കൊതു ഭീഷണിയിൽ നഗരം..! കൊ​തു​കി​ന്‍റെ കു​ത്തുപേടിച്ച് ഉ​റ​ങ്ങാ​നാ​വാത്ത അവസ്ഥയെന്ന് നഗരവാസികൾ

KTM-KOTHUKUആ​ല​പ്പു​ഴ: കൊ​തു​കു​ഭീ​ഷ​ണി ന​ഗ​ര​വാ​സി​ക​ളു​ടെ ഉ​റ​ക്കം കെ​ടു​ത്തു​ന്നു.​ സ​ന്ധ്യ​യാ​കു​ന്ന​തോ​ടെ വീ​ടു​ക​ളി​ലേ​ക്കും വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കും  മൂ​ളി​പ്പ​റ​ന്നെ​ത്തു​ന്ന കൊ​തു​കു​പ​ട​യെ നേ​രി​ടാ​ൻ പെ​ടാ​പ്പാ​ട് പെ​ടു​ക​യാ​ണ ജ​ന​ങ്ങ​ൾ.      മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ നി​ന്നും വ്യ​ത്യ​സ്ത​മാ​യി കൊ​തു​കു​ക​ളു​ടെ എ​ണ്ണ​ത്തി​ൽ ക്ര​മാ​തീ​ത​മാ​യ വ​ർ​ധ​ന​വു​ണ്ടാ​യി​ട്ടു​ണ്ടെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്. വീ​ടു​ക​ളി​ൽ കൊ​തു​കു​വ​ല​ക​ളും കൊ​തു​കു​തി​രി​ക​ളും മ​റ്റു കൊ​തു​കു ന​ശീ​ക​ര​ണ​മാ​ർ​ഗ​ങ്ങ​ളും ഉ​പ​യോ​ഗി​ക്കു​ന്നു​ണെ​ങ്കി​ലും കൊ​തു​കി​ന്‍റെ കു​ത്തേ​ൽ​ക്കാ​തെ ഉ​റ​ങ്ങാ​ൻ ക​ഴി​യി​ല്ല എ​ന്ന​താ​ണ് അ​വ​സ്ഥ.

ആ​ല​പ്പു​ഴ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ വാ​ർ​ഡു​ക​ളി​ൽ രാ​ത്രി​കാ​ല​ങ്ങ​ളി​ൽ ഇ​ല​ക്ട്രി​ക് ബാ​റ്റു​പ​യോ​ഗി​ച്ച് കൊ​തു​കു​ക​ളെ രോ​ഗി​ക​ൾ നേ​രി​ടു​ന്ന​ത് പ​തി​വു​കാ​ഴ്ച​യാ​ണ്.​പൊ​തു​സ്ഥ​ല​ങ്ങ​ളി​ലെ മാ​ലി​ന്യ​നി​ക്ഷേ​പ​വും കാ​ന​ക​ൾ വൃ​ത്തി​യാ​ക്കാ​ത്ത​തു​മാ​ണ് കൊ​തു​കു​ക​ൾ​ക്ക് മു​ട്ട​യി​ട്ട് പെ​രു​കാ​ൻ അ​വ​സ​ര​മൊ​രു​ക്കു​ന്ന​ത്.​       നേ​ര​ത്തെ ന​ഗ​ര​സ​ഭാ ആ​രോ​ഗ്യ​വി​ഭാ​ഗ​വും സം​സ്ഥാ​ന​സ​ർ​ക്കാ​ർ ആ​രോ​ഗ്യ​വി​ഭാ​ഗ​വും മു​ൻ​കാ​ല​ങ്ങ​ളി​ൽ കൊ​തു​കു​നി​വാ​ര​ണ​ത്തി​നാ​യി കാ​ര്യ​ക്ഷ​മ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യി​രു​ന്നെ​ങ്കി​ൽ സ​മീ​പ​കാ​ല​ത്താ​യി ഇ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ വീ​ഴ്ച​യു​ണ്ടാ​യ​താ​ണ് കൊ​തു​കു​ക​ൾ വ​ർ​ധി​ക്കാ​നി​ട​യാ​യ​തെ​ന്നാ​ണ് ആ​ക്ഷേ​പം.

ഹോ​ട്ട​ലു​ക​ളി​ലും മ​റ്റു വ്യാ​പാ​ര കേ​ന്ദ്ര​ങ്ങ​ളി​ലും പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നു ന​ഗ​ര​സ​ഭ ആ​രോ​ഗ്യ​വി​ഭാ​ഗം ന​ട​ത്തു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ നാ​ലി​ലൊ​ന്ന് മാ​ലി​ന്യ​നി​ക്ഷേ​പ​ങ്ങ​ൾ ത​ട​യു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും കാ​ന​ക​ൾ വൃ​ത്തി​യാ​ക്കു​ന്ന​തി​ലു​മു​ണ്ടാ​യി​ല്ലെ​ങ്കി​ൽ മ​റ്റൊ​രു പ​ക​ർ​ച്ച​വ്യാ​ധി ഭീ​ഷ​ണി​യി​ലേ​ക്കാ​കും ആ​ല​പ്പു​ഴ ന​ഗ​രം നീ​ങ്ങു​ക.

Related posts