ഷോ​പ്പിം​ഗ് മാ​ളി​ന്‍റെ ഒ​രു​നി​ല വെ​ള്ള​ത്തി​ൽ മു​ങ്ങി! ദി​വ​സ​ങ്ങ​ളാ​യി വെ​ള്ള​ത്തി​ല്‍ നി​ന്നും ദു​ര്‍​ഗ​ന്ധ​വും

പ​ത്ത​നാ​പു​രം : ന​ഗ​ര​മ​ധ്യ​ത്തി​ല്‍ പു​തി​യ​താ​യി നി​ര്‍​മി​ക്കു​ന്ന ഷോ​പ്പിം​ഗ് മാ​ളി​ന്‍റെ ഒ​രു​നി​ല പൂ​ര്‍​ണ​മാ​യും മു​ങ്ങി വെ​ള്ള​ക്കെ​ട്ട്.

ക​ഴി​ഞ്ഞ ഒ​രു മാ​സ​മാ​യി ഉ​ള്ള ശ​ക്ത​മാ​യ മ​ഴ കാ​ര​ണ​മാ​ണ് ഒ​രു നി​ല നി​റ​യു​ന്ന രീ​തി​യി​ല്‍ വെ​ള്ളം നി​റ​ഞ്ഞ​ത്.

പ​ത്ത​നാ​പു​രം പ​ഞ്ചാ​യ​ത്തി​ല്‍ ഡെ​ങ്കി​പ്പ​നി​യും എ​ലി​പ​നി​യും അ​ട​ക്ക​മു​ള്ള പ​ക​ര്‍​ച്ച​വ്യാ​ധി​ക​ള്‍ പ​ട​രു​മ്പോ​ഴാ​ണ് ആ​ഴ്ച​ക​ളാ​യി കെ​ട്ടി കി​ട​ക്കു​ന്ന വെ​ള്ള​ക്കെ​ട്ട് അ​ധി​കൃ​ത​ര്‍ ക​ണ്ടി​ല്ലെ​ന്ന് ന​ടി​ക്കു​ന്ന​ത്.

കെ ​എ​സ് ആ​ര്‍ ടി ​സി ഡി​പ്പോ​യും പൊ​തു​മാ​ര്‍​ക്ക​റ്റും അ​ട​ക്കം പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഭാ​ഗ​ത്താ​ണ് വെ​ള്ള​ക്കെ​ട്ട് ഉ​ള്ള​ത്. ഷോ​പ്പിം​ഗ് മാ​ള്‍ പ്ര​വ​ര്‍​ത്ത​ന​സ​ജ്ജ​മാ​കു​മ്പോ​ള്‍ പാ​ര്‍​ക്കിം​ഗി​നാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​നാ​കു​ന്ന ത​ര​ത്തി​ലാ​ണ് ഏ​റ്റ​വും അ​ടി​യി​ലെ നി​ല​യു​ടെ നി​ര്‍​മ്മാ​ണം.

ച​ന്ത​യി​ല്‍ നി​ന്നും ഡി​പ്പോ​യി​ല്‍ നി​ന്നും ഷോ​പ്പിം​ഗ് മാ​ളി​ന്‍റെ മു​ക​ള്‍​ഭാ​ഗ​ത്ത് നി​ന്നും ഉ​ള്ള വെ​ള്ള​മാ​ണ് ഇ​വി​ടേ​ക്ക് ഒ​ഴു​കി എ​ത്തു​ന്ന​ത്. ദി​വ​സ​ങ്ങ​ളാ​യി വെ​ള്ള​ത്തി​ല്‍ നി​ന്നും ദു​ര്‍​ഗ​ന്ധ​വും ഉ​ണ്ടാ​കു​ന്നു​ണ്ട്.

പ​ഞ്ചാ​യ​ത്തി​ന്‍റെ​യും ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റേ​യും നേ​തൃ​ത്വ​ത്തി​ല്‍ മേ​ഖ​ല​യി​ല്‍ പ​ക​ര്‍​ച്ച​വ്യാ​ധി പ്ര​തി​രോ​ധ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും മ​ഴ​ക്കാ​ല​പൂ​ര്‍​വ ശു​ചീ​ക​ര​ണ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും ന​ട​ക്കു​ക​യാ​ണ്.

എ​ന്നി​ട്ടും ന​ഗ​ര​മ​ധ്യ​ത്തി​ലെ വെ​ള്ള​ക്കെ​ട്ടി​ന് പ​രി​ഹാ​രം കാ​ണാ​ന്‍ അ​ധി​കൃ​ത​ര്‍ ത​യാ​റാ​കു​ന്നി​ല്ല എ​ന്ന​താ​ണ് സ​ത്യാ​വ​സ്ഥ.

Related posts

Leave a Comment