വരുമോ, ഇല്ലയോ എന്ന തർക്കത്തിന് തീരുമാനമായി; കൊ​ല്ലം ബൈ​പാസ് ഉ​ദ്ഘാ​ട​ന​ത്തി​ന് 15നു ​പ്രധാ​ന​മ​ന്ത്രി​യെ​ത്തും

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കൊ​​​ല്ലം ബൈ​​​പാസ് ഉ​​​ദ്ഘാ​​​ട​​​ന​​​ത്തി​​​നു പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര​ മോ​​​ദി​ എ​​​ത്തു​​​ം. 15 നു വൈ​​​കു​​​ന്നേ​​​രം 5.30 നാ​​​ണ് ബൈ​​​പാ​​​സ് ഗ​​​താ​​​ഗ​​​ത​​​ത്തി​​​നു തു​​​റ​​​ന്നു കൊ​​​ടു​​​ക്കു​​​ന്ന​​​തെ​​​ന്ന് എ​​​ൻ.​​​കെ. പ്രേ​​​മ​​​ച​​​ന്ദ്ര​​​ൻ എം​​​പി അ​​​റി​​​യി​​​ച്ചു.

പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു​​​ടെ സ​​​ന്ദ​​​ർ​​​ശ​​​നം സം​​​ബ​​​ന്ധി​​​ച്ച് ഔ​​​ദ്യോ​​​ഗി​​​ക അ​​​റി​​​യി​​​പ്പു ല​​​ഭി​​​ച്ച​​​താ​​​യി മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ഓ​​​ഫീ​​​സും സ്ഥി​​​രീ​​​ക​​​രി​​​ച്ചു.പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു​​​ടെ സു​​​ര​​​ക്ഷാ ക്ര​​​മീ​​​ക​​​ര​​​ണം ഒ​​​രു​​​ക്ക​​​ണ​​​മെ​​​ന്ന​​​ഭ്യ​​​ർ​​​ഥി​​​ച്ച് എ​​​സ്പി​​​ജി ഡി​​​ജി​​​യു​​​ടെ സ​​​ന്ദേ​​​ശം സം​​​സ്ഥാ​​​ന ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി ടോം​​​ ജോ​​​സി​​​നു ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം ല​​​ഭി​​​ച്ചു.

ബൈ​​​പാ സി​​​ന്‍റെ അ​​​വ​​​സാ​​​ന ജോ​​​ലി​​​ക​​​ൾ വേ​​​ഗ​​​ത്തി​​​ലാ​​​ക്കാ​​​ൻ പൊ​​​തു​​​മ​​​രാ​​​മ​​​ത്തു വ​​​കു​​​പ്പു നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്. 15ന​​​കം ഇ​​​ലക്‌ട്രിക്ക​​​ൽ ജോ​​​ലി​​​ക​​​ൾ ഒ​​​ഴി​​​കെ​​​യു​​​ള്ള​​​വ പൂ​​​ർ​​​ത്തി​​​യാ​​​ക്കാ​​​ൻ ക​​​ഴി​​​യു​​​മെ​​​ന്നാ​​​ണു ദേ​​​ശീ​​​യ​​​പാ​​​താ അ​​​ഥോ​​​റി​​​റ്റി പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്ന​​​ത്. കൊ​​​ല്ലം പീ​​​ര​​​ങ്കി മൈ​​​താ​​​ന​​​ത്ത് വൈ​​​കു​​​ന്നേ​​​രം നാ​​​ലി​​​ന് ബി​ജെ​പി റാ​ലി​യെ​യും അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ന്നു​ണ്ട്.

കൊ​ല്ലം, മാ​വേ​ലി​ക്ക​ര, ആ​ല​പ്പു​ഴ പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ല​ങ്ങ​ളി​ൽ​നി​ന്നു​ള്ള​വ​രാ​ണ് അ​വി​ടെ എ​ത്തു​ക. കൊ​ല്ല​ത്തി​നു പു​റ​മേ മാ​വേ​ലി​ക്ക​ര, ആ​ല​പ്പു​ഴ മ​ണ്ഡ​ല​ങ്ങ​ളി​ൽ​നി​ന്നു​ള്ള പ്ര​വ​ർ​ത്ത​ക​രും എ​ത്തും. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് പ്ര​​​ചാര​​​ണ​​​ത്തു​​​ട​​​ക്ക​​​മെ​​​ന്ന നി​​​ല​​​യി​​​ൽ ശ​​​ക്തി​​​പ്ര​​​ക​​​ട​​​ന​​​മാ​​​ണ് ബി​​​ജെ​​​പി നേ​​​തൃ​​​ത്വം ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​ത്.

പ്ര​​​ധാ​​​ന​​​മ​​​ന്ത്രി നി​​​ർ​​​ണാ​​​യ​​​ക​​​മാ​​​യ രാ​​ഷ്‌​​ട്രീ​​യ പ്ര​​​ഖ്യാ​​​പ​​​ന​​​ങ്ങ​​​ൾ ന​​​ട​​​ത്തി​​​യേ​​​ക്കു​​​മെ​​​ന്നും ബി​​​ജെ​​​പി സം​​​സ്ഥാ​​​ന നേ​​​താ​​​ക്ക​​​ൾ പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്നു. 27ന് ​​​തൃ​​​ശൂ​​​രി​​​ൽ യു​​​വ​​​മോ​​​ർ​​​ച്ച സം​​​സ്ഥാ​​​ന ​​​സ​​​മ്മേ​​​ള​​​ന റാ​​​ലി​​​യെ​​​യും പ്ര​​​ധാ​​​ന​​​മ​​​ന്ത്രി അ​​​ഭി​​​സം​​​ബോ​​​ധ​​​ന ചെ​​​യ്യു​​​ന്നു​​​ണ്ട്. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് പ്ര​​​ഖ്യാ​​​പ​​​ന​​​ത്തി​​​നു​​ശേ​​​ഷം തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തും പ​​​ത്ത​​​നം​​​തി​​​ട്ട​​​യി​​​ലു​​​മ​​​ട​​​ക്കം ര​​​ണ്ടോ മൂ​​​ന്നോ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് റാ​​​ലി​​​ക​​​ളി​​​ൽപ്ര​​​ധാ​​​ന​​​മ​​​ന്ത്രി പ​​​ങ്കെ​​​ടു​​​ത്തേ​​​ക്കും.

Related posts