അ​ഞ്ഞൂ​റാം മ​ത്സ​ര​ത്തി​ൽ സെ​ഞ്ചു​റി കു​റി​ച്ച് കോ​ഹ്‌​ലി

പോ​ർ​ട്ട് ഒ ​സ്പെ​യി​ൻ: അ​ഞ്ഞൂ​റാം അ​ന്താ​രാ​ഷ്ട്ര മ​ത്സ​ര​ത്തി​ൽ സെ​ഞ്ചു​റി കു​റി​ച്ച് വി​രാ​ട് കോ​ഹ്‌​ലി. വെ​സ്റ്റി​ൻ​ഡീ​സി​നെ​തി​രാ​യ ര​ണ്ടാം ക്രി​ക്ക​റ്റ് ടെ​സ്റ്റി​ന്‍റെ ര​ണ്ടാം ദി​നം ഷാ​ന​ൻ ഗ​ബ്രി​യേ​ലി​നെ സ്ക്വ​യ​ർ ഡ്രൈ​വി​ലൂ​ടെ ബൗ​ണ്ട​റി​യി​ലേ​ക്കു പാ​യി​ച്ചാ​ണു കോ​ഹ്‌​ലി സെ​ഞ്ചു​റി തി​ക​ച്ച​ത്.

കോ​ഹ്‌​ലി​യു​ടെ ക​രി​യ​റി​ലെ 29-ാം ടെ​സ്റ്റ് സെ​ഞ്ചു​റി​യും 76-ാം അ​ന്താ​രാ​ഷ്ട്ര സെ​ഞ്ചു​റി​യു​മാ​ണി​ത്. കോ​ഹ്‌​ലി​യു​ടെ സെ​ഞ്ചു​റി​യു​ടെ​യും ര​വീ​ന്ദ്ര ജ​ഡേ​ജ, ആ​ർ. അ​ശ്വി​ൻ എ​ന്നി​വ​രു​ടെ അ​ർ​ധ​സെ​ഞ്ചു​റി​യു​ടെ​യും മി​ക​വി​ൽ ഇ​ന്ത്യ ആ​ദ്യ ഇ​ന്നിം​ഗ്സി​ൽ 438 റ​ൺ​സെ​ടു​ത്തു.

ര​ണ്ടാം ദി​നം ക​ളി​യ​വ​സാ​നി​ച്ച​പ്പോ​ൾ വി​ൻ​ഡീ​സ് ആ​ദ്യ ഇ​ന്നിം​ഗ്സി​ൽ ഒ​രു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 86 റ​ൺ​സെ​ന്ന നി​ല​യി​ലാ​ണ്. ക്രെ​യ്ഗ് ബ്രാ​ത്വെ​യ്റ്റ് (37), കി​ർ​ക് മ​ക്കെ​ൻ​സി (14) എ​ന്നി​വ​രാ​ണ് ക്രീ​സി​ൽ.

ര​ണ്ടാം ദി​നം കോ​ഹ്‌​ലി-​ജ​ഡേ​ജ സ​ഖ്യ​മാ​ണ് ഇ​ന്ത്യ​യെ ഉ​റ​പ്പി​ച്ച​ത്. ഇ​രു​വ​രും ചേ​ർ​ന്നു നാ​ലാം വി​ക്ക​റ്റി​ൽ സെ​ഞ്ചു​റി കൂ​ട്ടു​കെ​ട്ട് പ​ടു​ത്തു​യ​ർ​ത്തി.

121 റ​ണ്‍​സ് നേ​ടി​യ കോ​ഹ്‌​ലി റ​ണ്ണൗ​ട്ടി​ലാ​ണ് പു​റ​ത്താ​യ​ത്. 61 റ​ൺ​സെ​ടു​ത്ത ജ​ഡേ​ജ​യെ കേ​മ​ർ റോ​ച്ച് പു​റ​ത്താ​ക്കി. പി​ന്നാ​ലെ എ​ത്തി​യ​വ​രി​ൽ അ​ശ്വി​ൻ (56) മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തി. ഇ​ഷാ​ൻ കി​ഷ​ൻ 25 റ​ൺ​സെ​ടു​ത്ത് പു​റ​ത്താ​യി.

നേ​ര​ത്തേ, രോ​ഹി​ത് ശ​ർ​മ-​യ​ശ​സ്വി ജ​യ്സ്വാ​ൾ സ​ഖ്യ​ത്തി​ന്‍റെ സെ​ഞ്ചു​റി ഓ​പ്പ​ണിം​ഗ് കൂ​ട്ടു​കെ​ട്ടാ​ണ് ആ​ദ്യ ദി​നം ഇ​ന്ത്യ​യ്ക്ക് മി​ക​ച്ച തു​ട​ക്കം സ​മ്മാ​നി​ച്ച​ത്. 139 റ​ണ്‍​സി​ന്‍റെ കൂ​ട്ടു​കെ​ട്ടു​ണ്ടാ​ക്കി​യ ശേ​ഷ​മാ​ണ് ഈ ​സ​ഖ്യം പി​രി​ഞ്ഞ​ത്.​

രോ​ഹി​ത് 80 റ​ണ്‍​സും ജ​യ്സ്വാ​ൾ 57 റ​ണ്‍​സും നേ​ടി. ശു​ഭ്മ​ൻ ഗി​ൽ (10), അ​ജി​ങ്ക്യ ര​ഹാ​നെ (8) എ​ന്നി​വ​ർ നി​രാ​ശ​പ്പെ​ടു​ത്തി.

Related posts

Leave a Comment