പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സ്: പ്ര​തി​ക്ക് 38 വ​ർ​ഷം ക​ഠി​ന​ത​ട​വ്

ഹ​രി​പ്പാ​ട്: പ്ര​ണ​യം ന​ടി​ച്ച് പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ക​ട​ത്തി​ക്കൊ​ണ്ടു​പോ​യി ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ പ്ര​തി​ക്ക് 38 വ​ർ​ഷം ക​ഠി​ന​ത​ട​വും 1,85,000 രൂ​പ പി​ഴ​യും. മൂ​വാ​റ്റു​പു​ഴ പാ​യി​പ്ര ചൂ​ര​ച്ചി​റ​യി​ൽ വി​ഷ്ണു ദേ​വി​നെ​യാ​ണ് (28) ഹ​രി​പ്പാ​ട് അ​തി​വേ​ഗ പോ​ക്സോ കോ​ട​തി ജ​ഡ്ജി ജി. ​ഹ​രീ​ഷ് ശി​ക്ഷി​ച്ച​ത്. പി​ഴ അ​ട​ച്ചി​ല്ലെ​ങ്കി​ൽ ര​ണ്ടു​വ​ർ​ഷ​വും ഒ​രു മാ​സ​വും അ​ധി​ക ത​ട​വ് അ​നു​ഭ​വി​ക്ക​ണം.

2022ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന സ​ഹോ​ദ​രി​ക്ക് കൂ​ട്ടി​രി​ക്കാ​നെ​ത്തി​യ​താ​യി​രു​ന്നു അ​തി​ജീ​വി​ത​യാ​യ പെ​ൺ​കു​ട്ടി. ഇ​വി​ടെ​വ​ച്ച് പെ​ൺ​കു​ട്ടി​യു​മാ​യി സൗ​ഹൃ​ദം സ്ഥാ​പി​ച്ച പ്ര​തി, പ്ര​ണ​യം ന​ടി​ച്ച് കു​ട്ടി​യെ ക​ട​ത്തി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ​നി​ന്നു മ​ക​ളെ കാ​ണാ​നി​ല്ലെ​ന്ന് കാ​ട്ടി കു​ട്ടി​യു​ടെ മാ​താ​വ് അ​മ്പ​ല​പ്പു​ഴ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്.അ​ന്ന​ത്തെ എ​സ്ഐ ചി​ത്ത​ര​ഞ്ജ​ൻ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ, പ്രി​ൻ​സി​പ്പ​ൽ എ​സ്ഐ പി.​ജെ. ടോ​ൾ​സ​ൺ ന​ട​ത്തി​യ കൃ​ത്യ​മാ​യ അ​ന്വേ​ഷ​ണ​ത്തി​ലൂ​ടെ​യാ​ണ് കു​ട്ടി​യെ ക​ണ്ടെ​ത്തു​ക​യും പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്യു​ക​യും ചെ​യ്ത​ത്.

തു​ട​ർ​ന്ന് അ​മ്പ​ല​പ്പു​ഴ എ​സ്എ​ച്ച്ഒ ആ​യി​രു​ന്ന എ​സ്. ദ്വി​ജേ​ഷ് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കി കോ​ട​തി​യി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു.എ​സ്ഐ​മാ​രാ​യ പ്രി​ൻ​സ്, പ്ര​താ​പ​ൻ, എ​എ​സ്ഐ ഷൈ​നി, സി​പി​ഒ അ​ഞ്ജു രാ​ജു എ​ന്നി​വ​രും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി സ്പെ​ഷ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ അ​ഡ്വ. എ​സ്. ര​ഘു ഹാ​ജ​രാ​യി. എ​എ​സ്ഐ​മാ​രാ​യ വാ​ണി പീ​താം​ബ​ര​ൻ, സ​തീ​ഷ് , ഷി​ഹാ​ബു​ദീ​ൻ, സി​പി​ഒ അ​നു ആ​ന്‍റ​പ്പ​ൻ എ​ന്നി​വ​ർ പ്രോ​സി​ക്യൂ​ഷ​ൻ ന​ട​പ​ടി​ക​ൾ ഏ​കോ​പി​പ്പി​ച്ചു.

Related posts

Leave a Comment