നട്ടപ്പോളും വെള്ളകോരിയപ്പോഴും വരാതെ  പാ​ക​മാ​യ​പ്പോ​ൾ വി​ള​വെ​ടു​പ്പി​ന് എ​ത്തി​യ​തി​ൽ ന​ന്ദി; കോന്നി മെഡിക്കൽ കോളജിലെ മന്ത്രിയുടെ സന്ദർശനത്തെക്കുറിച്ച്  അ​ടൂ​ർ പ്ര​കാ​ശ്  എഴുതിയതിങ്ങനെ…

കോ​ന്നി: തൈ ​ന​ട്ട​പ്പോ​ൾ ക​ണ്ടി​ല്ല, വെ​ള്ളം കോ​രാ​ൻ വ​ന്നി​ല്ല, കൊ​ടുങ്കാ​റ്റി​ൽ ആ​ടി​യു​ല​ഞ്ഞ​പ്പോ​ൾ വീ​ഴാ​തെ സം​ര​ക്ഷി​ക്കാ​നും വ​ന്നി​ല്ല.. പ​ഴ​ങ്ങ​ൾ പാ​ക​മാ​യ​പ്പോ​ൾ അ​യ​ൽ​ക്കാ​രെ​യും കൂ​ട്ടി വി​ള​വെ​ടു​ക്കാ​ൻ വ​ന്ന​ല്ലോ.. ന​ന്ദി​യു​ണ്ട്. മ​ന്ത്രി കെ.​കെ. ശൈ​ല​ജ കോ​ന്നി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ന​ട​ത്തി​യ സ​ന്ദ​ർ​ശ​ന​ത്തെ സം​ബ​ന്ധി​ച്ച് കോ​ന്നി​യു​ടെ മു​ൻ എം​എ​ൽ​എ അ​ടൂ​ർ പ്ര​കാ​ശ് എം​പി​യു​ടേ​താ​യി ഇ​ന്ന​ലെ വ​ന്ന ഫേ​സ്ബു​ക്ക് പോ​സ്റ്റിലെ ​വ​രി​ക​ളാ​ണി​ത്.

കോ​ന്നി മെ​ഡി​ക്ക​ൽ കോ​ള​ജ് ഫ​ലം ത​രു​ന്ന ഒ​രു ന​ന്മ മ​ര​മാ​ണെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്ത​പ്പോ​ഴെ​ങ്കി​ലും തി​രി​ച്ച​റി​ഞ്ഞ​തി​ൽ വ​ള​രെ സ​ന്തോ​ഷ​മെ​ന്നും പ്ര​കാ​ശ് കു​റി​ച്ചു.മെ​ഡി​ക്ക​ൽ കോ​ള​ജി​നു സ​ഹാ​യ​ക​​മാ​യ നി​ല​പാ​ടാ​യി​രു​ന്നി​ല്ല എ​ൽ​ഡി​എ​ഫി​ന്‍റേ​ത് എന്ന് അ​ടൂ​ർ പ്ര​കാ​ശ് എം​പി കു​റ്റ​പ്പെ​ടു​ത്തി. എം​എ​ൽ​എ എ​ന്ന നി​ല​യി​ൽ താ​ൻ നി​യ​മ​സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ച്ച അ​വ​സാ​ന സ​ബ്മി​ഷ​നും കോ​ന്നി മെ​ഡി​ക്ക​ൽ കോ​ള​ജി​നു വേ​ണ്ടി​യാ​യി​രു​ന്നു.

അ​തി​നു​പോ​ലും അ​നു​കൂ​ല​മാ​യ ഒ​രു മ​റു​പ​ടി​യോ സ്ഥ​ലം സ​ന്ദ​ർ​ശി​ക്ക​ണ​മെ​ന്ന ത​ന്‍റെ ആ​വ​ശ്യ​ത്തി​ൽ പ്ര​തി​ക​രി​ക്കു​ക​യോ ചെ​യ്യാ​ൻ ആ​രോ​ഗ്യ​മ​ന്ത്രി ത​യാ​റാ​യി​രു​ന്നി​ല്ലെ​ന്ന് പ്ര​കാ​ശ് ചൂ​ണ്ടി​ക്കാ​ട്ടി.അ​തേ സ​മ​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ന്‍റെ പ്രാ​ധാ​ന പ​ണി​ക​ൾ 2015-ൽ ​ത​ന്നെ പൂ​ർ​ത്തി​യാ​യി​രു​ന്നു.

ആ​ദ്യ​ഘ​ട്ട നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ച്ച​തി​നൊ​പ്പം യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ അ​വ​സാ​ന​കാ​ല​ഘ​ട്ട​ത്തി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ, ഡോ​ക്ട​ർ​മാ​ർ അ​ട​ക്കം ജീ​വ​ന​ക്കാ​രെ​യും നി​യ​മി​ച്ച​താ​ണ്. അ​ഖി​ലേ​ന്ത്യ മെ​ഡി​ക്ക​ൽ കൗ​ണ്‍​സി​ലി​ന് ന​ൽ​കി​യ അ​പേ​ക്ഷ അ​നു​സ​രി​ച്ച് പ​രി​ശോ​ധ​ന​യും ന​ട​ന്നു. സാ​ങ്കേ​തി​ക​മാ​യ ചി​ല പ്ര​ശ്ന​ങ്ങ​ൾ കൂ​ടി പ​രി​ഹ​രി​ച്ചി​രു​ന്നെ​ങ്കി​ൽ അ​ക്കൊ​ല്ലം ത​ന്നെ വി​ദ്യാ​ർ​ഥി പ്ര​വേ​ശ​നം സാ​ധ്യ​മാ​കു​മാ​യി​രു​ന്നു.

എ​ന്നാ​ൽ തു​ട​ർ​ന്നു​വ​ന്ന എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ കോ​ന്നി സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​നോ​ടു താ​ത്പ​ര്യം കാ​ട്ടി​യി​ല്ല.
യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് അ​നു​വ​ദി​ച്ച ഫ​ണ്ടി​ൽ നി​ന്നു​ള്ള നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മാ​ത്ര​മാ​ണ് ഇ​തേ​വ​രെ ന​ട​ന്നി​ട്ടു​ള്ള​ത്. മെ​ഡി​ക്ക​ൽ കോ​ള​നി​നു യോ​ജി​ച്ച സ്ഥ​ല​മ​ല്ല കോ​ന്നി​യി​ലേ​തെ​ന്നു നി​യ​മ​സ​ഭ​യി​ൽ പ​റ​ഞ്ഞ ആ​രോ​ഗ്യ​മ​ന്ത്രി​യു​ടെ ഇ​പ്പോ​ഴ​ത്തെ സ​ന്ദ​ർ​ശ​നം രാ​ഷ്ട്രീ​യ ല​ക്ഷ്യ​ത്തോ​ടെ​യാ​ണെ​ന്നാ​ണ് ക​രു​തേ​ണ്ട​തെ​ന്നും അ​ടൂ​ർ പ്ര​കാ​ശ് പ​റ​ഞ്ഞു.

Related posts