ഭ​ർ​ത്താ​വി​നൊ​പ്പം കി​ട​ന്നു​റ​ങ്ങി​യ യു​വ​തി വീടിന് പിന്നാമ്പുറത്ത് ക​ത്തി​ക്ക​രി​ഞ്ഞ​നി​ല​യി​ൽ; മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

മ​​ങ്കൊ​​ന്പ്: ഭ​​ർ​​ത്താ​​വി​​നൊ​​പ്പം കി​​ട​​ന്നു​​റ​​ങ്ങി​​യ യു​​വ​​തി​​യെ വീ​​ടി​​നു പി​​ന്നി​​ൽ ക​​ത്തി​​ക്ക​​രി​​ഞ്ഞ നി​​ല​​യി​​ൽ ക​​ണ്ടെ​​ത്തി. വെ​​ളി​​യ​​നാ​​ട് ഗ്രാ​​മ​​പ​​ഞ്ചാ​​യ​​ത്ത് കു​​ന്ന​​ങ്ക​​രി പു​​ലി​​മു​​ഖ​​ത്ത് അ​​ന്പ​​ലം​​കു​​ന്നു വീ​​ട്ടി​​ൽ ലാ​​ൽ​​ജി​​യു​​ടെ ഭാ​​ര്യ ജ്യോ​​തി(26)​​യാ​​ണ് മ​​രി​​ച്ച​​ത്.

ഇ​​ന്ന​​ലെ പു​​ല​​ർ​​ച്ചെ അ​​ഞ്ചോ​​ടെ ഭ​​ർ​​തൃ​​മാ​​താ​​വ് ലി​​ല്ലി​​ക്കു​​ട്ടി​​യാ​​ണു യു​​വ​​തി​​യെ മ​​രി​​ച്ച​​നി​​ല​​യി​​ൽ ക​​ണ്ടെ​​ത്തി​​യ​​തെ​ന്നു പോ​​ലീ​​സ് പ​​റ​​യു​​ന്നു. ത​​ലേ​​ന്നു​​രാ​​ത്രി 10.30ഓ​​ടെ ഭ​​ർ​​ത്താ​​വു​​മൊ​​ന്നി​​ച്ചു വീ​​ടി​​നു​​ള്ളി​​ൽ കി​​ട​​ന്നു​​റ​​ങ്ങി​​യ​​താ​​ണ് യു​​വ​​തി.

പി​​ന്നീ​​ടു പു​​ല​​ർ​​ച്ചെ ഭ​​ർ​​തൃ​​മാ​​താ​​വ് ലി​​ല്ലി​​ക്കു​​ട്ടി വീ​​ടി​​നു പു​​റ​​ത്തി​​റ​​ങ്ങി​​യ​​പ്പോ​​ൾ യു​​വ​​തി​​യു​​ടെ മൃ​​ത​​ദേ​​ഹം ക​​ത്തി​​ക്ക​​രി​​ഞ്ഞ​​നി​​ല​​യി​​ൽ കാ​​ണു​​ക​​യാ​​യി​​രു​​ന്ന​ത്രേ. തു​​ട​​ർ​​ന്ന് ബ​​ന്ധു​​ക്ക​​ളും നാ​​ട്ടു​​കാ​​രും വി​​വ​​ര​​മ​​റി​​യി​​ച്ച​​ത​​നു​​സ​​രി​​ച്ചു രാ​​മ​​ങ്ക​​രി പോ​​ലീ​​സും ഫോ​​റ​​ൻ​​സി​​ക് വി​​ദ​​ഗ്ധ​​രും സ്ഥ​​ല​​ത്തെ​​ത്തി പ​​രി​​ശോ​​ധ​​ന​ ന​​ട​​ത്തി.

യു​​വ​​തി​​യു​​ടെ ബ​​ന്ധു​​ക്ക​​ൾ സം​​ഭ​​വ​​ത്തി​​ൽ ദു​​രൂ​​ഹ​​ത ആ​​രോ​​പി​​ച്ച​തി​നാ​​ലും ജോ​​ഫി​​യു​​ടെ വി​​വാ​​ഹം ക​​ഴി​​ഞ്ഞി​​ട്ട് ഏ​​ഴു​ വ​​ർ​​ഷം പൂ​​ർ​​ത്തി​​യാ​​കാ​​ത്ത​തി​നാ​ലും കു​​ട്ട​​നാ​​ട് ത​​ഹ​​സീ​​ൽ​​ദാ​​ർ ആ​​ന്‍റ​​ണി സ്ക​​റി​​യ​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലാ​​ണ് ന​ട​പ​ടി സ്വീ​​ക​​രി​​ച്ച​​ത്. യു​​വ​​തി​​യു​​ടെ ശ​​രീ​​ര​​ത്തി​​ൽ പെ​​ട്രോ​​ളി​​ന്‍റെ അം​​ശ​​മു​​ണ്ടെ​​ന്നും മൃ​​ത​​ദേ​​ഹ​​ത്തി​​നു സ​​മീ​​പം ക​​ന്നാ​​സി​​ന്‍റെ അ​​ട​​പ്പും ലൈ​​റ്റ​​റും ഉ​​ണ്ടാ​​യി​​രു​​ന്ന​​താ​​യും പോ​​ലീ​​സ് പ​​റ​​യു​​ന്നു.

തു​​ട​​ർ​​ന്ന് ആ​​ല​​പ്പു​​ഴ വ​​ണ്ടാ​​നം മെ​​ഡി​​ക്ക​​ൽ കോ​​ള​ജ് ആ​​ശു​​പ​​ത്രി​​യി​​ൽ പോ​​സ്റ്റു​​മോ​​ർ​​ട്ടം ന​​ട​​ത്തി​​യ​ ശേ​​ഷം മൃ​​ത​​ദേ​​ഹം ബ​​ന്ധു​​ക്ക​​ൾ​​ക്കു വി​​ട്ടു​​കൊ​​ടു​​ത്തു. സം​​സ്കാ​​രം ഇ​​ന്ന് ഉ​​ച്ച​​ക​​ഴി​​ഞ്ഞ് ര​​ണ്ടി​​നു ചേ​​ന്ന​​ങ്ക​​രി കൂ​​ലി​​പ്പു​​ര​യ്​​ക്ക​​ൽ ലൂ​​ർ​​ദ് മാ​​താ പ​​ള്ളി​​യി​​ൽ. ചേ​​ന്ന​​ങ്ക​​രി വേ​​ണാ​​ട്ടു​​കാ​​ട് പാ​​ല​​യ്ക്ക​​ൽ​​ചി​​റ കു​​ഞ്ഞു​​മോ​​ൻ-​​ത​​ങ്ക​​മ്മ ദ​​ന്പ​​തി​​ക​​ളു​​ടെ മ​​ക​​ളാ​​ണ് മ​​രി​​ച്ച ജ്യോ​​തി. മൂ​​ന്നു വ​​യ​​സു​​ള്ള ല​​യ ഏ​​ക​ മ​​ക​​ളാ​​ണ്.

Related posts