അ​മേ​രി​ക്ക‌​യി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നെ പോ​ലീ​സ് വെ​ടി​വ​ച്ചു​കൊ​ന്നു

ന്യൂ​യോ​ർ​ക്ക്: അ​മേ​രി​ക്ക‌​യി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ യു​വാ​വി​നെ പോ​ലീ​സ് വെ​ടി​വ​ച്ചു​കൊ​ന്നു. ഉ​ത്ത​ർ​പ്ര​ദേ​ശ് സ്വ​ദേ​ശി സ​ച്ചി​ൻ കു​മാ​ർ സാ​ഹു​വാ​ണ് (42) കൊ​ല്ല​പ്പെ​ട്ട​ത്.

ടെ​ക്സാ​സി​ലെ സാ​ൻ അ​ന്‍റോ​ണി​യോ​യി​ൽ ക​ഴി​ഞ്ഞ ഞാ‌​യ​റാ​ഴ്ച പ്രാ​ദേ​ശി​ക സ​മ​യം വൈ​കു​ന്നേ​രം 6.30നാ​യി​രു​ന്നു സം​ഭ​വം. സ്ത്രീ‌​യെ അ​ക്ര​മി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ അ​റ​സ്റ്റ് ചെ​യ്യാ​നെ​ത്തി​യ പോ​ലീ​സി​നെ വാ​ഹ​നം ഇ​ടി​പ്പി​ച്ചു​കൊ​ല്ലാ​ൻ ശ്ര​മി​ച്ച​തോ​ടെ സ​ച്ചി​നു നേ​ർ​ക്ക് വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നെ​ന്ന് പോ​ലീ​സ് പ​റ‌​യു​ന്നു.

അ​ന്പ​ത്തി​യൊ​ന്നു​കാ​രി​യെ വാ​ഹ​ന​മി​ടി​ച്ച് അ​പാ​യ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചെ​ന്ന വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പോ​ലീ​സ് സാ​ഹു​വി​ന്‍റെ താ​മ​സ​സ്ഥ​ല​ത്ത് എ​ത്തു​ന്ന​ത്. വാ​ഹ​ന​മി​ടി​ച്ച് പ​രി​ക്കേ​റ്റ സ്ത്രീ​യെ പോ​ലീ​സു​കാ​ർ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഗു​രു​ത​ര പ​രി​ക്കേ​റ്റ സ്ത്രീ ​അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്തി​ട്ടി​ല്ല. ആ​ക്ര​മ​ണ​ത്തി​നു ശേ​ഷം സാ​ഹു സ്ഥ​ല​ത്തു​നി​ന്നു മു​ങ്ങി​യി​രു​ന്നു. ഇ​യാ​ൾ തി​രി​ച്ചെ​ത്തി​യ​താ​യി വി​വ​രം ല​ഭി​ച്ച​തോ​ടെ പോ​ലീ​സു​കാ​ർ സം​ഭ​വ​സ്ഥ​ല​ത്ത് വീ​ണ്ടു​മെ​ത്തി.

ഈ ​സ​മ​യം സാ​ഹു ത​ന്‍റെ ബി​എം​ഡ​ബ്ല്യൂ കാ​ർ പോ​ലീ​സു​കാ​ർ​ക്കു നേ​രേ ഓ​ടി​ച്ചു​ക​യ​റ്റാ​ൻ ശ്ര​മി​ച്ചു. ഇ​തോ​ടെ പോ​ലീ​സ് ഇ​യാ​ളെ വെ​ടി​വ​ച്ചു​വീ​ഴ്ത്തു​ക​യാ​യി​രു​ന്നു. സം​ഭ​വ​സ്ഥ​ല​ത്തു​ത​ന്നെ ഇ​യാ​ൾ മ​രി​ച്ചു. കൂ​ടെ താ​മ​സി​ച്ചി​രു​ന്ന സ്ത്രീ​ക്കു​നേ​രേ​യാ​ണ് സാ​ഹു അ​തി​ക്ര​മം കാ​ട്ടി​യ​ത്.

Related posts

Leave a Comment