എ​ൻ. ഷം​സു​ദ്ദീ​ന്‍റെ മന്ത്രിപദം മ​ണ്ണാ​ർ​ക്കാ​ടി​ന് അ​ഭി​മാ​നനി​മി​ഷം

മ​ല​പ്പു​റം: തു​ട​ർ​ച്ച​യാ​യി നാ​ലു​ത​വ​ണ എം​എ​ൽ​എ​യാ​യ എ​ൻ. ഷം​സു​ദ്ദീ​ന്‍റെ മ​ന്ത്രി​പ​ദ​വി മ​ണ്ണാ​ർ​ക്കാ​ടി​ന് അ​ഭി​മാ​ന​മാ​യി. 1967ൽ ​സി​പി​എ​മ്മി​ലെ ഇ.​കെ. ഇ​മ്പി​ച്ചി​ബാ​വ മ​ണ്ണാ​ർ​ക്കാ​ട് മ​ണ്ഡ​ല​ത്തി​ൽ​നി​ന്നു മ​ന്ത്രി​യാ​യി​രു​ന്നു. 2006ൽ ​സി​പി​ഐ​യി​ലെ ജോ​സ് ബേ​ബി ഡെ​പ്യൂ​ട്ടി സ്പീ​ക്ക​റു​മാ​യി. കൂ​ടു​ത​ൽ ച​ർ​ച്ച​ക​ൾ​ക്ക് ഇ​ട​ന​ൽ​കാ​തെ എ​ൻ. ഷം​സു​ദ്ദീ​നെ മു​സ്‌​ലിം ലീ​ഗ് മ​ന്ത്രി​യാ​യി പ്ര​ഖ്യാ​പി​ച്ചു​വെ​ന്ന​ത് പാ​ല​ക്കാ​ട് ജി​ല്ല​യ്ക്ക് ലീ​ഗ് ന​ൽ​കു​ന്ന പ​രി​ഗ​ണ​ന​യാ​യി അ​ണി​ക​ൾ ക​രു​തു​ന്നു.

എ​ൻ. മു​ഹ​മ്മ​ദ് കു​ട്ടി​യു​ടെ​യും വി.​വി. മ​റി​യ​ക്കു​ട്ടി​യു​ടെ​യും മ​ക​നാ​യി മ​ല​പ്പു​റം ജി​ല്ല​യി​ലെ പ​റ​വ​ണ്ണ​യി​ലാ​ണ് എ​ൻ. ഷം​സു​ദീ​ൻ ജ​നി​ച്ച​ത്. പ​റ​വ​ണ്ണ ഗ​വ​ൺ​മെ​ന്‍റ് ഹൈ​സ്കൂ​ൾ, തി​രൂ​ർ തു​ഞ്ച​ൻ കോ​ള​ജ്, പി​എ​സ്എം​ഒ കോ​ള​ജ് തി​രൂ​ര​ങ്ങാ​ടി, കോ​ഴി​ക്കോ​ട് ഗ​വ​ൺ​മെ​ന്‍റ് ലോ ​കോ​ള​ജ് എ​ന്നി​വി​ട​ങ്ങ​ളി​ൽ വി​ദ്യാ​ഭ്യാ​സം പൂ​ർ​ത്തി​യാ​ക്കി.

എം​എ​സ്എ​ഫ് മ​ല​പ്പു​റം ജി​ല്ലാ പ്ര​സി​ഡ​ന്‍റ്, സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി, നാ​ലു​ത​വ​ണ കോ​ഴി​ക്കോ​ട് സ​ർ​വ​ക​ലാ​ശാ​ല യു​യു​സി, 1991ൽ ​സ​ർ​വ​ക​ലാ​ശാ​ല സെ​ന​റ്റി​ലെ വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി, മു​സ്‌​ലിം യൂ​ത്ത് ലീ​ഗ് മ​ല​പ്പു​റം ജി​ല്ലാ സെ​ക്ര​ട്ട​റി, ജി​ല്ലാ പ്ര​സി​ഡ​ന്‍റ്, സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി, 2005ൽ ​മ​ല​പ്പു​റം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചു.

സം​സ്ഥാ​ന വൈ​ൽ​ഡ് ലൈ​ഫ് അ​ഡ്വൈ​സ​റി ബോ​ർ​ഡ് അം​ഗം, റ​വ​ന്യൂ, പൊ​തു​മ​രാ​മ​ത്ത്, സാ​മ്പ​ത്തി​ക കാ​ര്യ​ങ്ങ​ൾ എ​ന്നി​വ​യ്ക്കു​ള്ള സ​ബ്ജ​ക്ട് ക​മ്മി​റ്റി അം​ഗം. ലോ​ക്ക​ൽ ഫ​ണ്ട് അ​ക്കൗ​ണ്ട് ക​മ്മി​റ്റി, എ​സ് സി/​എ​സ് ടി ​ക​മ്മി​റ്റി, നി​യ​മ​സ​ഭ എ​സ്റ്റി​മേ​റ്റ് ക​മ്മി​റ്റി അം​ഗം എ​ന്നീ ചു​മ​ത​ല​ക​ൾ വ​ഹി​ച്ചു. ദേ​ശീ​യ അ​സം​ബ്ലി സ​മ്മേ​ള​നം, എ​സ്റ്റി​മേ​റ്റ് ക​മ്മി​റ്റി​ക​ളു​ടെ ദേ​ശീ​യ കോ​ൺ​ഫ​റ​ൻ​സ് എ​ന്നി​വ​യി​ൽ കേ​ര​ള നി​യ​മ​സ​ഭ​യെ പ്ര​തി​നി​ധീ​ക​രി​ച്ചു. ഭാ​ര്യ: കെ.​പി. റാ​ഫി​ത. മ​ക​ൾ: ഡോ. ​എ​ൻ. ഷ​ഹ​ർ​സാ​ദ്. മ​രു​മ​ക​ൻ: ഡോ. ​അ​ഷ​റ​ഫ് വാ​സി​ൽ.

Related posts

Leave a Comment