മാ​ന്നാ​റി​ൽ​നി​ന്ന് യു​വ​തി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ പ്ര​ധാ​ന പ്ര​തി പി​ടി​യി​ൽ; പൊ​ന്നാ​നി സ്വ​ദേ​ശി ഫ​ഹ​ദാ​ണ്  അറസ്റ്റിലായത്

 

പാ​ല​ക്കാ​ട്: മാ​ന്നാ​റി​ൽ യു​വ​തി​യെ ത​ട്ടി​ക്കൊ​ണ്ട് പോ​യ കേ​സി​ൽ പ്ര​ധാ​ന പ്ര​തി പി​ടി​യി​ൽ. പൊ​ന്നാ​നി സ്വ​ദേ​ശി ഫ​ഹ​ദാ​ണ് പി​ടി​യി​ലാ​യ​ത്. ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ ഉ​പ​യോ​ഗി​ച്ച കാ​റും പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു.

ക​ഴി​ഞ്ഞ ദി​വ​സം മാ​ന്നാ​ർ കു​ര​ട്ടി​ക്കാ​ട് വി​സ്മ​യ ഭ​വ​ന​ത്തി​ൽ ബി​നോ​യി​യു​ടെ ഭാ​ര്യ ബി​ന്ദു(39)​വി​നെ​യാ​ണ് അ​ജ്ഞാ​ത സം​ഘം പി​ടി​ച്ചു​കൊ​ണ്ടു​പോ​യ​ത്. പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ വ​ട​ക്കും​ചേ​രി​യി​ൽ നി​ന്നുമാണ് പിന്നീട് യു​വ​തി​യെ ക​ണ്ടെ​ത്തി​യ​ത്.

ത​ട്ടി​ക്കൊ​ണ്ടു​പോ​യ സം​ഘം ത​ന്നെ ദേ​ശീ​യ​പാ​ത​യോ​ര​ത്ത് ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് ബി​ന്ദു പോ​ലീ​സി​ന് ന​ൽ​കി​യി​രി​ക്കു​ന്ന വി​വ​രം.​ ഏ​താ​നും ദി​വ​സം മു​ൻ​പാ​ണ് യു​വ​തി ഗ​ൾ​ഫി​ൽ നി​ന്നും എ​ത്തി​യ​ത്. ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യു​ന്ന​തി​നി​ട​യി​ലാ​യി​രു​ന്നു ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ൽ.

പ​ല ത​വ​ണ സ്വ​ർ​ണം ക​ട​ത്തി​യെ​ന്നും യു​വ​തി പോ​ലീ​സി​ന് മൊ​ഴി ന​ൽ​കി​യി​രു​ന്നു. ഒ​ടു​വി​ൽ കൊ​ണ്ടു​വ​ന്ന​ത് ഒ​ന്ന​ര​ക്കി​ലോ സ്വ​ർ​ണ​മാ​ണ്. സ്വ​ർ​ണം വ​ഴി​യി​ൽ ഉ​പേ​ക്ഷി​ച്ചെ​ന്നും യു​വ​തി പോ​ലീ​സി​ന് മൊ​ഴി ന​ൽ​കി​യി​രു​ന്നു.

Related posts

Leave a Comment