പണിപാളും!  തീ​ര​ദേ​ശ​നി​യ​മം ലം​ഘി​ച്ച് നി​ര്‍​മി​ച്ച കെ​ട്ടി​ട​ങ്ങ​ളു​ടെ വി​വ​രം ല​ഭ്യ​മാ​ക്ക​ണമെന്ന് കളക്ടർ  

കൊല്ലം: തീ​ര​ദേ​ശ നി​യ​മം ലം​ഘി​ച്ച് നി​ര്‍​മി​ച്ച കെ​ട്ടി​ട​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ള്‍ 29 ന​കം ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ ബി ​അ​ബ്ദു​ല്‍ നാ​സ​ര്‍ നി​ര്‍​ദ്ദേ​ശി​ച്ചു. ക​ള​ക്ട​റു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന കോ​സ്റ്റ​ല്‍ ഡി​സ്ട്രി​ക്റ്റ് ക​മ്മി​റ്റി​യി​ലാ​ണ് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന സെ​ക്ര​ട്ട​റി​മാ​രെ ചു​മ​ത​ല​പ്പെ​ടു​ത്തി​യ​ത്.

സു​പ്രീം​കോ​ട​തി നി​ര്‍​ദേ​ശാ​നു​സ​ര​ണം കൈ​യേ​റ്റ​ങ്ങ​ളു​ടെ ക​ണ​ക്കെ​ടു​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ന​ട​പ​ടി. ജി​ല്ലാ ക​ള​ക്ട​ര്‍ ചെ​യ​ര്‍​മാ​നും ജി​ല്ലാ ടൗ​ണ്‍ പ്ലാ​ന​ര്‍ ക​ണ്‍​വീ​ന​റും വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍​മാ​ര്‍ അം​ഗ​ങ്ങ​ളു​മാ​യി രൂ​പീ​ക​രി​ച്ച ക​മ്മി​റ്റി​യാ​ണ് റി​പ്പോ​ര്‍​ട്ട് സ​മാ​ഹ​രി​ക്കു​ക. ഇ​ട​ക്കാ​ല റി​പ്പോ​ര്‍​ട്ട് ഈ ​മാ​സം അ​വ​സാ​നം ചീ​ഫ് സെ​ക്ര​ട്ട​റി​ക്ക് കൈ​മാ​റും.

ജി​ല്ല​യി​ല്‍ 40 വി​ല്ലേ​ജു​ക​ള്‍ ഉ​ള്‍​പ്പെ​ടു​ന്ന 29 ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളാ​ണ് ക​മ്മി​റ്റി​യു​ടെ പ​രി​ധി​യി​ല്‍ ഉ​ള്ള​ത്. നി​യ​മം ലം​ഘി​ച്ച് നി​ര്‍​മി​ച്ച പാ​ര്‍​പ്പി​ട സ​മു​ച്ച​യ​ങ്ങ​ള്‍, വാ​ണി​ജ്യ സ്ഥ​പ​ന​ങ്ങ​ള്‍, ചെ​റു നി​ര്‍​മാ​ണ​ങ്ങ​ള്‍ എ​ന്നി​വ​യു​ടെ ക​ണ​ക്കു​ക​ള്‍ പ്ര​ത്യേ​ക​മാ​യി ശേ​ഖ​രി​ക്കും. ന​വം​ബ​ര്‍, ഡി​സം​ബ​ര്‍ മാ​സ​ങ്ങ​ളി​ലാ​യി ര​ണ്ട്, മൂ​ന്ന് ഘ​ട്ട റി​പ്പോ​ര്‍​ട്ടു​ക​ള്‍ കൂ​ടി ത​യാ​റാ​ക്കും.

ഡി​സം​ബ​റി​ലാ​ണ് പൊ​തു​ജ​ന അ​ഭി​പ്രാ​യം സ്വ​രൂ​പി​ക്കു​ക. അ​ന്തി​മ റി​പ്പോ​ര്‍​ട്ട് ജ​നു​വ​രി​യി​ല്‍ ചീ​ഫ് സെ​ക്ര​ട്ട​റി​ക്ക് കൈ​മാ​റും. ഈ ​റി​പ്പോ​ര്‍​ട്ടാ​ണ് സു​പ്രീം​കോ​ട​തി​ക്ക് സ​മ​ര്‍​പ്പി​ക്കു​ക.

Related posts