ആ​ടി​യും പാ​ടി​യും ക​ർ​ഷ​ക​ർ​ക്കൊ​പ്പം ഇ​ടു​ക്കി​യി​ലെ കൃ​ഷി​യി​ട​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച് കൃ​ഷി​മ​ന്ത്രി

ആ​ല​പ്പു​ഴ: ക​ഞ്ഞി​ക്കു​ഴി​യി​ലെ ക​ർ​ഷ​ക​ർ​ക്കൊ​പ്പം ഇ​ടു​ക്കി​യി​ലെ കു​ള​മാ​വി​ലും വാ​ഴ​ത്തോ​പ്പ് പ​ഞ്ചാ​യ​ത്തി​ലും കൃ​ഷി​യി​ട​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച് കൃ​ഷി​മ​ന്ത്രി. കൃ​ഷി​യി​ട സ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ക​ഞ്ഞി​ക്കു​ഴി പ​ച്ച​ക്ക​റി ക്ല​സ്റ്റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച യാ​ത്ര​യി​ലാ​ണ് മ​ന്ത്രി പി. ​പ്ര​സാ​ദും ആ​ദ്യാ​വ​സാ​നം പ​ങ്കെ​ടു​ത്ത​ത്.ക​ഞ്ഞി​ക്കു​ഴി കൃ​ഷി​ഭ​വ​നും പ​ഞ്ചാ​യ​ത്തും ചേ​ർ​ന്നാ​ണ് പ​തി​നാ​റാം വാ​ർ​ഡി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ഞ്ഞി​ക്കു​ഴി എ ​ഗ്രേ​ഡ് പ​ച്ച​ക്ക​റി ക്ല​സ്റ്റ​റി​ലെ ക​ർ​ഷ​ക​ർ​ക്കാ​യി കൃ​ഷി പ​ഠ​ന​യാ​ത്ര ഒ​രു​ക്കി​യ​ത്.

കൃ​ഷി പ​ഠ​ന യാ​ത്ര​യി​ൽ ടീം ​ക​ഞ്ഞി​ക്കു​ഴി​യോ​ടൊ​പ്പം ബ​സി​ൽ മ​ന്ത്രി​യും പൂ​ർ​ണ​സ​മ​യം പ​ങ്കെ​ടു​ത്ത​ത് വേ​റി​ട്ട അ​നു​ഭ​വ​മാ​യി.ക​ഞ്ഞി​ക്കു​ഴി​യി​ൽ​നി​ന്ന് പു​റ​പ്പെ​ട്ട സം​ഘം ഇ​ടു​ക്കി​യു​ടെ സു​ഗ​ന്ധ​വി​ള​ക​ൾ കൃ​ഷി​ചെ​യ്യു​ന്ന മാ​തൃ​കാ കൃ​ഷി​ത്തോ​ട്ടം സ​ന്ദ​ർ​ശി​ച്ചു. വാ​ഴ​ത്തോ​പ്പ് പ​ഞ്ചാ​യ​ത്തി​ലെ കൂ​നം​മാ​വ് അ​ഗ​സ്റ്റി​നും കു​ടും​ബ​വും ന​ട​ത്തു​ന്ന പ​ഴ​വ​ർ​ഗ​ങ്ങ​ളു​ടെ​യും സു​ഗ​ന്ധ വൃ​ഞ്ജ​ന​ങ്ങ​ളു​ടെ​യും കൃ​ഷി​യി​ട​ത്തി​ൽ ഏ​റെ സ​മ​യം ചെ​ല​വ​ഴി​ച്ചു. ക​ഞ്ഞി​ക്കു​ഴി​യു​ടെ ചൊ​രി​മ​ണ​ലി​ൽ വി​ജ​യ​ക​ര​മാ​യി കു​രു​മു​ള​ക് കൃ​ഷി ചെ​യ്യാ​ൻ ക​ഴി​യു​ന്ന രീ​തി ക​ർ​ഷ​ക​ൻ അ​ഗ​സ്റ്റി​ൻ വി​ശ​ദ​മാ​യി അ​വ​ത​രി​പ്പി​ച്ചു.

