ഷറ​പ്പോ​വ​യ്ക്ക് വീ​ണ്ടും തി​രി​ച്ച​ടി; സ്റ്റാ​ൻ​ഫോ​ർ​ഡി​ൽ​നി​ന്ന് പ​രി​ക്കേ​റ്റ് മ​ട​ങ്ങി

കാ​ലി​ഫോ​ർ​ണി​യ: വി​ല​ക്കി​നു ശേ​ഷം ക​ള​ത്തി​ൽ തി​രി​ച്ചെ​ത്തി​യ റ​ഷ്യ​ൻ ടെ​ന്നീ​സ് സു​ന്ദ​രി മ​രി​യ ഷ​റ​പ്പോ​വ​യ്ക്ക് പ​രി​ക്കി​ന്‍റെ രൂ​പ​ത്തി​ൽ വീ​ണ്ടും തി​രി​ച്ച​ടി. പ​രി​ക്കി​നെ തു​ട​ർ​ന്ന് സ്റ്റാ​ൻ​ഫോ​ർ​ഡ് ക്ലാ​സി​ക്കി​ൽ​നി​ന്ന് ഷറ​പ്പോ​വ പു​റ​ത്താ​യി. സ്റ്റാ​ൻ​ഫോ​ർ​ഡ് ക്ലാ​സി​ക്ക് ര​ണ്ടാം റൗ​ണ്ട് മ​ത്സ​ര​ത്തി​ൽ യു​ക്രൈ​ൻ താ​രം ലീ​സി​യ സു​ർ​ൻ​കോ​യു​മാ​യു​ള്ള മ​ത്സ​ര​ത്തി​നി​ടെ​യാ​ണ് ഷ​റ​പ്പോ​വ കൈ​ക്കു പ​രി​ക്കേ​റ്റ് മ​ത്സ​രം പൂ​ർ​ത്തി​യാ​ക്കാ​തെ മ​ട​ങ്ങി​യ​ത്. തി​ങ്ക​ളാ​ഴ്ച ഷറ​പ്പോ​വ ജെ​ന്നി​ഫ​ർ ബ്രാ​ഡി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യി​രു​ന്നു.

സ്റ്റാ​ൻ​ഫോ​ർ​ഡി​ൽ ഷ​റ​പ്പോ​വ​യ്ക്കു പി​ഴ​ച്ച​പ്പോ​ൾ ഗാ​ർ​ബി​നെ മു​ഗു​റു​സ ജ​യി​ച്ചു​ക​യ​റി. അ​മേ​രി​ക്ക​യു​ടെ ക​യ്‌​ല ഡേ​യെ​യാ​ണ് മു​ഗു​റു​സ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്ക് അ​നാ​യാ​സ​മാ​യി​രു​ന്നു ജ​യം. സ്കോ​ർ: 6-2, 6-0.

Related posts