കോ​ഴി​ക്കി​ല്ലാ​ത്ത പ​രി​ഗ​ണ​ന പ​ശു​വി​ന് ആ​വ​ശ്യ​മി​ല്ല ! ഇ​ന്ത്യ​യി​ല്‍ പ​ശു​വി​നെ വെ​ട്ടാ​ന്‍ പാ​ടി​ല്ലെ​ന്ന് സി​സ്റ്റ​മി​ല്ലാ​യി​രു​ന്നു​വെ​ന്ന് ന​ടി നി​ഖി​ല വി​മ​ല്‍…

സ​മ​കാ​ലീ​ന ഇ​ന്ത്യ​യി​ല്‍ ഏ​റ്റ​വും ചൂ​ടു​പി​ടി​ച്ച വി​ഷ​യ​ങ്ങ​ളി​ലൊ​ന്നാ​യ ബീ​ഫ് രാ​ഷ്ട്രീ​യ​ത്തി​ല്‍ നി​ല​പാ​ടു പ​റ​ഞ്ഞ് പ​റ​ഞ്ഞ് ന​ടി നി​ഖി​ല വി​മ​ല്‍.

ഒ​രു ഓ​ണ്‍​ലൈ​ന്‍ മാ​ധ്യ​മ​ത്തി​ന് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് പ​ശു​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​ന്റെ രാ​ഷ്ട്രീ​യം ന​ടി വ്യ​ക്ത​മാ​ക്കി​യ​ത്.

ചെ​സ് ക​ളി​യി​ല്‍ ജ​യി​ക്കാ​ന്‍ എ​ന്ത് ചെ​യ്യ​ണം ? എ​ന്ന കു​സൃ​തി ചോ​ദ്യ​ത്തി​ന് കു​തി​ര​യെ മാ​റ്റി പ​ശു​വി​നെ വ​ച്ചാ​ല്‍ മ​തി അ​പ്പോ​ള്‍ വെ​ട്ടാ​ന്‍ പ​റ്റി​ല്ല​ല്ലോ എ​ന്ന ഉ​ത്ത​രം കേ​ട്ടാ​ണ് നി​ഖി​ല ത​ന്റെ നി​ല​പാ​ട് പ​റ​ഞ്ഞ​ത്.

പ​ശു​വി​നെ വെ​ട്ടാ​ന്‍ പ​റ്റി​ല്ലെ​ന്ന് ആ​രാ​ണ് പ​റ​ഞ്ഞ​ത്. മൃ​ഗ​ങ്ങ​ളെ സം​ര​ക്ഷി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണെ​ങ്കി​ല്‍ ഒ​രു മൃ​ഗ​ത്തെ​യും വെ​ട്ട​രു​ത്.

മൃ​ഗ​ങ്ങ​ളെ സം​ര​ക്ഷി​ക്കു​ന്നെ​ങ്കി​ല്‍ എ​ല്ലാ മൃ​ഗ​ങ്ങ​ളെ​യും സം​ര​ക്ഷി​ക്ക​ണം. വ​ന്യ​മൃ​ഗ​ങ്ങ​ളെ വെ​ട്ട​രു​തെ​ന്ന് പ​റ​യു​ന്ന​ത് അ​തി​ന് വം​ശ​നാ​ശം വ​രു​ന്ന​തു​കൊ​ണ്ടാ​ണ്.

പ​ശു​വി​ന് മാ​ത്രം പ്ര​ത്യേ​ക​മാ​യി ഒ​രു പ​രി​ഗ​ണ​ന​യി​ല്ല. കോ​ഴി​ക്കി​ല്ലാ​ത്ത പ​രി​ഗ​ണ​ന പ​ശു​വി​ന് ആ​വ​ശ്യ​മി​ല്ല.

ഇ​ന്ത്യ​യി​ല്‍ പ​ശു​വി​നെ വെ​ട്ടാ​ന്‍ പാ​ടി​ല്ലെ​ന്ന സി​സ്റ്റ​മി​ല്ലാ​യി​രു​ന്നു അ​ത് കൊ​ണ്ടു​വ​ന്ന​ത​ല്ലേ എ​ന്ന് ന​ടി ചോ​ദി​ക്കു​ന്നു.

താ​ന്‍ എ​ന്തും ക​ഴി​ക്കു​ന്ന​യാ​ളാ​ണെ​ന്നും നി​ഖി​ല വ്യ​ക്ത​മാ​ക്കി. നി​ഖി​ല​യു​ടെ മ​റു​പ​ടി​യെ അ​നു​കൂ​ലി​ച്ചും പ്ര​തി​കൂ​ലി​ച്ചും നി​ര​വ​ധി​യാ​ളു​ക​ളാ​ണ് രം​ഗ​ത്തു വ​രു​ന്ന​ത്.

Related posts

Leave a Comment