ഇര്‍ഫാനെ രാത്രി വീട്ടില്‍ നിന്നും വിളിച്ചിറക്കിയ സുഹൃത്തുക്കള്‍ ആര് ? 17-കാ​ര​ന്‍റെ മ​രണം സു​ഹൃ​ത്തു​ക്ക​ൾ ന​ൽ​കി​യ ല​ഹ​രി​വ​സ്തു ശ്വ​സി​ച്ചത് മൂലമെന്ന് ആരോപണം

തി​രു​വ​ന​ന്ത​പു​രം: പെ​രു​മാ​തു​റ​യി​ൽ ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​ക​ൾ മൂ​ലം മ​ര​ണ​പ്പെ​ട്ട 17 വ​യ​സു​കാ​ര​ന് സു​ഹൃ​ത്തു​ക്ക​ൾ ല​ഹ​രി​വ​സ്തു ശ്വ​സി​ക്കാ​ൻ ന​ൽ​കി അ​പാ​യ​പ്പെ​ടു​ത്തി​യ​താ​യി കു​ടും​ബം.

തെ​രു​വി​ൽ വീ​ട്ടി​ൽ സു​ൾ​ഫി​ക്ക​റി​ന്‍റെ മ​ക​ൻ ഇ​ർ​ഫാ​ന്‍റെ മ​ര​ണ​ത്തി​ലാ​ണ് കു​ടും​ബം സം​ശ​യം പ്ര​ക​ടി​പ്പി​ച്ച​ത്.

തി​ങ്ക​ളാ​ഴ്ച രാ​ത്രി ഇ​ർ​ഫാ​നെ വീ​ട്ടി​ൽ നി​ന്ന് വി​ളി​ച്ചി​റ​ക്കി​യ ശേ​ഷം സു​ഹൃ​ത്തു​ക്ക​ൾ മാ​ര​ക​മാ​യ ല​ഹ​രി​വ​സ്തു ശ്വ​സി​ക്കാ​ൻ ന​ൽ​കി​യെ​ന്നും ഇ​ത് മൂ​ല​മാ​ണ് കു​ട്ടി​ക്ക് ശാ​രീ​രി​ക അ​സ്വ​സ്ഥ​ക​ൾ അ​നു​ഭ​വ​പ്പെ​ട്ട​തെ​ന്നും ആ​രോ​പ​ണ​മു​ണ്ട്.

കൂ​ട്ടി​ക്കൊ​ണ്ട് പോ​യി ഒ​രു മ​ണി​ക്കൂ​റി​ന് ശേ​ഷം സു​ഹൃ​ത്തു​ക്ക​ൾ ഇ​ർ​ഫാ​നെ വീ​ടി​ന് സ​മീ​പ​ത്ത് ഉ​പേ​ക്ഷി​ച്ചി​രു​ന്നു.

വീ​ട്ടി​ലെ​ത്തി​യ ഇ​ര്‍​ഫാ​ന്‍ ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​ക​ള്‍ പ്ര​ക​ടി​പ്പി​ച്ച് ഛര്‍​ദി​ച്ച​തോ​ടെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

താ​ൻ ല​ഹ​രി ഉ​പ​യോ​ഗി​ച്ച​താ​യി ഇ​ർ​ഫാ​ൻ ഡോ​ക്ട​റോ​ടും വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. പ്രാ​ഥ​മി​ക ചി​കി​ത്സ​യ്ക്ക് ശേ​ഷം വീ​ട്ടി​ല്‍ മ​ട​ങ്ങി​യെ​ത്തി​യെ​ങ്കി​ലും ചൊ​വ്വാ​ഴ്ച പു​ല​ര്‍​ച്ചെ ര​ണ്ട് മ​ണി​യോ​ടെ ആ​രോ​ഗ്യ​നി​ല ഗു​രു​ത​ര​മാ​യി. ഉ​ട​ൻ മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

Related posts

Leave a Comment