മു​ന്ന​ണി പോ​രാ​ളി​ക​ൾ​ക്ക് ജൈ​വ​ക​ർ​ഷ​ക​ന്‍റെ കൈത്താങ്ങ്! വി​ത​ര​ണം ചെ​യ്ത​ത് സ്വ​യം വി​ള​യി​ച്ചെ​ടു​ത്ത ഔ​ഷ​ധ അ​രി​യും മ​ഞ്ഞ​ളും

മു​ക്കം: മു​ക്കം ന​ഗ​ര​സ​ഭ​യി​ലെ മ​ണാ​ശ്ശേ​രി സ്വ​ദേ​ശി​യാ​യ വി​നോ​ദ് എ​ന്ന ജൈ​വ ക​ർ​ഷ​ക​ൻ കോ​വി​ഡ് മു​ന്ന​ണി പോ​രാ​ളി​ക​ൾ​ക്ക് കൈ​താ​ങ്ങാ​യി.

താ​ൻ വി​ള​യി​ച്ചെ​ടു​ത്ത ര​ക്ത ശാ​ലി , ഉ​മ ഇ​ന​ങ്ങ​ളി​ൽ പെ​ട്ട അ​രി​യും ജൈ​വ രീ​തി​യി​ൽ ത​ന്നെ കൃ​ഷി ചെ​യ്ത മ​ഞ്ഞ​ളും ഇ​ദ്ധേ​ഹം വി​ത​ര​ണം ചെ​യ്ത​ത് ഈ ​കോ​വി​ഡ് കാ​ല​ത്തും വി​ശ്ര​മ​മി​ല്ലാ​തെ ജോ​ലി ചെ​യ്യു​ന്ന മു​ക്കം ഫ​യ​ർ​ഫോ​ഴ്സ്, പോ​ലീ​സ്, മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​ർ​ക്കാ​ണ്.

നാ​ട്ടി​ലെ ക​ലാ കാ​യി​ക സാം​സ്കാ​രി​ക രം​ഗ​ങ്ങ​ളി​ൽ നി​റ​സാ​നി​ധ്യ​മാ​യ വി​നോ​ദ് മ​ണാ​ശ്ശേ​രി ഒ​രു സി​നി​മ സം​വി​ധാ​യ​ക​ൻ കൂ​ടി​യാ​ണ്.

കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ വി​ശ്ര​മ​മി​ല്ലാ​തെ പ്ര​വ​ർ​ത്തി​ക്കു​ന്ന മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രു​ടേ​യും പോ​ലീ​സ് ഡി​പ്പാ​ർ​ട്ട്മെ​ൻ്റി​ൻ്റെ​യും ഫ​യ​ർ​ഫോ​ഴ്സി​ൻ്റ​യും സേ​വ​ന​ങ്ങ​ൾ പ​ല​പ്പോ​ഴും ആ​രും ശ്ര​ദ്ധി​ക്കാ​തെ പോ​വാ​റാ​ണ് പ​തി​വെ​ന്നും അ​ത്ത​ര​മൊ​രു സാ​ഹ​ച​ര്യ​ത്തി​ലാ​ണ് താ​ൻ ഇ​ങ്ങ​നെ ഒ​രു പ്ര​വ​ർ​ത്ത​ന​ത്തി​ന് മു​ന്നി​ട്ടി​റ​ങ്ങി​യ​തെ​ന്നും വി​നോ​ദ് മ​ണാ​ശ്ശേ​രി പ​റ​ഞ്ഞു.

പാ​ക്ക് ചെ​യ്ത സാ​ധ​ന​ങ്ങ​ൾ ഓ​ട്ടോ​യി​ൽ അ​ത​ത് സ്ഥ​ല​ങ്ങ​ളി​ലെ​ത്തി​ച്ചാ​ണ് വി​നോ​ദ് കൈ​മാ​റി​യ​ത്. ഫ​യ​ർ​ഫോ​ഴ്സി​ന് ന​ൽ​കി​യ കി​റ്റ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ വി. ​ജ​യ​പ്ര​കാ​ശ്, അ​സി. ഓ​ഫീ​സ​ർ വി​ജ​യ​ൻ ന​ടു​തൊ​ടി​ക​യി​ൽ എ​ന്നി​വ​ർ ഏ​റ്റു വാ​ങ്ങി.

മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ​ക്കു​ള്ള കി​റ്റ് പ്ര​സ് ക്ല​ബ് പ്ര​സി.​സി. ഫ​സ​ൽ ബാ​ബു, സെ​ക്ര​ട്ട​റി ബി.​കെ. ര​ബി​ത്ത് എ​ന്നി​വ​ർ ഏ​റ്റു വാ​ങ്ങി. ജി.​എ​ൻ ആ​സാ​ദ്, റ​ഫീ​ഖ് തോ​ട്ടു​മു​ക്കം ,രാ​ജേ​ഷ് കാ​ര മൂ​ല എ​ന്നി​വ​ർ സം​ബ​ധി​ച്ചു. മു​ക്കം പോ​ലീ​സി​നു​ള്ള കി​റ്റ് മു​ക്കം ഇ​ൻ​സ്പെ​ക്ട​ർ എ​സ്. നി​സാം ഏ​റ്റു​വാ​ങ്ങി.

മു​ക്കം ന​ഗ​ര​സ​ഭ​യി​ൽ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​ര​നെ​ൽ കൃ​ഷി​യു​ൾ​പ്പെ​ടെ സ്വ​ന്ത​മാ​യും കൂ​ട്ട​മാ​യും ജൈ​വ കൃ​ഷി ചെ​യ്യു​ന്ന വി​നോ​ദ് ആ​വ​ശ്യ​ക്കാ​ർ​ക്ക് കാ​ർ​ഷി​ക രം​ഗ​ത്തെ അ​റി​വ് പ​ക​ർ​ന്നു ന​ൽ​കാ​നും ഒ​രു​ക്ക​മാ​ണ്.

Related posts

Leave a Comment