ക​രു​ത്ത​നാ​യി മുരളീധരൻ

തി​രു​വ​ന​ന്ത​പു​രം: മ​ന്ത്രി​സ​ഭ​യി​ല്‍ മ​ന്ത്രി​സ്ഥാ​നം ല​ഭി​ച്ച​തോ​ടെ കൂ​ടു​ത​ല്‍ ക​രു​ത്ത​നാ​യി കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രു​ടെ പ്രി​യ ലീ​ഡ​ര്‍ കെ.​ക​രു​ണാ​ക​ര​ന്‍റെ മ​ക​ന്‍ കെ. ​മു​ര​ളീ​ധ​ര​ന്‍. ഒ​രി​ക്ക​ല്‍ കൈ​വി​ട്ടു​പോ​യ വ​ട്ടി​യൂ​ര്‍​ക്കാ​വ് മ​ണ്ഡ​ലം തി​രി​കെ പി​ടി​ച്ചാ​ണ് മ​ന്ത്രി​സ​ഭി​യി​ലേ​ക്കു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ വ​ര​വ്. വ​ട്ടി​യൂ​ര്‍​ക്കാ​വ് മ​ണ്ഡ​ല രൂ​പീ​ക​ര​ണം മു​ത​ല്‍ ര​ണ്ടു ത​വ​ണ വി​ജ​യ​ക്കൊ​ടി പാ​റി​ച്ച കെ. ​മു​ര​ളീ​ധ​ര​ന്‍ ഒ​രി​ട​വേ​ള​യ്ക്കു ശേ​ഷ​മാ​ണ് എ​ത്തു​ന്ന​ത് എ​ന്ന​തും ശ്ര​ദ്ധേ​യം. ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലും ലോ​ക്‌​സ​ഭാ തി​ര​ഞ്ഞെ​ടു​പ്പി​ലും പ​രാ​ജ​യ​പ്പെ​ട്ട മു​ര​ളീ​ധ​ര​ന് ഇ​ത് ശ​ക്ത​മാ​യ രാ​ഷ്‌​ട്രീ​യ തി​രി​ച്ചു​വ​ര​വ് കൂ​ടി​യാ​ണ്.

കെ. ​മു​ര​ളീ​ധ​ര​ന് ഇ​ത് വ​ട്ടി​യൂ​ര്‍​ക്കാ​വി​ലെ മൂ​ന്നാം ജ​യ​മാ​ണ്. കോ​ണ്‍​ഗ്ര​സ് കു​ത്ത​ക​യാ​ക്കി​യി​രു​ന്ന മ​ണ്ഡ​ലം സി​പി​എം പ​ക്ഷ​ത്തെ​ത്തി​ച്ച സി​പി​എ​മ്മി​ന്‍റെ വി.​കെ. പ്ര​ശാ​ന്തി​നെ​യും ബി​ജെ​പി സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​ര്‍. ശ്രീ​ലേ​ഖ​യേ​യും മു​ട്ടു​കു​ത്തി​ച്ചാ​ണ് മു​ര​ളീ​ധ​ര​ന്‍ തി​ള​ക്ക​മാ​ര്‍​ന്ന വി​ജ​യം കൈ​വ​രി​ച്ച​ത്. വോ​ട്ടെ​ണ്ണ​ല്‍ ന​ട​ന്ന​പ്പോ​ള്‍ ആ​ദ്യ ആ​റു റൗ​ണ്ടു​ക​ളി​ല്‍ ലീ​ഡ് നേ​ടി​യ കെ. ​മു​ര​ളീ​ധ​ര​ന്‍ പേ​രൂ​ര്‍​ക്ക​ട, നെ​ട്ട​യം മേ​ഖ​ല​ക​ള്‍ എ​ണ്ണി​യ​പ്പോ​ള്‍ വി.​കെ.​പ്ര​ശാ​ന്തി​നു പി​ന്നി​ലാ​യി​രു​ന്നു. എ​ന്നാ​ല്‍ 13-ാം റൗ​ണ്ടി​ന്‍റെ പ​കു​തി മു​ത​ല്‍ ലീ​ഡ് തി​രി​കെ പി​ടി​ക്കു​ക​യാ​യി​രു​ന്നു.

എ.​കെ. ആ​ന്‍റ​ണി മ​ന്ത്രി​സ​ഭ​യി​ല്‍ കു​റ​ച്ചു​കാ​ലം മ​ന്ത്രി​യാ​യെ​ങ്കി​ലും ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ മ​ന്ത്രി​സ്ഥാ​നം രാ​ജി​വ​യ്‌​ക്കേ​ണ്ടി വ​ന്നു. സേ​വാ​ദ​ള്‍ പ്ര​വ​ര്‍​ത്ത​ന​ത്തി​ലൂ​ടെ കോ​ണ്‍​ഗ്ര​സ് രാ​ഷ്‌​ട്രീ​യ​ത്തി​ലെ​ത്തി​യ കെ.​മു​ര​ളീ​ധ​ര​ന്‍ 2001 മു​ത​ല്‍ 2004 വ​രെ കെ​പി​സി​സി പ്ര​സി​ഡ​ന്‍റാ​യി പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ണ്ട്. 1989ല്‍ ​ഇ.​കെ. ഇ​മ്പി​ച്ചി​ബാ​വ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് മു​ര​ളീ​ധ​ര​ന്‍ ലോ​ക്‌​സ​ഭ​യി​ലേ​ക്ക് ആ​ദ്യ​മാ​യി വി​ജ​യി​ച്ച​ത്. പി​ന്നീ​ട് മൂ​ന്നു ത​വ​ണ കൂ​ടി എം​പി​യാ​യി. ഭാ​ര്യ: ജ്യോ​തി മു​ര​ളീ​ധ​ര​ന്‍. മ​ക്ക​ള്‍: അ​രു​ണ്‍ നാ​രാ​യ​ണ​ന്‍, ശ​ബ​രീ​നാ​ഥ്.

Related posts

Leave a Comment