ഭൂരിപക്ഷസമുദായത്തെ ഭിന്നിപ്പിച്ച് രാഷ്ട്രീയലാഭം കൊയ്യാമെന്ന വ്യാമോഹം നടക്കില്ലെന്ന് കെ.സുരേന്ദ്രൻ

ചാ​ത്ത​ന്നൂ​ർ:​ശ​ബ​രി​മ​ല സ്ത്രീ ​പ്ര​വേ​ശ​ന വി​ധി​ക്കെ​തി​രെ​യു​ള​ള സ​മ​ര​ത്തെ പ​രാ​ജ​യ​പ്പെ​ടു​ത്താ​ൻ ഭൂ​രി​പ​ക്ഷ സ​മു​ദാ​യ​ത്തെ ഭി​ന്നി​പ്പി​ച്ച് രാ​ഷ്ട്രീ​യ ലാ​ഭം കൊ​യ്യാ​മെ​ന്ന പി​ണ​റാ​യി വി​ജ​യ​ന്‍റെ വ്യാ​മോ​ഹം ന​ട​പ്പി​ലാ​കി​ല്ലെ​ന്ന് ബിജെപി സം​സ്ഥാ​ന ജ​ന.​സെ​ക്ര​ട്ട​റി കെ.​സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു.

ബിജെപി സം​സ്ഥാ​ന അ​ദ്ധ്യ​ക്ഷ​ൻ പി.​എ​സ്.​ശ്രീ​ധ​ര​ൻ പി​ള​ള ന​യി​ക്കു​ന്ന എ​ൻഡിഎ​യു​ടെ ശ​ബ​രി​മ​ല സം​ര​ക്ഷ​ണ റാ​ലി​യ്ക്ക് ചാ​ത്ത​ന്നൂ​രി​ൽ ന​ൽ​കി​യ സ്വീ​ക​ര​ണ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്രസംഗിക്കുകയായി​രു​ന്നു അ​ദ്ദേ​ഹം.​
സു​പ്രീം കോ​ട​തി വി​ധി​യെ മ​റി​ക​ട​ക്കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന് ക​ഴി​യി​ല്ലെ​ങ്കി​ൽ കേ​ന്ദ്ര സ​ർ​ക്കാ​രി​നെ അ​ത് ബോ​ധ്യ​പ്പെ​ടു​ത്താ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ക​ണം.​

വി​ശ്വാ​സി സ​മൂ​ഹ​ത്തി​ൽ നി​ന്നും ശ​ക്ത​മാ​യ തി​രി​ച്ച​ടി സ്വ​ന്തം പാ​ർ​ട്ട​യി​ൽ നി​ന്നും സിപിഎ​മ്മി​ന് ല​ഭി​ച്ച് തു​ട​ങ്ങി​യെ​ന്നും കെ.​സു​രേ​ന്ദ്ര​ൻ പ​റ‌​ഞ്ഞു.​ബിജെപി സം​സ്ഥാ​ന സ​മി​തി അം​ഗ​വും എ​സ്.​എ​ൻ.​ഡി.​പി യോ​ഗം ചാ​ത്ത​ന്നൂ​ർ യൂ​ണി​യ​ൻ പ്ര​സി​ഡ​ന്റു​മാ​യ ബി.​ബി.​ഗോ​പ​കു​മാ​ർ അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു.​

ദേ​വ​സ്വം ബോ​ർ​ഡ് നി​യ​മ​ത്തി​ലെ 29-ാം വ​കു​പ്പി​ലു​ൾ​പ്പെ​ട്ട ഹി​ന്ദു​വി​നെ സം​ബ​ന്ധി​ക്കു​ന്ന ഭാ​ഗം ഒ​ഴി​വാ​ക്കി​യ​തി​നെ​തി​രെ ഹൈ​ക്കോ​ട​തി​യി​ൽ ഹ​ർ​ജി ന​ൽ​കു​മെ​ന്ന് സം​സ്ഥാ​ന അ​ദ്ധ്യ​ക്ഷ​ൻ പി.​എ​സ്.​ശ്രീ​ധ​ര​ൻ പി​ള​ള മ​റു​പ​ടി പ്ര​സം​ഗ​ത്തി​ൽ പ​റ‌​ഞ്ഞു.​

കെപി​എംഎ​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് നീ​ല​ക​ണ്ഠ​ൻ മാ​സ്റ്റ​ർ,ബി.​ജെ.​പി. സം​സ്ഥാ​ന സെ​ക്ര​ട്ട​റി​മാ​രാ​യ ശോ​ഭ സു​രേ​ന്ദ്ര​ൻ, ശി​വ​ൻ​കു​ട്ടി ,ജെ.​ആ​ർ.​പ​ത്മ​കു​മാ​ർ, രേ​ണു സു​രേ​ഷ്, ജി​ല്ലാ പ്ര​സി​ഡ​ന്റ് ജി.​ഗോ​പി​നാ​ഥ​ൻ, ഹ​രി​കു​മാ​ർ,രാ​ജി പ്ര​സാ​ദ്,ബി.​ഐ. ശ്രീ​നാ​ഗേ​ഷ്, പ​ര​വൂ​ർ സു​നി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts