തെറ്റുച്ചെയ്യുന്നവരോടൊപ്പം നിൽക്കില്ല..! തോ​മ​സ് ചാ​ണ്ടി​ക്കെ​തി​രെ പ​രാ​തി​യു​ള്ള​വ​ർ നി​യ​മാ​നു​സൃ​ത​മാ​യി മു​ന്നോ​ട്ട് പോ​ക​ണം; ആരോപണം രാഷ്ട്രീയപ്രേരിതമെങ്കിൽ ജനം തിരിച്ചറുമെന്ന് കോടിയേരി

തിരുവനന്തപുരം: ഭൂമികൈയേറ്റവുമായി ബന്ധപ്പെട്ട് മ​ന്ത്രി തോ​മ​സ് ചാ​ണ്ടി​ക്കെ​തി​രെ പ​രാ​തി​യു​ള്ള​വ​ർ നി​യ​മാ​നു​സൃ​ത​മാ​യി മു​ന്നോ​ട്ട് പോ​ക​ണ​മെ​ന്ന് സി​പി​എം കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ. നി​യ​മ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് സ​ർ​ക്കാ​ർ കൂ​ട്ടു​നി​ൽ​ക്കി​ല്ല. ആ​രോ​പ​ണ​ങ്ങ​ൾ രാ​ഷ്ട്രീ​യ​പ്രേ​രി​ത​മെ​ങ്കി​ൽ ജ​നം തി​രി​ച്ച​റി​യും. എ​ല്ലാ സ്ഥ​ല​ത്തും തോ​മ​സ് ചാ​ണ്ടി​യെ കൊ​ണ്ടു ന​ട​ക്കേ​ണ്ട ആ​വ​ശ്യ​മി​ല്ലെ​ന്നും കോ​ടി​യേ​രി പറഞ്ഞു.

മാർത്താണ്ഡം കായൽ നികത്തിയെന്ന ആരോപണത്തിൽ തോമസ് ചാണ്ടി നിയമലംഘനം നടത്തിയിട്ടില്ലെന്നും ആരോപണം രാഷ്ട്രീയ പ്രേരിതമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ന്യായീകരിച്ചിരുന്നു. എന്നാൽ ഇക്കാര്യം നിയമസഭയെ തെറ്റിധരിപ്പിക്കുന്നതും സഭയുടെ അവകാശ ലംഘനവുമാണെന്നുമാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞത്.

Related posts