കു​ന്ന​ത്തൂ​ർ മ​ണ്ഡ​ലത്തിലെ വികസന പ്രവർത്തനങ്ങളിൽ വിറളി പൂണ്ട കോൺഗ്രസാണ് പ്രാകൃത സമരത്തിന് പിന്നിലെന്ന് കോ​വൂ​ർ കു​ഞ്ഞു​മോ​ൻ

ശാ​സ്താം​കോ​ട്ട: ക​ഴി​ഞ്ഞ നാ​ല് വ​ർ​ഷ​ക്കാ​ല​യ​ള​വി​ൽ കു​ന്ന​ത്തൂ​ർ മ​ണ്ഡ​ല​ത്തി​ലു​ണ്ടാ​യ അ​ദ്ഭു​ത​ക​ര​മാ​യ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ വി​റ​ളി പൂ​ണ്ട കോ​ൺ​ഗ്ര​സ് നി​ര​ന്ത​രം പ​രാ​ജ​യ​പ്പെ​ടു​ന്ന​തി​ന്‍റെ ജാ​ള്യ​ത മ​റ​യ്ക്കാ​നാ​ണ് ത​നി​ക്ക് എ​തി​രെ പ്രാ​കൃ​ത​മാ​യ സ​മ​ര​ങ്ങ​ളു​മാ​യി വ​രു​ന്ന​തെ​ന്ന് കോ​വൂ​ർ കു​ഞ്ഞു​മോ​ൻ എം​എ​ൽ​എ.

നി​യ​മ​സ​ഭ​യി​ൽ​കോ​ൺ​ഗ്ര​സി​നെ​തി​രെ കോ​വൂ​ർ കു​ഞ്ഞു​മോ​ൻ എം ​എ​ൽ എ ​ന​ട​ത്തി​യ പ്ര​സ്താ​വ​ന​യെ തു​ട​ർ​ന്ന് കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്ത് വ​ന്ന​തി​നെ തു​ട​ർ​ന്നാ​ണ് എം ​എ​ൽ എ ​ത​ന്‍റെ അ​ഭി​പ്രാ​യം അ​റി​യി​ച്ച​ത്.

മു​ൻ​പ് കോ​ൺ​ഗ്ര​സ് നേ​താ​വാ​യ എ​കെ ആ​ന്‍റ​ണി പ​റ​ഞ്ഞ അ​തെ കാ​ര്യ​ങ്ങ​ളാ​ണ് സ​ഭ​യി​ൽ പ​റ​ഞ്ഞെ​തെ​ന്നും തു​ണി അ​ഴി​ച്ചു കാ​ണി​ക്കാ​ൻ ആ​ണേ​ൽ ആ​ദ്യം ആ​ന്‍റ​ണി​യു​ടെ മു​ന്നി​ൽ അ​ല്ലെ അ​വ​ർ കാ​ണി​ക്കേ​ണ്ട​തെ​ന്നു എം​എ​ൽ​എ ചോ​ദി​ച്ചു.

മ​ണ്ഡ​ല​ത്തി​ലെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ശ​ദീ​ക​രി​ക്കാ​ന​യി വി​ളി​ച്ച പ​ത്ര​സ​മ്മേ​ള​ന​ത്തി​ലാ​ണ് എം​എ​ൽ​എ സം​സാ​രി​ച്ച​ത്. ഇ​ട​തു പ​ക്ഷ മു​ന്ന​ണി നേ​താ​ക്ക​ളാ​യ കെ ​ശി​വ​ശ​ങ്ക​ര​ൻ നാ​യ​ർ, ഡോ. ​പി​കെ ഗോ​പ​ൻ, സാ​ബു ച​ക്കു​വ​ള്ളി, തു​ള​സീ​ധ​ര​ൻ പി​ള്ള തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Related posts

Leave a Comment