ദേവേന്ദ്ര ജജാരിയയ്ക്കും സർദാർ സിംഗിനും ഖേൽരത്ന

ന്യൂ​ഡ​ൽ​ഹി: ശാ​രീ​രി​ക പ​രി​മി​തി​ക​ൾ മ​റി​ക​ട​ന്ന് കാ​യി​ക ലോ​ക​ത്ത് നേ​ട്ട​ങ്ങ​ൾ കൊ​യ്ത ദേ​വേ​ന്ദ്ര ജ​ജാ​രി​യ​യ്ക്ക് രാ​ജീ​വ് ഗാ​ന്ധി ഖേ​ൽ ര​ത്ന പു​ര​സ്കാ​രം. പാ​രാ​ലി​ന്പി​ക്സി​ൽ ര​ണ്ടു ത​വ​ണ സ്വ​ർ​ണ​മെ​ഡ​ൽ ജേ​താ​വാ​യ ജ​ജാ​രി​യ ഈ ​നേ​ട്ടം കൈ​വ​രി​ച്ച ആ​ദ്യ ഇ​ന്ത്യ​ക്കാ​ര​നാ​ണ്. മു​ൻ ഇ​ന്ത്യ​ൻ ഹോ​ക്കി ടീം ​ക്യാ​പ്റ്റ​ൻ സ​ർ​ദാ​ർ സിം​ഗി​നും കാ​യി​ക രം​ഗ​ത്തെ പ​ര​മോ​ന്ന​ത ബ​ഹു​മ​തി​യാ​യ ഖേ​ൽ​ര​ത്ന ല​ഭി​ച്ചു.

ജാ​വ​ലി​ൻ ത്രോ​യി​ൽ അ​പൂ​ർ​വ സു​വ​ർ​ണ നേ​ട്ടം കൈ​ര​വി​ച്ച ദേ​വേ​ന്ദ്ര ജ​ജാ​രി​യ​യെ റി​ട്ട​യേ​ർ​ഡ് ജ​സ്റ്റീ​സ് സി.​കെ. താ​ക്കൂ​ർ അ​ധ്യ​ക്ഷ​നാ​യ ക​മ്മി​റ്റി ഖേ​ൽ​ര​ത്ന പു​ര​സ്കാ​ര​ത്തി​നാ​യി നി​സം​ശ​യം തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു. ര​ണ്ടാ​മ​താ​യാ​ണു സ​ർ​ദാ​ർ സിം​ഗി​നെ പ​രി​ഗ​ണി​ച്ച​തെ​ങ്കി​ലും പി​ന്നീ​ട് പു​ര​സ്കാ​രും ഇ​രു​വ​ർ​ക്കും ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ചു.

പു​ര​സ്കാ​ര പ്ര​ഖ്യാ​പ​ന​ങ്ങ​ൾ പി​ന്നീ​ട് കേ​ന്ദ്ര കാ​യി​ക മ​ന്ത്രാ​ല​യം ഒൗ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ക്കും. പി.​ടി. ഉ​ഷ, വി​രേന്ദർ സെ​വാ​ഗ് എ​ന്നി​വ​രും സ​മി​തി അം​ഗ​ങ്ങ​ളാ​ണ്. ക്രി​ക്ക​റ്റ് താ​ര​ങ്ങ​ളാ​യ ചേ​തേ​ശ്വ​ർ പൂജാ​ര, ഹ​ർ​മ​ൻ പ്രീ​ത് കൗ​ർ എ​ന്നി​വ​ർ ഉ​ൾ​പ്പ​ടെ 17 കാ​യി​ക താ​ര​ങ്ങ​ളെ അ​ർ​ജു​ന അ​വാ​ർ​ഡി​നാ​യി തെ​ര​ഞ്ഞെ​ടു​ത്തു.

അ​തേ​സ​മ​യം, ഏ​റെ സാ​ധ്യ​ത ക​ൽ​പി​ക്ക​പ്പെ​ട്ടി​രു​ന്ന ദേ​ശീ​യ വ​നി​താ ക്രി​ക്ക​റ്റ് ടീം ​ക്യാ​പ്റ്റ​ൻ മി​താ​ലി രാ​ജി​ന് പു​ര​സ്കാ​രം ല​ഭി​ച്ചി​ല്ല. ബി​സി​സി​ഐ കേ​ന്ദ്ര കാ​യി​ക മ​ന്ത്രാ​ല​യ​ത്തി​ന് മി​താ​ലി​യു​ടെ പേ​ര് നി​ർ​ദേ​ശി​ച്ചില്ല. ദേ​ശീ​യ കാ​യി​ക​ദി​ന​മാ​യ ഈ ​മാ​സം 29ന് ​രാ​ഷ്‌ട്ര​പ​തി ഭ​വ​നി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ രാ​‌‌ഷ‌്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദ് പു​ര​സ്കാ​ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യും.

