കൊല്ലത്ത്  ജൈ​വ​മാ​ലി​ന്യ സം​സ്ക​ര​ണ പ്ലാന്‍റ് ഉദ്ഘാടനം കാത്ത്  കിടക്കാൻ തുടങ്ങിയിട്ട് ഏറെ നാൾ; പ്രദേശം മാലിന്യ നിക്ഷേപ കേന്ദ്രമായി

കൊ​ല്ലം: നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി നാ​ളു​ക​ൾ ഏ​റെ​യാ​യെ​ങ്കി​ലും ഉ​ദ്ഘാ​ട​നം കാ​ത്തു​കി​ട​ക്കു​ക​യാ​ണ് പോ​ർ​ട്ട് കൊ​ല്ല​ത്തെ​ജൈ​വ​മാ​ലി​ന്യ​സം​സ്ക​ര​ണ പ്ലാ​ന്‍റ് (എ​യ​റോ​ബി​ക് ക​ന്പോ​സ്റ്റ് യൂ​ണി​റ്റ് ). തീ​ര​ദേ​ശ​ങ്ങ​ളി​ൽ നി​ര​വ​ധി പ്ലാ​ന്‍റ് സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. ഇ​തി​ന്‍റെ​യെ​ല്ലാം പ്ര​വ​ർ​ത്ത​ന​വും തു​ട​ങ്ങി. പോ​ർ​ട്ട് കൊ​ല്ല​ത്തെ മാ​ത്ര​മാ​ണ് അ​നി​ശ്ചി​താ​വ​സ്ഥ​യി​ൽ കി​ട​ക്കു​ന്ന​ത്.

ഇ​തി​ന്‍റെ പ​രി​സ​ര​ത്ത് കു​ന്നു കൂ​ടു​ന്ന മാ​ലി​ന്യ​ങ്ങ​ൾ കോ​സ്റ്റ​ൽ പോ​ലീ​സ് കൃ​ത്യ​മാ​യി നീ​ക്കു​ന്ന​തി​നാ​ൽ ഇ​വി​ടെ പ​ക​ർ​ച്ച​വ്യാ​ധി​ക​ളും ദു​ർ​ഗ​ന്ധ​വും അ​നു​ഭ​വ​പ്പെ​ടു​ന്നി​ല്ല.

മാ​ലി​ന്യ​നി​ക്ഷേ​പ കേ​ന്ദ്ര​മാ​യി ഇ​വി​ടം മാ​റി​യി​രി​ക്കു​ക​യാ​ണ്. എ​യ​റോ​ബി​ക് ക​ന്പോ​സ്റ്റ് യൂ​ണി​റ്റി​ൽ ജൈ​വ​മാ​ലി​ന്യ​ങ്ങ​ൾ മാ​ത്ര​മാ​ണ് സം​സ്ക​രി​ക്കു​ന്ന​ത് .ഇ​തി​നെ വ​ള​മാ​ക്കി മാ​റ്റു​ന്ന സം​വി​ധാ​ന​മാ​ണു​ള്ള​ത്.

എ​ന്നാ​ൽ പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ സം​സ്ക​രി​ക്കാ​നു​ള്ള യാ​തൊ​രു​സം​വി​ധാ​ന​വും ഇ​വി​ടൊ​രി​ട​ത്തു​മി​ല്ല. ജൈ​വ​മാ​ലി​ന്യ​ങ്ങ​ളും പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ളും കൂ​ടി​ക​ല​ർ​ന്നാ​ണ് ഇ​വി​ടെ​വ​രു​ന്ന​ത്. അ​ത് വേ​ർ​തി​രി​ച്ചു​മാ​റ്റി സം​സ്ക​രി​ക്കാ​തെ പ്ലാ​സ്റ്റി​ക് മാ​ലി​ന്യം പ​ല​പ്പോ​ഴും ക​ട​ലി​ലൊ​ഴു​ക്കു​ന്ന​താ​യും ആ​ക്ഷേ​പ​മു​ണ്ട്.

പ്ലാ​സ്റ്റി​ക് മാ​ലി​ന്യം ശേ​ഖ​രി​ച്ച് നീ​ണ്ട​ക​ര​യി​ൽ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ പ്ലാ​സ്റ്റി​ക് സം​സ്ക​ര​ണ പ്ലാ​ന്‍റി​ൽ എ​ത്തി​ച്ച് സം​സ്ക​രി​ക്കാ​നു​ള്ള ന​ട​പ​ടി ബ​ന്ധ​പ്പെ​ട്ട​വ​രു​ടെ ഭാ​ഗ​ത്തു​നി​ന്നും ഉ​ണ്ടാ​കേ​ണ്ടി​യി​രി​ക്കു​ന്നു. ജൈ​വ​മാ​ലി​ന്യ​ങ്ങ​ളേ​ക്കാ​ൽ കൂ​ടു​ത​ൽ പ​രി​സ്ഥി​തി​ക്ക് ദോ​ഷ​മു​ണ്ടാ​ക്കു​ന്ന​വ​യാ​ണ് പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ. ഇ​ത് ക​ട​ൽ തീ​ര​ത്തേ​ക്ക് ത​ള്ളു​ന്ന​ത് ഒ​ഴി​വാ​ക്കേ​ണ്ടി​യി​രി​ക്കു​ന്നു.

പോ​ർ​ട്ട് കൊ​ല്ല​ത്ത് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ ജൈ​വ​മാ​ലി​ന്യ സം​സ്ക​ര​ണ പ്ലാ​ന്‍റ് പ്ര​വ​ർ​ത്ത​നം തു​ട​ങ്ങു​ന്ന​തൊ​ടൊ​പ്പം പ്ലാ​സ്റ്റി​ക് മാ​ലി​ന്യം വേ​ർ​തി​രി​ച്ച് സം​സ്ക​രി​ക്കാ​നു​ള്ള ന​ട​പ​ടി​യും അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്ന് ഉ​ണ്ടാ​ക​ണ​മെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

Related posts