കുറ്റാകൂരിരുട്ടിലേക്ക് അവള്‍ ഓടിക്കയറി! അധികനേരം അവള്‍ക്ക് ഒളിച്ചിരിക്കാനായില്ല; വീട്ടിൽനിന്നു പിണങ്ങി കാട്ടിൽ കയറിയ പെൺകുട്ടിയെ കണ്ടെത്തി

കോ​ട്ട​യം: വീ​ട്ടി​ൽനി​ന്നു പി​ണ​ങ്ങി ഇ​റ​ങ്ങി കു​റ്റി​ക്കാ​ട്ടി​ൽ ഒ​ളി​ച്ചി​രു​ന്ന പെ​ണ്‍​കു​ട്ടി​യെ രാത്രി മുഴുവൻ നടത്തിയ തെരച്ചിലിനു ശേഷം ക​ണ്ടെ​ത്തി. ഇ​ന്നു രാ​വി​ലെ 6.45നാ​ണ് പെ​ണ്‍​കു​ട്ടി​യെ ക​ണ്ടെ​ത്തി​യ​ത്.

വെ​ള്ളാ​വൂ​ർ ഏ​റ​ത്തു​വ​ട​ക​ര ആ​ന​ക്ക​ല്ല് ഭാ​ഗ​ത്ത് ഇ​ന്ന​ലെ രാ​ത്രി 7.30നാ​ണ് സം​ഭ​വം. പൂ​ണി​ക്കാ​വ് സ്വ​ദേ​ശി​നി​യാ​യ 17കാ​രി​യാ​ണ് സ​ഹോ​ദ​ര​നു​മാ​യി വ​ഴ​ക്കു​ണ്ടാ​ക്കി​യ​ ശേ​ഷം രാ​ത്രി വീ​ടു​വി​ട്ടി​റ​ങ്ങി​യ​ത്.

രാ​ത്രി 7.30ന് ​ആ​ന​ക്ക​ല്ല് ഭാ​ഗ​ത്തു പെ​ണ്‍​കു​ട്ടി ഒ​റ്റ​യ്ക്കു ന​ട​ന്നു​വ​രു​ന്ന​തു ക​ണ്ടു നാ​ട്ടു​കാ​ർ വി​വ​രം തി​ര​ക്കിയ​തോ​ടെ പെ​ണ്‍​കു​ട്ടി സ​മീ​പ​ത്തെ കാ​ടും പ​ട​ർ​പ്പും നി​റ​ഞ്ഞ തോ​ട്ട​ത്തി​ലേ​ക്കു ഓ​ടി​ ക​യ​റു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്നു നാ​ട്ടു​കാ​ർ വി​വ​രം പോ​ലീ​സി​ൽ അ​റി​യി​ച്ച​പ്പോ​ഴേ​ക്കും പെ​ണ്‍​കു​ട്ടി​യെ കാ​ണാ​നി​ല്ലെ​ന്നു കാ​ണി​ച്ചു വീ​ട്ടു​കാ​രും മ​ണി​മ​ല പോ​ലീ​സി​ൽ പ​രാ​തി ന​ല്കി​യി​രു​ന്നു.

തു​ട​ർ​ന്നു പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും നാ​ട്ടു​കാ​രും ചേ​ർ​ന്നു രാ​ത്രി​യി​ൽ ത​ന്നെ തെ​ര​ച്ചി​ൽ ആ​രം​ഭി​ച്ചു.

ഇതിനു സമീപം പുഴയുള്ളതു ബന്ധുക്കളുടെയും നാട്ടുകാരുടെയും ആശങ്ക കൂട്ടിയിരുന്നു. കുറ്റാകൂരിരുട്ടിലേക്കാണ് പെൺകുട്ടി ഒാടിക്കയറിയത്.

രാ​ത്രി ഒ​രു ​മ​ണി വ​രെ തെര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും പെ​ണ്‍​കു​ട്ടി​യെ ക​ണ്ടെ​ത്താ​ൻ സാ​ധി​ച്ചി​ല്ല. ഇ​തോ​ടെ തെ​ര​ച്ചി​ൽ അ​വ​സാ​നി​പ്പി​ച്ച ​ശേ​ഷം രാ​വി​ലെ പു​ന​രാ​രം​ഭി​ക്കു​ക​യാ​യി​രു​ന്നു.

ഇ​ന്നു രാ​വി​ലെ തെ​ര​ച്ചി​ൽ തു​ട​ങ്ങി​യ ഉ​ട​ൻത​ന്നെ പെ​ണ്‍​കു​ട്ടി​യെ ക​ണ്ടെ​ത്തു​ക​യും ചെ​യ്തു. വ​ഴ​ക്കു​ണ്ടാ​ക്കി​യ​ ശേ​ഷം പെ​ണ്‍​കു​ട്ടി​യു​ടെ വീ​ട്ടി​ൽനിന്നു ര​ണ്ടു കി​ലോ​മീ​റ്റ​റോ​ളം ദൂ​ര​ത്തേ​ക്കു ന​ട​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്നാ​ണ് വെ​ളി​ച്ച​മി​ല്ലാ​ത്ത തോ​ട്ട​ത്തി​ൽ ക​യ​റി ഒ​ളി​ച്ച​ത്.

Related posts

Leave a Comment