ഹ​രി​യാ​ന സ്വ​ദേ​ശി​യാ​യ സ​ർ​ദാ​ർ സിം​ഗ് 2015 ൽ ​പ​ദ്മ​ശ്രീ പു​ര​സ്കാ​ര​ത്തി​നും അ​ർ​ഹ​നാ​യി​രു​ന്നു. 2004ൽ ​ആഥ​ൻ​സ് പാ​രാ​ലി​ന്പി​ക്സി​ലും 2006ൽ ​റി​യോ പാ​രാ​ലി​ന്പി​ക്സി​ലു​മാ​ണ് ജ​ജാ​രി​യ സ്വ​ർ​ണം നേ​ടി​യ​ത്. 2004ൽ ​അ​ർ​ജു​ന അ​വാ​ർ​ഡും 2012ൽ ​പ​ത്മ​ശ്രീ​യും ല​ഭി​ച്ചു. എ​ട്ടാം വ​യ​സി​ൽ മ​രം ക​യ​റു​ന്ന​തി​നി​ടെ ഷോ​ക്കേ​റ്റ് ഇ​ട​തു കൈ ​ന​ഷ്ട​പ്പെ​ട്ട​താ​ണ് ജ​ഝാ​രി​യ​ക്ക്.

ബോ​ക്സിം​ഗ് താ​രം മ​നോ​ജ് കു​മാ​ർ പാ​ര​ലി​ന്പി​ക്സ് താ​ര​ങ്ങ​ളാ​യ ദീ​പാ മാ​ലി​ക്, മാ​രി​യ​പ്പ​ൻ ത​ങ്ക​വേ​ലു, വ​രു​ണ്‍ ഭാ​ട്ടി എ​ന്നി​വ​രെ പി​ന്ത​ള്ളി​യാ​ണ് ഇ​വ​ർ ഖേ​ൽ ര​ത്ന പു​ര​സ്കാ​ര​ത്തി​ന​ർ​ഹ​രാ​യ​ത്. ഏ​റെ സാ​ധ്യ​ത ക​ൽ​പ്പി​ച്ച മ​ല​യാ​ളി നീ​ന്ത​ൽ താ​രം സാ​ജ​ൻ പ്ര​കാ​ശിനെ അ​വാ​ർ​ഡി​നു പ​രി​ഗ​ണി​ച്ചി​ല്ല.

അ​ർ​ജു​ന ലഭിച്ച മ​റ്റു താ​ര​ങ്ങ​ൾ

കുശ്ബീ​ർ കൗ​ർ, ആരോക്യ രാ​ജീ​വ് (അത്‌ലറ്റിക്സ്്), മാ​രി​യ​പ്പ​ൻ ത​ങ്ക​വേ​ലു, വ​രു​ണ്‍ ഭാ​ട്ടി ( പാ​രാ അ​ത്‌ലറ്റ്), പ്ര​ശാ​ന്തി സിം​ഗ് ( ബാ​സ്ക​റ്റ് ബോ​ൾ), എ​ൽ. ദേവേന്ദ്രോ സിം​ഗ് (ബോ​ക്സിം​ഗ്), ഒ​യി​നാം ബേം​ബേം (ഫു​ട്ബാ​ൾ), എ​സ്.​എ​സ്.​പി. ചൗ​ര​സ്യ (ഗോ​ൾ​ഫ്), എ​സ്.​വി സു​നി​ൽ (ഹോ​ക്കി) ജ​സ്വി​ർ സിം​ഗ് (ക​ബ​ഡി), പി.​എ​ൻ പ്ര​കാ​ശ് (ഷൂ​ട്ടിം​ഗ്), എ. ​അ​മ​ൽ​രാ​ജ് (ടേ​ബി​ൾ ടെ​ന്നീ​സ്), സാ​കേ​ത് മൈ​നേ​നി (ടെ​ന്നീ​സ്), സ​ത്യ​വ​ർ​ത് കാ​ഡി​യ​ൻ (റെ​സലിം​ഗ്), വി.​ജെ. സു​രേ​ഖ (അ​ന്പെ​യ്ത്ത്).

Related posts