സീ​റ്റ് പ​ങ്കു​വ​യ്ച്ചതിലെ തർക്കം;  സ​ഹ​ക​ര​ണ​ബാ​ങ്ക് തെ​ര​ഞ്ഞെ​ടു​പ്പി​ൽ മത്സരം കോൺഗ്രസുകാർ തമ്മിൽ

വ​ട​ക്ക​ഞ്ചേ​രി: 20ന് ​ന​ട​ക്കു​ന്ന കി​ഴ​ക്ക​ഞ്ചേ​രി സ​ർ​വീ​സ് സ​ഹ​ക​ര​ണ​ബാ​ങ്ക് തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ണ്‍​ഗ്ര​സി​ന്‍റെ ഐ​ക്യ​ജ​നാ​ധി​പ​ത്യ ക​ർ​ഷ​ക​മു​ന്ന​ണി​ക്കെ​തി​രെ കോ​ണ്‍​ഗ്ര​സി​ന്‍റെ പ്ര​ബ​ല​നേ​താ​ക്ക​ൾ ഉ​ൾ​പ്പെ​ടു​ന്ന കോ​ണ്‍​ഗ്ര​സ് ക​ർ​ഷ​ക​സ​മി​തി​യു​ടെ പ്ര​ചാ​ര​ണം സ​ജീ​വം.

ഗ്രൂ​പ്പ് മാ​നേ​ജ​ർമാർ സീ​റ്റ് പ​ങ്കു​വ​യ്ക്കു​ന്ന​തി​ൽ പ്ര​തി​ഷേധി​ച്ചും കോ​ണ്‍​ഗ്ര​സി​നെ ര​ക്ഷി​ക്കു​ക എ​ന്ന മു​ദ്രാ​വാ​ക്യ​വു​മാ​യാ​ണ് ക​ർ​ഷ​ക​സ​മി​തി രം​ഗ​ത്തു വ​ന്നി​ട്ടു​ള്ള​ത്.

ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​സി.​ഗീ​വ​ർ​ഗീ​സ് മാ​സ്റ്റ​ർ, പ​ഞ്ചാ​യ​ത്ത് മു​ൻ മെ​ന്പ​ർ​മാ​രാ​യ സി​ജു ജോ​സ​ഫ് വാ​ൽ​കു​ള​ന്പ്, പി.​വി.​വി​ജ​യ​ൻ, മ​റ്റു നേ​താ​ക്ക​ളാ​യ എം.​വേ​ല​പ്പ​ൻ മാ​സ്റ്റ​ർ, ഹ​രി​ദാ​സ് പാ​ണ്ടാം​കോ​ട്, ബി​ജു വ​ട്ട​ക്ക​ണ്ട​ത്തി​ൽ, കെ.​വി.​ആ​ൻ​ഡ്രൂ​സ്, എ.​പി.​വ​ർ​ഗീ​സ് ക​ണി​ച്ചി​പ​രു​ത, ഇ.​കെ.​എ​ൽ​ദോ, മാ​ത്യു ജേ​ക്ക​ബ് (ബേ​ബി കോ​ലാ​ഞ്ഞി​യി​ൽ), ഷൈ​ല​ജ മ​നോ​ജ്, സു​ഭാ​ഷി​ണി രാ​ധാ​കൃ​ഷ്ണ​ൻ, റ​ഷീ​ദ തു​ട​ങ്ങി​യ​വ​രാ​ണ് കോ​ണ്‍​ഗ്ര​സി​ന്‍റെ ഒൗ​ദ്യോ​ഗി​ക പാ​ന​ലി​നെ​തി​രെ രം​ഗ​ത്തു​ള്ള​ത്.

കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം മു​ൻ പ്ര​സി​ഡ​ന്‍റ് വി.​ഒ.​വ​ർ​ഗീ​സ്, സ​മി​തി ക​ണ്‍​വീ​ന​ർ പി.​രാ​ധാ​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്കു​ന്ന​താ​ണ് ക​ർ​ഷ​ക സ​മി​തി. ക​ഴി​ഞ്ഞ​ദി​വ​സം കി​ഴ​ക്ക​ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​ലെ ഇ​ള​ങ്കാ​വി​ലേ​ക്ക് ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ണ്‍​ഗ്ര​സ് മൂ​ന്നാം​സ്ഥാ​ന​ത്തേ​ക്ക് പോ​യ​തു​ൾ​പ്പെ​ടെ​യു​ള്ള വി​ഷ​യ​ങ്ങ​ൾ പ്ര​വ​ർ​ത്ത​ക​രും കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​ത്തി​നെ​തി​രെ തി​രി​യാ​ൻ കാ​ര​ണ​മാ​യി​ട്ടു​ണ്ട്.

Related posts