​യാ​ൻ സി. ​തോ​മ​സ് അ​വി​ശ്വാ​സ​ത്തെ പി​ന്തു​ണ​യ്ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​യി​രു​ന്നു എ​ൽ​ഡി​എ​ഫ്. എ​ന്നാ​ൽ അ​തു​ണ്ടാ​യി​ല്ല. പു​ളി​ക്കീ​ഴ് ബി​ഡി​ഒ ടി.​ബീ​നാ​കു​മാ​രി വ​ര​ണാ​ധി​കാ​രി​യാ​യി​രു​ന്നു.

Related posts