കെ​വി​ൻ വ​ധത്തിൽ ന​ട​പ​ടി നേ​രി​ട്ട എ​എ​സ്ഐ ഉ​മ്മ​ൻ​ചാ​ണ്ടി​യു​ടെ അ​ടു​പ്പ​ക്കാ​ര​നെ​ന്നു കോ​ടി​യേ​രി

കോ​ട്ട​യം: കെ​വി​ൻ വ​ധ​ത്തി​ൽ കോ​ണ്‍​ഗ്ര​സ് നേ​താ​വ് ഉ​മ്മ​ൻ ചാ​ണ്ടി​ക്കെ​തി​രെ ആ​രോ​പ​ണ​വു​മാ​യി സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ. കെ​വി​ൻ വ​ധ​ക്കേ​സി​ൽ ന​ട​പ​ടി നേ​രി​ട്ട ഗാ​ന്ധി​ന​ഗ​ർ എ​എ​സ്ഐ​ക്ക് കോ​ണ്‍​ഗ്ര​സ് നേ​താ​വ് ഉ​മ്മ​ൻ​ചാ​ണ്ടി​യു​മാ​യി അ​ടു​ത്ത ബ​ന്ധ​മു​ണ്ടെ​ന്ന് കോ​ടി​യേ​രി ആ​രോ​പി​ച്ചു.

യു​ഡി​എ​ഫ് കാ​ല​ത്തെ പോ​ലീ​സ് അ​സോ​സി​യേ​ഷേ​ൻ നേ​താ​വാ​യി​രു​ന്നു ന​ട​പ​ടി നേ​രി​ട്ട എ​എ​സ്ഐ. ചെ​ങ്ങ​ന്നൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫി​ന് നേ​ട്ട​മു​ണ്ടാ​ക്കാ​ൻ എ​എ​സ്ഐ പ്ര​വ​ർ​ത്തി​ച്ചെ​ന്നും ഇ​ത്ത​ര​ക്കാ​രെ സ​ർ​വീ​സി​ൽ​നി​ന്ന് പു​റ​ത്താ​ക്കി മാ​തൃ​ക കാ​ണി​ക്ക​ണ​മെ​ന്നും കോ​ടി​യേ​രി ആ​വ​ശ്യ​പ്പെ​ട്ടു.

പ്ര​തി​ക​ൾ​ക്ക് ഡി​വൈ​എ​ഫ്ഐ ബ​ന്ധ​മു​ണ്ടെ​ന്നു മ​ന​സി​ലാ​യി​ട്ടും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്യാ​ൻ ത​യാ​റാ​യെ​ന്നും കോ​ടി​യേ​രി കോ​ട്ട​യ​ത്ത് വി​ശ​ദീ​ക​ര​ണ​യോ​ഗ​ത്തി​ൽ സം​സാ​രി​ക്ക​വെ ചൂ​ണ്ടി​ക്കാ​ട്ടി.

Related posts