ര​ണ്ടു​വ​ർ​ഷം പി​ന്നി​ട്ടിട്ടും കോ​ന്നി പെ​ണ്‍​കു​ട്ടി​ക​ളു​ടെ മ​ര​ണത്തിലെ ദുരൂഹത നീങ്ങിയില്ല; ലോക്കൽ പോലീസിന്‍റെ അന്വേഷണം തൃപ്തിയല്ലെന്ന വീട്ടുകാരുടെ പരാതിയിൽ കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നു

konni-suicide-2-yearകോ​ന്നി: കോ​ന്നി പെ​ണ്‍​കു​ട്ടി​ക​ളു​ടെ തി​രോ​ധാ​ന​വും, ദു​രൂ​ഹ മ​ര​ണ​വും ര​ണ്ട് വ​ർ​ഷം പി​ന്നി​ടു​ന്നു. കോ​ന്നി ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​നി​ക​ളാ​യ രാ​ജി (17),  ആ​തി​ര എ​സ്. നാ​യ​ർ(17),  ആ​ര്യ കെ. ​സു​രേ​ഷ്(17) എ​ന്നി​വ​രെ​യാ​ണ് ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ കാ​ണാ​താ​കു​ക​യും തു​ട​ർ​ന്ന് ര​ണ്ടു പേ​രെ മ​രി​ച്ച നി​ല​യി​ലും ഒ​രാ​ളെ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ നി​ല​യി​ലും ഒ​റ്റ​പ്പാ​ല​ത്തി​നു സ​മീ​പം റെ​യി​ൽ​വേ ട്രാ​ക്കി​ൽ കണ്ടെത്തുകയും ചെയ്തത്.

2015 ജൂ​ലൈ ഒ​ന്പ​തി​ന് സ്കൂ​ളി​ലേ​ക്ക് പു​റ​പ്പെ​ട്ട കൂ​ട്ടു​കാ​രി​ക​ളാ​യ മൂ​വ​രെ​യും സ​ന്ധ്യ ക​ഴി​ഞ്ഞി​ട്ടും വീ​ട്ടി​ൽ തി​രി​ച്ചെ​ത്താ​ത്ത​തി​നെ തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​വ​ർ കോ​ന്നി വി​ട്ടു പോ​യ​താ​യി അ​റി​യു​ന്ന​ത്.​വീ​ട്ടു​കാ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യും അ​ന്വേ​ഷ​ണം ന​ട​ത്തി​യെ​ങ്കി​ലും കു​ട്ടി​ക​ളെ ക​ണ്ടെ​ത്താ​നാ​യി​ല്ല.

അ​ന്വേ​ഷ​ണം ന​ട​ക്ക​വേ 2015 ജൂ​ലൈ 13ന് ​ഒ​റ്റ​പ്പാ​ലം മ​ങ്ക​ര​യ്ക്ക് സ​മീ​പം റെ​യി​ൽ​വേ ട്രാ​ക്കി​ൽ രാ​ജി, ആ​തി​ര എ​ന്നി​വ​രു​ടെ മൃ​ത​ദേ​ഹ​വും ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ ആ​ര്യ​യെ​യും ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ഒ​രാ​ഴ്ച തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ൽ​സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന ആ​ര്യ ജൂ​ലൈ 20ന് ​മ​രിച്ചു.

കു​ട്ടി​ക​ളു​ടെ മൊ​ബൈ​ൽ ഫോ​ണ്‍ കേ​ന്ദ്രീ​ക​രി​ച്ച് പി​ന്നീ​ടു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ഇ​വ​ർ ബം​ഗ​ളൂ​രു​വി​ൽ ചെ​ന്ന​താ​യി സൂ​ച​ന ല​ഭി​ച്ചു. പോ​ലീ​സ് റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ലും ബം​ഗ​ളൂ​രു​വി​ലും എ​ത്തി അ​ന്വേഷി​ച്ചെ​ങ്കി​ലും ഇ​വ​രെ ക​ണ്ടെ​ത്താ​നാ​യി​ല്ല. അ​ന്നേ ദി​വ​സം ഇ​വ​ർ ചെ​ങ്ങ​ന്നൂ​രി​ൽ നി​ന്നും ബം​ഗ​ളൂ​രു​വി​ലേ​ക്കും തി​രി​കെ ചെ​ങ്ങ​ന്നൂ​രി​ലേ​ക്കും ര​ണ്ട് ത​വ​ണ യാ​ത്ര ചെ​യ്ത​താ​യി ക​ണ്ടെ​ത്തി .

പ​ണ​ത്തി​നാ​യി ഇ​വ​ർ വി​റ്റ ടാ​ബും  ഇ​ത് വാ​ങ്ങി​യ ക​ട​ക്കാ​ര​നെ​യും പോ​ലീ​സ് ക​ണ്ടെ​ത്തി​യെ​ങ്കി​ലും കു​ട്ടി​ക​ളെ കു​റി​ച്ച് വി​വ​രം ഒ​ന്നും ല​ഭി​ച്ചി​ല്ല. അ​ന്വേ​ഷ​ണ​ത്തി​ന്‍റെ വീ​ഴ്ച വ​ന്ന​താ​യു​ള്ള ആ​രോ​പ​ണ​വും സം​ഭ​വം ഏ​റെ വി​വാ​ദ​മാ​യ​തോ​ടെ​യും അ​ന്ന​ത്തെ ആ​ഭ്യ​ന്ത​ര മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല, പ്ര​തി​പ​ക്ഷ നേ​താ​വ് വി. ​എ​സ്. അ​ച്യു​താ​ന​ന്ദ​ൻ, വി​ദ്യാ​ഭ്യാ​സ മ​ന്ത്രി അ​ബ്ദു​റ​ബ്ബ് എ​ന്നി​വ​രും വി​വി​ധ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ സം​സ്ഥാ​ന നേ​താ​ക്ക​ളും പെ​ണ്‍​കു​ട്ടി​ക​ളു​ടെ വീ​ടു​ക​ളി​ലെ​ത്തി​യി​രു​ന്നു. കേ​സി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​ൽ പോ​ലീ​സ് റി​പ്പോ​ർ​ട്ട് തൃ​പ്തി​ക​ര​മ​ല്ലാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്ന് വീ​ട്ടു​കാ​ർ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചു. ഇ​പ്പോ​ൾ കേ​സ് ക്രൈം​ബ്രാ​ഞ്ചാ​ണ് അ​ന്വേ​ഷി​ക്കു​ന്ന​ത്.

Related posts