കു​ള​മാ​വി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ക​പ്പൂ​ച്ചി​ൻ ആ​ശ്ര​മ​ത്തി​ലെ വൈ​ദി​ക​ൻ റ​വ. ഡോ. ​ജി​ജോ കു​ര്യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​ശ്ചി​മ​ഘ​ട്ട​ത്തി​ന്‍റെ ഭൂ​മി​ശാ​സ്ത്ര​വും കൃ​ഷി സം​സ്കൃ​തി​യും ആ​ഴ​ത്തി​ൽ പ​ഠി​പ്പി​ക്കു​ന്ന ഗൈ​ഡ​ഡ് ടൂ​ർ സം​ഘ​വും പ​ഠ​ന​യാ​ത്ര​യി​ൽ പ​ങ്കാ​ളി​യാ​യി. ക​ഞ്ഞി​ക്കു​ഴി​ൽ കു​രു​മു​ള​ക് കൃ​ഷി വ്യാ​പി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യം മ​ന്ത്രി അ​വ​ത​രി​പ്പി​ച്ച​ത് ക​ർ​ഷ​ക​ർ​ക്ക് ആ​ത്മ​വി​ശ്വാ​സം പ​ക​ർ​ന്നു.

ശ​രി​യാ​യ ഇ​നം തെ​ര​ഞ്ഞെ​ടു​ത്ത് ശ്ര​ദ്ധ​യോ​ടെ കൃ​ഷി ചെ​യ്‌​താ​ൽ വ​ലി​യ വ​രു​മാ​നം നേ​ടാ​നാ​കു​മെ​ന്നും മ​ന്ത്രി ക​ർ​ഷ​ക​രെ ഓ​ർ​മി​പ്പി​ച്ചു. ക​ഞ്ഞി​ക്കു​ഴി അ​വ​ത​രി​പ്പി​ച്ച​തു​പോ​ലെ​യു​ള്ള നൂ​ത​നാ​ശ​ങ്ങ​ൾ, ജി​ല്ല​യി​ലെ ടൂ​റി​സം – കാ​ർ​ഷി​ക മേ​ഖ​ല​ക​ൾ​ക്ക് വ​ള​ർ​ച്ച സാ​ധ്യ​ത​ക​ളും ക​ർ​ഷ​ക​ർ​ക്ക് അ​ധി​ക വ​രു​മാ​നം ഉ​റ​പ്പാ​ക്കാ​നും ഉ​പ​ക​രി​ക്കു​മെ​ന്നും മ​റ്റു ജി​ല്ലാ​ക​ൾ​ക്കും സ​മാ​ന​മാ​യ പ​രി​പാ​ടി​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്യാ​ൻ ക​ഞ്ഞി​ക്കു​ഴി ഒ​രു മാ​തൃ​ക​യാ​ണെ​ന്നും മ​ന്ത്രി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. എം. ​സ​ന്തോ​ഷ്‌​കു​മാ​ർ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ വി​ദ്യ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ എ​സ്. രാ​ധാ​കൃ​ഷ്ണ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് ല​ജി​ത തി​ല​ക​ൻ, ക​ർ​മ​സേ​ന സെ​ക്ര​ട്ട​റി ജി. ​ഉ​ദ​യ​പ്പ​ൻ, ക്ല​സ്റ്റ​ർ പ്ര​സി​ഡ​ന്‍റ് എം.​ഡി. സു​ധാ​ക​ര​ൻ, കൃ​ഷി ഓ​ഫീ​സ​ർ റോ​സ്‌​മി ജോ​ർ​ജ് എ​ന്നി​വ​ർ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ, ക​ർ​ഷ​ക​ർ, കൃ​ഷി​ഭ​വ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ​ക്കൊ​പ്പം യാ​ത്ര​യി​ൽ പ​ങ്കെ​ടു​ത്തു.

Related posts

Leave a Comment